ബട്ലറിെൻറ ജഴ്സിക്ക് 61 ലക്ഷം
text_fieldsലണ്ടൻ: ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിെൻറ ജോസ് ബട്ലർ അണിഞ്ഞ കുപ്പായത്തിന് വില 61 ലക്ഷം രൂപ. കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങൾക്കായി ലണ്ടനിലെ ആശുപത്രികൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായാണ് ബട്ലർ തെൻറ ശേഖരത്തിലെ അമൂല്യ ജഴ്സി ലേലത്തിൽ വെച്ചത്.
ഒരാഴ്ചയിലേറെ നീണ്ട ലേലത്തിൽ 82 പേർ പങ്കെടുത്തു. 65,000 പൗണ്ടിനാണ് (ഏകദേശം 61.33 ലക്ഷം രൂപ) ലേലമുറപ്പിച്ചത്. ലോകകപ്പ് കിരീടമണിഞ്ഞ ഇംഗ്ലീഷ് ടീമിലെ സഹതാരങ്ങളുടെകൂടി ഒപ്പുള്ള ജഴ്സിയാണ് ലേലം ചെയ്തത്. ഇതിലൂടെ ശേഖരിച്ച തുക റോയൽ ബ്രോംപ്ടൺ, ഹാരെഫീൽഡ് എന്നീ ആശുപത്രികൾക്ക് ചികിത്സ ഉപകരണങ്ങൾ വാങ്ങാൻ ഉപയോഗിക്കും.
‘‘എനിക്ക് ഏറെ വിശേഷപ്പെട്ട ജഴ്സിയാണിത്. ഇപ്പോൾ അത് മറ്റു പലകാരണങ്ങളാലും അതിവിശിഷ്ടമായി’’ -ബട്ലർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.