അണ്ടർ 19: ഇന്ത്യക്ക് 100 റൺസ് ജയം
text_fieldsവെല്ലിങ്ടൺ: അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ ആസ്ട്രേലിയക്കെതിരായ ആദ്യമൽസരത്തിൽ ഇന്ത്യക്ക് 100 റൺസ് ജയം. ഇന്ത്യയുടെ 328 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആസ്ട്രേലിയ 228 റൺസിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വിഴ്ത്തിയ ശിവം മാവമിയുടെയും കമലേഷ് നഗറാകോട്ടയുടെയും തകർപ്പൻ ബോളിങാണ് ആസ്ട്രേലിയയെ തകർത്തത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഒാവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ328 റൺസെടുത്തിരുന്നു. ഒന്നാം വിക്കറ്റിൽ പൃഥി ഷായും മൻേജാത് കാലറയും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇന്ത്യക്ക് തകർപ്പൻ സ്കോർ സമ്മാനിച്ചത്. 180 റൺസാണ് ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ അടിച്ച് കൂട്ടിയത്. ഇതിൽ പൃഥി ഷാ (94) മൻജോത് കാലറ (86) റൺസെടുത്ത് പുറത്തായി. ഇരുവരും പുറത്തായതിന് ശേഷം ക്രീസിലെത്തിയ സുബ്മാൻ ഗിൽ(63) ഇന്ത്യൻ സ്കോറിങ്ങിന് വേഗം കൂട്ടി.
എന്നാൽ, അവസാന ഒാവറുകളിൽ തുടരെ തുടരെ വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യൻ സ്കോറിങ്ങിെൻറ വേഗം കുറച്ചു. ആസ്ട്രേലിയക്കായി ജാക്ക് എഡ്വാഡ്സ് നാല് വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.