മഹ്മൂദുല്ലയും ഷാകിബും രക്ഷകരായി: ന്യൂസിലൻഡിനെ കീഴടക്കി ബംഗ്ലാ കടുവകൾ
text_fieldsകാർഡിഫ്: അവിശ്വസനീയം ബംഗ്ലാദേശ്. ചാമ്പ്യൻസ് ട്രോഫിയിൽ പുറത്താവലിെൻറ വക്കിൽനിന്ന് ഉദിച്ചുയർന്ന് ബംഗ്ലാ കടുവകളുടെ ഉന്മാദനൃത്തം. ന്യൂസിലൻഡിനെതിരായ ഗ്രൂപ് ‘എ’യിലെ നിർണായക മത്സരത്തിൽ നാലിന് 33 റൺസ് എന്ന നിലയിൽ തകർന്നടിഞ്ഞ ടീമിനെ ഉജ്ജ്വല ഇന്നിങ്സിലൂടെ നയിച്ച് ഷാകിബുൽ ഹസനും മഹ്മൂദുല്ലയും സമ്മാനിച്ചത് അഞ്ചു വിക്കറ്റിെൻറ തകർപ്പൻ ജയം. ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ 11 ഒാവറിനിടെ ബംഗ്ലാദേശിെൻറ വിധിയെഴുതിയതായിരുന്നു. തമിം ഇഖ്ബാൽ (0), സൗമ്യ സർകാർ (3), സാബിർ റഹ്മാൻ (8), മുഷ്ഫിഖുർറഹിം (14) എന്നിവർ 11.4 ഒാവറിൽ കൂടാരം കയറുേമ്പാൾ ബംഗ്ലാദേശ് തോൽവി ഉറപ്പിച്ചു.
പക്ഷേ, അഞ്ചാം വിക്കറ്റിൽ ക്രിക്കറ്റിൽ പുതുചരിത്രം പിറന്നു. ഷാകിബുൽ ഹസനും (115 പന്തിൽ 114), മഹ്മൂദുല്ലയും (107 പന്തിൽ 102 നോട്ടൗട്ട്) നടത്തിയ അദ്ഭുകരമായ ചെറുത്തു നിൽപിൽ പിറന്ന 224 റൺസിെൻറ കൂട്ടുകെട്ടിൽ ബംഗ്ലാദേശിന് തകർപ്പൻ ജയം. മൂന്ന് കളിയിൽ ഒരു പോയൻറ് മാത്രമുള്ള കിവികൾ പുറത്തായപ്പോൾ ബംഗ്ലാദേശിന് ഇന്നത്തെ ഒാസീസ്-ഇംഗ്ലണ്ട് മത്സര ഫലം നിർണായകം. ആസ്ട്രേലിയ തോറ്റാൽ മൂന്ന് പോയൻറുള്ള ബംഗ്ലാദേശിന് ഇതാദ്യമായി ചാമ്പ്യൻസ് ട്രോഫി സെമിയിൽ കടക്കാം.
ഏകദിന ക്രിക്കറ്റിൽ അഞ്ചാം വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെെട്ടന്ന റെക്കോഡ് കൂടി സ്വന്തം പേരിലാക്കിയാണ് മഹ്മൂദുല്ലയും ഷാകിബും ബംഗ്ലാദേശിനെ വിജയിപ്പിച്ചത്. ഷാകിബ് കളിയിലെ കേമനായി. ആദ്യ സ്പെല്ലിൽതന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി ടിം സൗത്തി ന്യൂസിലൻഡിന് വമ്പൻ തുടക്കം നൽകിയെങ്കിലും പിന്നീട് കളിയുടെ ഗതി മാറുകയായിരുന്നു. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ പതിനെട്ടടവ് പയറ്റിയിട്ടും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പിളർത്താനായില്ല.
നേരത്തെ ആദ്യം ബാറ്റുചെയ്ത ന്യൂസിലൻഡ് 265 റൺസെടുത്തിരുന്നു. ക്യാപ്റ്റൻ കെയ്ൻ വില്യംസണും (57) റോസ് ടെയ്ലറും (63) അർധസെഞ്ച്വറിയുമായി തിളങ്ങിയതോടെയാണ് ബംഗ്ലാ കടുവകൾക്കു മുന്നിൽ കിവികൾ െപാരുതാവുന്ന സ്കോറിലേക്കെത്തിയത്. മഴമൂലം വൈകിത്തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിങ് തെരഞ്ഞെടുത്തു.
