കിവീസിനെ 87 റൺസിന് തകർത്ത് ഇംഗ്ലണ്ട് സെമിയിൽ
text_fieldsകാർഡിഫ്: രണ്ടാം മത്സരത്തിലും മികച്ച വിജയം സ്വന്തമാക്കി ആതിഥേയർ ചാമ്പ്യൻസ് ട്രോഫി ടൂർണമെൻറിൽ സെമിയിൽ പ്രവേശിച്ചു. ന്യൂസിലൻഡിനെ 87 റൺസിന് തോൽപിച്ചാണ് മോർഗനും കൂട്ടരും സെമി െബർത്ത് ഒരു കളി ബാക്കിയിരിക്കെ ഉറപ്പിച്ചത്.
രണ്ടാം മത്സരത്തിലും മുന്നൂറും കടന്ന് റൺസൊഴുക്കിയ ഇംഗ്ലണ്ട് കിവികൾക്കെതിരെ 311 റൺസിെൻറ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയിരുന്നു. അലക്സ് ഹെയ്ൽസ് (56), ജോ റൂട്ട്(64), ജോസ് ബട്ലർ (61*) എന്നിവരുടെ അർധസെഞ്ച്വറിയിലാണ് മുന്നൂറിന് പുറത്ത് സ്കോർ കണ്ടെത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് ആദ്യത്തിൽ പൊരുതിയെങ്കിലും മധ്യനിരയും വാലറ്റവും തകർന്നതോടെ 44.3 ഒാവറിൽ 223 റൺസിന് കൂടാരംകയറി.
നാലു വിക്കറ്റ് വീഴ്ത്തിയ ലിയാം പ്ലങ്കറ്റിെൻറ ബൗളിങ്ങിലാണ് കിവികൾ തകർന്നത്. എട്ടു ഒാവറിൽ 31 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ ജെയ്ക് ബാളാണ് മാൻ ഒാഫ് ദ മാച്ച്. ന്യൂസിലൻഡിനായി ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 87ഉം റോസ് ടെയ്ലർ 39ഉം റൺസെടുത്തു.
ടോസ് നേടിയ ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒാപണർ ജാസൺ റോയ് (13) എളുപ്പം മടങ്ങിയെങ്കിലും പിന്നാലെയെത്തിയവർ സ്കോർ ബോർഡ് ചലിപ്പിച്ചു. സ്റ്റോക്സ്, ബട്ലർ എന്നിവർ നന്നായി കളിച്ചപ്പോൾ, ഇടയിലെത്തിയ ക്യാപ്റ്റൻ മോർഗനെ (13) നിലയുറപ്പിക്കാനനുവദിക്കാതെ കോറി ആൻഡേഴ്സനും പുറത്താക്കി. വാലറ്റത്ത് മൊഇൗൻ അലി (12), ആദിൽ റാഷിദ് (12), ലിയാം പ്ലങ്കറ്റ് (15), മാർക്ക് വുഡ് (0), ജെയിക് ബാൾ (0) എന്നിവർ എളുപ്പം മടങ്ങിയതോടെ മൂന്നു പന്തുകൾ ബാക്കിനിൽക്കെ ഇംഗ്ലണ്ട് 310 റൺസിന് പുറത്തായി. ഇതോടെ ഗ്രൂപ് ‘എ’യിൽ ന്യൂസിലൻഡിനും ആസ്ട്രേലിയക്കും അവസാന മത്സരം നിർണായകമായി. അടുത്ത കളിയിൽ ഒാസീസ് ഇംഗ്ലണ്ടിനെ തോൽപിച്ചാൽ സെമിയിൽ ഇടം പിടിക്കാം. ന്യൂസിലൻഡ്^ബംഗ്ലാദേശിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.