സന്നാഹമൊരുങ്ങുന്നു
text_fieldsലണ്ടൻ: മിനി ലോകകപ്പ് എന്നറിയപ്പെടുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിെൻറ സന്നാഹ മത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം. ലണ്ടനിലെ കെന്നിങ്ടൺ ഒാവലിൽ ഇന്ത്യൻ സമയം വൈകുന്നേരം മൂന്നിന് തുടങ്ങുന്ന ആദ്യ മത്സരത്തിൽ ആസ്ട്രേലിയ, ശ്രീലങ്കയെ നേരിടും. സ്കോട്ലൻഡിനെതിരായ ഏകദിന മത്സരത്തിലെ അപ്രതീക്ഷിത തോൽവിക്ക് ശേഷം ലണ്ടനിലെത്തിയ ശ്രീലങ്കക്ക് ആത്മവിശ്വാസം വീണ്ടെടുക്കാൻ വിജയം അനിവാര്യമാണ്.
ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ പാകിസ്താൻ, ബംഗ്ലാദേശിനെ നേരിടും. ഞായറാഴ്ച ന്യൂസിലൻഡിനെതിരായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആറുമാസത്തിന് ശേഷമാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ ടീം വിദേശത്ത് ദേശീയ മത്സരം കളിക്കുന്നത് എന്നതിനാൽ ന്യൂസിലൻഡിനെതിരായ മത്സരം നിർണായകമാകും. മേയ് 30ന് ബംഗ്ലാദേശിനെതിരെയും ഇന്ത്യ സന്നാഹ മത്സരം കളിക്കും. മറ്റ് മത്സരങ്ങളിൽ ആസ്ട്രേലിയ, പാകിസ്താനെയും ന്യൂസിലൻഡ്, ശ്രീലങ്കയെയും നേരിടും. മേയ് 30ന് സന്നാഹ മത്സരങ്ങൾ അവസാനിക്കും.
ജൂൺ ഒന്നിനാണ് ചാമ്പ്യൻസ് ട്രോഫി തുടങ്ങുന്നത്. ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, ആസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലൻഡ് എന്നീ ടീമുകളാണ് സന്നാഹ മത്സരം കളിക്കുന്നത്. ദക്ഷിണാഫ്രിക്കയും ആതിഥേയരായ ഇംഗ്ലണ്ടും പരിശീലന മത്സരം കളിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.