ഒാപണർമാരായ മാർട്ടിൻ ഗുപ്റ്റിലും ലുക്ക് റോഞ്ചിയും കരുതലോടെയായിരുന്നു തുടങ്ങിയത്. മഷ്റഫെ മുർത്തസയുടെ ആദ്യ ഒാവറിൽ ഒരു റൺസുമാത്രം. എന്നാൽ, മുസ്തഫിസുർ റഹ്മാെൻറ രണ്ടാം ഒാവറിൽ ആദ്യ രണ്ടു പന്തും അതിർത്തികടത്തി ഗുപ്റ്റിൽ സ്കോറിന് വേഗംകൂട്ടി. 46 റൺസിെൻറ ഒന്നാം വിക്കറ്റ് പാർട്ണർഷിപ്പുമായി നിൽക്കവെ തസ്കീൻ അഹ്മദിെൻറ പന്തിൽ റോഞ്ചി (16) പുറത്തായി. ഒാഫ്സ്റ്റംപിനു നേരെയുള്ള പന്ത് ബാറ്റിൽ തട്ടിത്തെറിച്ചത് മുസ്തഫിസുർ റഹ്മാൻ കൈകളിലൊതുക്കുകയായിരുന്നു. ഇതോടെ ബ്രേക്ത്രൂ ലഭിച്ച ബംഗ്ലാദേശ് പേസ് ബൗളിങ്ങിൽ അക്രമണം കനപ്പിച്ചു.
ഏറെ വൈകാതെ ഗുപ്റ്റിൽ (33), റുബൽ ഹുസൈെൻറ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങി ഗ്രൗണ്ട് വിട്ടു. ഇതോടെ കടുവകളുടെ ബൗളിങ്ങിന് മൂർച്ചയുണ്ടെന്ന് മനസ്സിലാക്കിയ ക്യാപ്റ്റൻ കെയിൻ വില്യംസൺ റോസ് ടെയ്ലറെയും കൂട്ടുപിടിച്ച് ഇന്നിങ്സ് പടുത്തുയർത്തുന്ന ദൗത്യം ഏറ്റെടുത്തു. ഇരുവരും മൂന്നാം വിക്കറ്റിൽ 83 റൺസിെൻറ പാർട്ണർഷിപ് ഉയർത്തി. ധാരണയില്ലാതെയുള്ള ഒാട്ടത്തിനിടെ റണ്ണൗട്ടായാണ് വില്യംസൺ (57) മടങ്ങുന്നത്. സ്കോർ തുന്നിച്ചേർക്കാൻ അർധസെഞ്ച്വറിയും കടന്ന് ടെയ്ലർ (63) ശ്രമിക്കുന്നതിനിടയിൽ തസ്കീൻ അഹ്മദിെൻറ പന്തിന് ബാറ്റുവെച്ചത് മുസ്തഫിസുർ റഹ്മാൻ ഇത്തവണയും കൈയിെലതുക്കി. ഇതോടെ കളി ബംഗ്ലാദേശിെൻറ വരുതിയിലായി.
മധ്യനിര ഒന്നടങ്കം സ്കോറിങ്ങിൽ പരാജയപ്പെട്ടതോടെ വാലറ്റം പൊരുതാവുന്ന സ്കോർ കണ്ടെത്താനുള്ള ശ്രമം നടത്തിക്കൊണ്ടിരുന്നു. നീൽ ബ്രുമിനും (36) ജെയിംസ് നീഷാമിനും (23) പിന്നാലെ സംപൂജ്യനായി കൊറി ആൻഡേഴ്സണും (0) ഒട്ടും വൈകാതെ ആദം മിൽനെയും (7) മടങ്ങി. ഒടുവിൽ മിച്ചൽ സാൻറ്നറും (14*) ടിം സൗത്തിയും (10*) േചർന്ന് സ്കോർ 265ലേക്കെത്തിച്ചു. ബംഗ്ലാദേശിനായി മുസദ്ദിഖ് ഹുസൈൻ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ, തസ്കീൻ അഹ്മദ് രണ്ടും മുസ്തഫിസുർ റഹ്മാൻ, റുബൽ ഹുസൈൻ എന്നിവർ ഒാരോ വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.