ഇന്ത്യയിൽ മികച്ച ഫാസ്റ്റ് ബൗളർമാരുണ്ട് -ബ്രെറ്റ് ലീ
text_fieldsകോഴിക്കോട്: ഇന്ത്യയിൽ മികച്ച ഫാസ്റ്റ്ബൗളർമാർ ഉയർന്നുവരുന്നുണ്ടെന്ന് മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ. കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നെല്ലാം മികച്ച യുവതാരങ്ങളുണ്ടെന്ന് മേയ്ത്ര ഹോസ്പിറ്റലിെൻറ സെൻറര്‍ ഫോര്‍ ബോണ്‍ ആന്‍ഡ് ജോയൻറ് കെയറും സ്‌പോര്‍ട്‌സ് ഇൻജുറി ക്ലിനിക്കും ഉദ്ഘാടനം ചെയ്യാനെത്തിയ ബ്രെറ്റ് ലീ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിൽനിന്ന് നിലവാരമുള്ള ഫാസ്റ്റ് ബൗളറെന്നത് തെൻറയും സ്വപ്നമായിരുന്നു. െഎ.പി.എല്ലിലടക്കം കമേൻററ്റർ എന്ന റോൾ ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് ബ്രെറ്റ് ലീ പറഞ്ഞു. െഎ.പി.എൽ തുടങ്ങിയശേഷം കുടുംബവും ഇന്ത്യയിലെത്തിയത് സന്തോഷകരമാണ്. ഒമ്പതാം വയസ്സിൽ തെൻറ സ്വപ്നം ആസ്ട്രേലിയൻ ടീമിൽ കളിക്കുക എന്നതായിരുന്നു. 24 വർഷമായി ഇന്ത്യയുമായി അടുത്ത ബന്ധമുണ്ട്.
രണ്ടാഴ്ചമുമ്പ് മുംബൈയിൽ 60 വയസ്സായ യോഗാചാര്യനായി വേഷംമാറി കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചത് രസമുള്ള അനുഭവമായിരുന്നെന്ന് ഒാസീസ് പേസർ പറഞ്ഞു. ‘‘ഒരു മണിക്കൂറോളം മേക്കപ് ചെയ്തു. ബൗളിങ് എന്താണെന്ന് അറിയാത്തതുപോലെ ആദ്യം അവർക്കൊപ്പം കളിച്ചു. ബാറ്റിങ്ങും മോശമായിരുന്നു. ഒടുവിൽ യഥാർഥ സ്വഭാവം പുറത്തെടുത്ത് പന്തെറിഞ്ഞ ശേഷം ബ്രെറ്റ് ലീയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ കുട്ടികൾ അത്ഭുതപ്പെട്ടു’’ -ബ്രെറ്റ് ലീ പറഞ്ഞു. കോക്ലിയർ ഇംപ്ലാൻറ് ബോധവത്കരണവുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് കഴിഞ്ഞവർഷമെത്തിയിരുന്നു. മികച്ച അനുഭവമായിരുന്നു അത്. ഇനിയും ഇേങ്ങാെട്ടത്തുമെന്നും ഒാസീസ് പേസർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.