ഐ.പി.എൽ vs കാവേരി; ജല തർക്കം ക്രിക്കറ്റ് പിച്ചിലേക്ക്
text_fieldsചെന്നൈ: ഐ.പി.എല്ലിനെ അകമഴിഞ്ഞ് സ്വീകരിച്ചവരാണ് തമിഴ്നാട്ടുകാർ. എന്നാൽ പുതിയ സീസണിന് ഇന്ന് തുടക്കമാവുമ്പോൾ കാര്യങ്ങളുടെ ഗതി അത്ര സുഖമല്ല.ഏപ്രിൽ പത്തിന് ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഐ.പി.എൽ സംഘടിപ്പിച്ചാൽ കനത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് തമിഴ്-അനുകൂല സംഘടനകൾ മുന്നറിയിപ്പ് നൽകി.തമിഴ്നാടിൻെറ നിലവിലെ അന്തരീക്ഷം ഐ.പി.എല്ലിന്റെ സംഘാടകർ മനസിലാക്കണമെന്ന് ഡി.എം.കെ അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു. ഐ.പി.എൽ നടത്തരുതെന്ന് ഞാൻ പറയുന്നില്ല, എന്നാൽ സംഘാടകർ നിലവിലെ സാഹചര്യം മനസ്സിലാക്കണം- ഡി.എം.കെ പ്രസിഡന്റ് എം കെ സ്റ്റാലിൻ പറഞ്ഞു.
എ.എം.എം.കെ സ്ഥാപകൻ ടി.ടി. വി ധിനകരൻ ഐ.പി.എൽ ബഹിഷ്കരിക്കാൻ ക്രിക്കറ്റ് ആരാധകരോട് ആവശ്യപ്പെട്ടു. ഞാൻ ഐ.പി.എല്ലിൻെറ ആരാധകനാണ്. ഇത്തരമൊരു സാഹചര്യത്തിൽ കാവേരിക്ക് വേണ്ടിയുള്ള നമ്മുടെ വികാരങ്ങളെ ലോകത്തിന് കാണിക്കണം. ചെറുപ്പക്കാർ ഐ.പി.എൽ ടിക്കറ്റ് തിരികെ നൽകാൻ ഞാൻ അഭ്യർഥിക്കുന്നു. ഇത് കേന്ദ്ര സർക്കാരിന് ശക്തമായ സന്ദേശം നൽകും- ദിനകരൻ വ്യക്തമാക്കി.ഇത് ആഘോഷിക്കാനുള്ള സമയമല്ല, മോദി സർക്കാറിനെതിരെ തമിഴ്നാട് മുഴുവൻ പ്രതിഷേധിക്കുന്ന ഒരു സമയമാണിത്. ഐ.പി.എൽ മത്സരം റദ്ദാക്കണം- എം.എം.കെ. നേതാവ് ജവാഹിരുല്ല പറഞ്ഞു.
ഐ.പി.എൽ ഒരു ആഢംബര കായിക വിനോദമാണ്, പക്ഷേ തമിഴ്നാട്ടിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാണം. ഏപ്രിൽ പത്തിന് ഐ.പി.എൽ നടക്കുകയാണെങ്കിൽ സ്റ്റേഡിയത്തിലേക്ക് മാർച്ച് നടത്തുകയും അവിടെ പ്രതിഷേധം നടത്തുകയും ചെയ്യും- ടി.വി.കെ നേതാവ് മുരുകൻ വ്യക്തമാക്കി.രണ്ട് വർഷത്തെ സസ്പെൻഷനു ശേഷം ചെന്നൈ സൂപ്പർ കിങ്സ് ഐ.പി.എല്ലിൽ ഈ സീസണിൽ തിരിച്ചെത്തവേയാണ് പുതിയ വിവാദം. ചെന്നൈയിൽ ഏഴ് മത്സരങ്ങളാണ് നടക്കുക.
For those asking if Cauvery water will come if we stop watching IPL answer is simple. Nothing will take home to the rest of India our unity & solidarity as the sight of an empty stadium in #IPL .Millions will get to know about the #CauveryIssue . Symbolic yes, but powerful
— Sumanth Raman (@sumanthraman) April 4, 2018
Chennai youths expressed their opposition on the wall paint ad of IPL, and wrote 'We need cauvery' over the add!#TN_Boycott_IPL pic.twitter.com/eKgdm7KxXn
— Balaji T (@twitmebala) April 5, 2018
Your Support ??
— Tharani RTK (@iam_Tharani) April 5, 2018
Fav #IPL #CSK #IPL2018
Retweet #Farmer #SaveFarmer #CauveryIssue #Cauvery #Sterlite #SterliteProtest #strike #TNBandh #TNStrike #CauveryMangementBoard pic.twitter.com/pTU4kMLe1T
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.