തിരുമ്പി വന്തിട്ടേന്ന് സൊല്ല്...
text_fieldsരണ്ടു വർഷത്തെ ഇടവേളക്കുശേഷം ചെന്നൈ സൂപ്പർ കിങ്സ് തിരിച്ചുവന്നിരിക്കുന്നു, ചിലതൊക്കെ നേടാനും ചിലതൊക്കെ തിരിച്ചുപിടിക്കാനും. കളിച്ച എട്ടു സീസണിലും സജീവ സാന്നിധ്യമറിയിച്ചിട്ടുണ്ട് അവർ. ഒരുതവണ പോലും മോശം എന്ന് പറയിപ്പിച്ചിട്ടില്ല. ആറു സീസണിലും ഫൈനൽ പ്രവേശനം. രണ്ടു തവണ ചാമ്പ്യന്മാർ. നാലു പ്രാവശ്യം റണ്ണറപ്. രണ്ടു തവണ സെമിഫൈനലിസ്റ്റ്. െഎ.പി.എൽ ചരിത്രത്തിൽ വേറെയാർക്കും അവകാശപ്പെടാനില്ലാത്ത ട്രാക്ക് റെക്കോഡാണ് ചെന്നൈയുടേത്. സീനിയർ, ജൂനിയർ സമിശ്ര ടീം എന്ന് വിശേഷിപ്പിക്കാവുന്ന സംഘമാണിത്. 24 താരങ്ങളിൽ ഒമ്പതു പേരും െഎ.പി.എല്ലിൽ അരങ്ങേറ്റം കാത്തിരിക്കുന്നവരാണ്. 11 പേർ 30 വയസ്സിന് മുകളിലുള്ളവരും. അവസരം പാർത്തിരിക്കുന്നവരിൽ മലപ്പുറത്തുകാരൻ മീഡിയം പേസർ കെ.എം. ആസിഫുമുണ്ട്.
വിലക്ക് നീങ്ങി തിരിച്ചുവരുന്ന െചന്നൈ കൂടുതൽ അപകടകാരിയാകും എന്നുവേണം കരുതാൻ. നായക സ്ഥാനത്തേക്ക് എം.എസ്. ധോണിയുടെ മടങ്ങിവരവാണ്. ട്വൻറി20യിൽ കരുത്തറിയിച്ച എട്ട് ബാറ്റ്സ്മാൻമാരുടെ സാന്നിധ്യമുണ്ട്. െഎ.പി.എൽ ചരിത്രത്തിൽ ഏറ്റവുമധികം റൺസ് നേടിയ സുരേഷ് റെയ്നക്ക് (4540) പുറമെ ധോണി (3560), വാട്സൺ (2622), മുരളി വിജയ് (2511), അമ്പാട്ടി റായുഡു (2416) തുടങ്ങിയ വമ്പൻ നിരയുണ്ട് ചെന്നൈക്ക്. ഇവർക്ക് പുറമെ എന്തിനുംപോന്ന ഫാഫ് ഡുപ്ലസിസ്, ഡ്വെയ്ൻ ബ്രാവോ, രവീന്ദ്ര ജദേജ, സാം ബില്ലിങ്സ്, കേദാർ ജാദവ് എന്നിവരും. ധോണിയുടെ ഗുഡ് ലിസ്റ്റിലില്ലാതിരുന്ന ഹർഭജൻ സിങ് വീണ്ടും ധോണിക്കൊപ്പം കളിക്കാനിറങ്ങുന്നതാണ് മറ്റൊരു സവിശേഷത. കരൺ ശർമയും ഇംറാൻ താഹിറും മിച്ചൽ സാൻറ്നറും ജദേജയുമടങ്ങുന്ന സ്പിൻ ഡിപ്പാർട്മെൻറിന് നേതൃത്വം നൽകുന്നത് ഭാജിയായിരിക്കും.
പേസ് ബൗളർമാർ മഞ്ഞപ്പടക്ക് ആശങ്കക്ക് വകനൽകുന്നുണ്ട്. പുത്തൻ താരോദയങ്ങളായ ലുങ്കി എൻഗിഡിക്കും മാർക്ക് വുഡിനും ശാർദുൽ ഠാകുറിനും വേണ്ടത്ര ട്വൻറി20 പരിചയമില്ല. ഡ്വെയ്ൻ ബ്രാവോ മാത്രമാണ് പരിചയസമ്പത്തുള്ള പേസർ. ന്യൂസിലൻഡ് മുൻ നായകൻ സ്റ്റീഫൻ െഫ്ലമിങ്ങാണ് പരിശീലകൻ. സഹപരിശീലകരായി ലക്ഷ്മിപതി ബാലാജിയും മൈക് ഹസിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.