Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 4:24 AM IST Updated On
date_range 20 Jun 2017 4:24 AM ISTവിദേശ ടീമുകൾ പാകിസ്താനിൽ കളിക്കാൻ തയ്യാറാവണമെന്ന് കോച്ച്
text_fieldsbookmark_border
ലണ്ടൻ: ‘ദക്ഷിണാഫ്രിക്കയോടൊപ്പം ഞാൻ കളിച്ചത് അഞ്ചു സെമിഫൈനലുകളാണ്. പക്ഷേ, ഒരു ഫൈനൽ പോലും കളിക്കാൻ ഭാഗ്യമുണ്ടായില്ല. ഇന്ന് പാകിസ്താനോടൊപ്പം ഒരു ഫൈനലിൽ പങ്കാളിയാവാനായി. അതോടൊപ്പം ഒരു അമൂല്യ ട്രോഫിയും’ -താരനിരയോ, പരിചയസമ്പന്നരോ ഇല്ലാതെ, ഒരുപിടി യുവാക്കളുമായി ഇംഗ്ലണ്ടിലെത്തി ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയപ്പോൾ കോച്ച് മിക്കി ആർതറിന് വിശേഷിപ്പിക്കാൻ വാക്കുകളില്ലായിരുന്നു. കളിക്കാരനായിരിക്കെ നേടാനാവാത്ത െഎ.സി.സി കിരീടം പാകിസ്താനിലൂടെ നേടിയെടുത്തപ്പോൾ ആർതർ എന്ന പരിശീലകന് ഏറെ റോളുണ്ടായിരുന്നു. 2016 മേയിൽ പാക് പരിശീലകനായെത്തുേമ്പാൾ വെല്ലുവിളികൾ ഏറെ മുന്നിലുണ്ടായിരുന്നു. സ്വന്തംനാട്ടിൽ കളിക്കാൻ യോഗമില്ലാത്ത ടീമുമായി വിദേശമണ്ണുകളെ ഹോം ഗ്രൗണ്ടാക്കിമാറ്റിയുള്ള ഒരുക്കം, സ്ഥിരതയില്ലാത്തവരെന്ന പേരുദോഷവും. ഇതെല്ലാം മറികടന്ന് ടീമിനെയും കളിക്കാരെയും നന്നായി പഠിച്ച് പ്രോത്സാഹനം നൽകിയാണ് ആർതറുടെ വിജയമന്ത്രം.
ലോക ക്രിക്കറ്റിനോട് ആർതർക്ക് ആവശ്യപ്പെടാനുണ്ടായിരുന്നത് ഒരു കാര്യം മാത്രമാണ്. പാകിസ്താനിൽ ക്രിക്കറ്റ് കളിക്കാൻ മറ്റുരാജ്യങ്ങൾ തയാറാവണം. ഒരു ഭീകരാക്രമണത്തിെൻറ േപരിൽ പാകിസ്താനിൽ മികച്ച ക്രിക്കറ്റ് മത്സരങ്ങൾ ഇല്ലാതായിട്ട് വർഷം എട്ടായി. ക്രിക്കറ്റിനെ നെഞ്ചോടു ചേർത്ത് സ്നേഹിക്കുന്ന ആരാധകർക്കു കൂടിയാണ് താൻ ആവശ്യപ്പെടുന്നതെന്നും ആർതർ അറിയിച്ചു.
2009ൽ പാകിസ്താൻ സന്ദർശനത്തിനെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരായ ഭീകരവാദ ആക്രമണത്തിനുശേഷം പ്രമുഖ ടീമുകളൊന്നും പാകിസ്താനിൽ മത്സരം കളിച്ചിരുന്നില്ല. ‘ ഇൗ വിജയത്തിലൂടെ പാക് ക്രിക്കറ്റ് പഴയ പ്രതാപത്തിലേക്ക് തിരിച്ചുപോകും. പാകിസ്താനിൽ ക്രിക്കറ്റ് കളിക്കാൻ ഇനി എല്ലാ രാജ്യങ്ങളും തയാറാവുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബറിൽ ലോകഇലവൻ ട്വൻറി20 മത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.’ ‘‘മുൻനിര ടീമുകളോട് വർഷങ്ങളോളം ഹോം മത്സരങ്ങൾ കളിക്കാത്ത പാകിസ്താന് ചാമ്പ്യൻസ് ട്രോഫി സമ്മാനിച്ചത് ഒരുപിടി ഹീറോകളെയാണ്. ഇൗ വിജയം പാക് ക്രിക്കറ്റിെൻറ പുതിയ അധ്യായത്തിലേക്കുള്ള കാൽവെപ്പാണെന്നതിൽ സംശയമില്ല. വിജയത്തിെൻറ മുഴുവൻ െക്രഡിറ്റും ക്യാപ്റ്റൻ സർഫറാസ് അഹ്മദിനും സഹകളിക്കാർക്കും നൽകുന്നു’’- ആർതർ പറഞ്ഞു.
പാക് കോച്ച് മിർക്കി ആർതർ ചാമ്പ്യൻസ് ട്രോഫിയുമായി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story