40 പന്തിൽ സെഞ്ച്വറി; റസൽ കൊടുങ്കാറ്റ്
text_fieldsട്രിനിഡാഡ്: ബാറ്റിലും പന്തിലും വിസ്മയിപ്പിച്ച് കരീബിയൻ താരം ആന്ദ്രെ റസൽ കൊടുങ്കാറ്റായി. കരീബിയൻ പ്രീമിയർ ലീഗ് മത്സരത്തിൽ 40 പന്തിൽ സെഞ്ച്വറിയും (49 പന്തിൽ 121 നോട്ടൗട്ട്) ബൗളിങ്ങിൽ ഹാട്രിക് വിക്കറ്റും നേടി ഞെട്ടിച്ചു. റസലിെൻറ വശ്യതയാർന്ന ഇന്നിങ്സിെൻറ കരുത്തിൽ മത്സരത്തിൽ ട്രിൻബാഗോ നൈറ്റ്റൈഡേഴ്സിനെതിരെ ജമൈക്ക തല്ലവാസിന് നാലു വിക്കറ്റിെൻറ മിന്നും ജയം സ്വന്തമാക്കി.
ൈനറ്റ്ൈറഡേഴ്സ് കുറിച്ച 224 റൺസെന്ന കൂറ്റൻ വിജയം ലക്ഷ്യം പിന്തുടരവെ സ്കോർബോർഡിൽ 15 റൺസ് ചേർത്തപ്പോഴേക്കും ജമൈക്കക്ക് മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. പിന്നാലെ ക്രീസിലെത്തിയ റസലിനെ ആദ്യ പന്തിൽ തന്നെ അലിഖാൻ ൈകവിട്ടു. ജീവൻ ലഭിച്ച റസൽ കൊടുങ്കാറ്റായപ്പോൾ മൂന്ന് പന്തുകൾ ശേഷിക്കെ ജമൈക്ക ലക്ഷ്യത്തിലെത്തി.
13 ബൗണ്ടറികളും ആറു സിക്സറുകളും ഉൾപ്പെട്ട ഇന്നിങ്സ് കരീബിയൻ പ്രീമിയർ ലീഗിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയെന്ന റെക്കോഡും സ്വന്തമാക്കി. 2016ൽ 42 പന്തിൽ സെഞ്ച്വറി തികച്ച തെൻറ തന്നെ റെക്കോഡാണ് റസൽ തകർത്തത്. ൈനറ്റ്റൈഡേഴ്സിെൻറ ഇന്നിങ്സിലെ അവസാന ഒാവറിലായിരുന്നു താരം ഹാട്രിക് സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ൈനറ്റ്റൈഡേഴ്സിനായി കോളിൻ മൺറോ 61 റൺസും ബ്രണ്ടൻ മക്കല്ലം 56 റൺസും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.