കുട പിടിക്കുന്ന ചാമ്പ്യൻസ് ട്രോഫി
text_fieldsലണ്ടൻ: ചാമ്പ്യൻസ് ട്രോഫിയിൽ ഇതുവരെ നടന്നത് ആറ് കളികൾ. 50 ഒാവർ പൂർണമായും കളിച്ചത് ആകെ മൂന്ന് മത്സരവും. രണ്ട് കളി പൂർണമായും തടസ്സപ്പെട്ടപ്പോൾ, ഇന്ത്യ-പാക് മത്സരം ഡക്വർത്-ലൂയിസ് നിയമത്തിലൂടെ തീർപ്പാക്കി. കിരീടം പിടിക്കാനായി ഇംഗ്ലണ്ടിലേക്ക് പറന്ന ഇന്ത്യയും ആസ്ട്രേലിയയും ന്യൂസിലൻഡുമെല്ലാം ആകാശത്തേക്ക് നോക്കി നെടുവീർപ്പിടുകയാണിപ്പോൾ. കാർമേഘം ഉരുണ്ടു കൂടുേമ്പാൾ നായകന്മാർക്ക് ഭീതികയറും. മഴയിൽ നനഞ്ഞപടക്കമായി മാറിയിരിക്കുകയാണ് ആസ്ട്രേലിയ.
രണ്ടു തവണ കിരീടമണിഞ്ഞ കങ്കാരുക്കളുടെ രണ്ട് കളിയും മഴയെടുത്തതോടെ ടൂർണമെൻറിൽനിന്നും പുറത്താവലിെൻറ വക്കിലായി . ന്യൂസിലൻഡിനും ബംഗ്ലാദേശിനുമെതിരായ ആസ്ട്രേലിയയുടെ മത്സരങ്ങളാണ് മഴമുടക്കിയത്. തിങ്കളാഴ്ച ബംഗ്ലാദേശിനെതിരെ വിജയം ഉറപ്പിച്ച ഘട്ടത്തിൽ നിർണായക പോയൻറുംകൊണ്ട് മഴ പോയി.
182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് 83ന് ഒന്ന് എന്ന നിലയിലാണ് മഴചതിച്ചത്. പോയൻറ് പങ്കിട്ടതോടെ രണ്ടു കളിയിലായി ഒാസീസിന് രണ്ടു പോയൻറ് മാത്രം. ഇതോടെ ഗ്രൂപ് ‘എ’യിൽനിന്നും സെമിയിലേക്കെത്തണമെങ്കിൽ മറ്റു ടീമുകളുടെ മത്സരഫലത്തിനും കൂടി കാത്തിരിക്കേണ്ട അവസ്ഥയായി.
ഇന്ത്യ-പാകിസ്താൻ മത്സരത്തിനിടയിൽ മഴ കളിമുടക്കിയത് മൂന്ന് തവണയാണ്. ഡക്വർത്-ലൂയിസ് നിയമപ്രകാരം ഇന്ത്യക്ക് 48 ഒാവറും പാകിസ്താന് 41 ഒാവറായും മത്സരം ചുരുക്കി കളിപൂർത്തിയാക്കി. മത്സരത്തിൽ പാക്നിരയെ പിടിച്ചു നിൽക്കാൻ അനുവദിക്കാതെ എറിഞ്ഞിട്ടതോടെയാണ് അടുത്ത മഴക്കുമുെമ്പ കളിയിൽ ഫലം കാണാനായത്.
ടൂർണമെൻറ് വേദിയായ ബർമിങ്ഹാം, ഒാവൽ, കാർഡിഫ് എന്നിവിടങ്ങളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും മഴയെത്തുന്നതിനിടെ ടൂർണമെൻറ് സംഘടിപ്പിച്ചത് തന്നെ വിവാദമായിരിക്കുകയാണ്. കെന്നിങ്ടൺ ഒാവലിലും ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിലും പേമാരിതന്നെയെത്തിയപ്പോർ കാർഡിഫിൽ മൂടിക്കെട്ടിയ ആകാശത്തിനു കീഴെയാണ് ന്യൂസിലൻഡും-ഇംഗ്ലണ്ടും കളിച്ചത്. ചാമ്പ്യൻസ് ട്രോഫി ആരവങ്ങൾ നിറഞ്ഞാടുേമ്പാഴും ടീമുകൾക്ക് ബാറ്റിങ്ങിലും ബൗളിങ്ങിലും മാത്രം ശ്രദ്ധിച്ചാൽ േപാര. കളിക്കുമുെമ്പ മാനം നോക്കി ഗെയിം പ്ലാൻ തീരുമാനിക്കേണ്ടിവരുന്ന അവസ്ഥയിലാണ് ഇപ്പോൾ. പാതിവഴിയിൽ മഴയെത്തിയാൽ ഡക്വർത്-ലൂയിസ് വിധി നിശ്ചയിക്കുേമ്പാൾ റൺനിരക്ക് നിലനിർത്തി കളിക്കേണ്ട അവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.