ചെന്നൈയെ തകർത്തു: മുംബൈ െഎ.പി.എൽ ഫൈനലിൽ
text_fieldsചെന്നൈ: ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് മുംബൈ ഇന്ത്യൻസ് ൈഫനലിൽ. ഒന്നാം ക്വാളിഫയർ പോരാട്ട ത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ ആറു വിക്കറ്റിനാണ് രോഹിത് ശർമയുടെ സംഘം തോൽപിച്ചത്. തോറ്റെങ്കിലു ം ധോണിപ്പടയുെട വഴികളടഞ്ഞിട്ടില്ല. െഎ.പി.എൽ 12ാം സീസണിൽ ഇനി ഫൈനൽ ബെർത്തുറപ്പിക്കാൻ ചെന്നൈക്ക് രണ്ടാം ക്വാളി ഫയർ പോരാട്ടത്തിൽ അങ്കം ജയിക്കണം. സ്കോർ: ചെന്നൈ സൂപ്പർ കിങ്സ്-131/4, മുംബൈ ഇന്ത്യൻസ് 132/ 18.3 ഒാവർ.
ആദ്യം ബാറ്റുചെയ്ത ചെന്നൈയെ 131 റൺ സിന് ഒതുക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 19ാം ഒാവറിൽ അനായാസം ലക്ഷ്യം കാണുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയെയും(4) ക്വിൻറൺ ഡികോക്കിനെയും(8) തുടക്കത്തിൽ തന്നെ നഷ്ടമായതിനു പിന്നാലെ സൂര്യകുമാർ യാദവ്(71) പുറത്താകാതെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ടീം ജയിക്കുന്നത്. ഇഷാൻ കിഷൻ(28), ഹാർദിക് പാണ്ഡ്യ(13*) എന്നിവരെ കൂട്ടുപിടിച്ചാണ് സൂര്യകുമാറിെൻറ ഒറ്റയാൾ പോരാട്ടം.
നേരത്തെ, ആദ്യം ബാറ്റു ചെയ്ത ചെന്നൈക്ക് മുൻനിര താരങ്ങളെല്ലാം തകർന്നപ്പോൾ അമ്പാട്ടി റായുഡുവും (42) എം.എസ്. ധോണിയും (37) തിളങ്ങിയതോടെയാണ് പൊരുതാവുന്ന സ്കോറിലേക്കെത്തിയത്. തുടർച്ചയായ രണ്ടാം വർഷവും ഫൈനൽ ലക്ഷ്യമാക്കി സ്വന്തം സ്റ്റേഡിയത്തിലിറങ്ങിയ ചെന്നൈക്ക് എല്ലാം പിഴച്ചായിരുന്നു തുടക്കം. ഒാപണർമാരായ ഫാഫ് ഡുപ്ലസിസും ഷെയ്ൻ വാട്സനും റൺസ് കണ്ടെത്താൻ നന്നേ പാടുപെട്ടു. മലിംഗയെയായിരുന്നു മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ ആദ്യ ഒാവർ ഏൽപിച്ചത്.
ഒന്നാം ഒാവറിൽ ഒരു റൺസ് മാത്രം വിട്ടുനൽകി മലിംഗ മികച്ച ബൗളിങ് പാർട്ണർഷിപ്പിന് തുടക്കമിട്ടു. ഹാർദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാം ഒാവറിൽ ഫോറുമായി ഡുപ്ലസിസ് തുടങ്ങിയെങ്കിലും ആയുസ്സുണ്ടായില്ല. 11 പന്തിൽ ആറു റൺസുമായി ക്രീസിലിരിക്കെ രാഹുൽ ചഹറിെൻറ ഒാവറിൽ ഡുപ്ലസിസ് മടങ്ങി. സുരേഷ് െറയ്നയും ഫോമില്ലാതെയാണ് മടങ്ങിയത്. ഏഴു പന്തിൽ അഞ്ച് റൺസുമായി നിന്ന റെയ്നയെ ജയന്ത് യാദവ് റിേട്ടൺ ക്യാച്ച് കൈക്കലാക്കി മടക്കിയയച്ചു. ക്രുണാൽ പാണ്ഡ്യയുടെ തൊട്ടടുത്ത ഒാവറിൽ ഷെയ്ൻ വാട്സനും (10) മടങ്ങിയതോടെ ചെന്നൈ വിറച്ചു. വാട്സെൻറ സിക്സറിനുള്ള ശ്രമം ജയന്ത് യാദവിെൻറ കൈകളിൽ അവസാനിക്കുകയായിരുന്നു.
ഏഴ് ഒാവറിൽ 32ന് മൂന്ന് എന്നനിലയിൽ തരിപ്പണമായിക്കൊണ്ടിരിക്കുേമ്പാഴാണ് മുരളി വിജയ്-അമ്പാട്ടി റായുഡു സഖ്യം പിടിച്ചുനിൽക്കുന്നത്. പക്ഷേ, രാഹുൽ ചഹർ ഇൗ സഖ്യത്തെ പിളർത്തി. ഡികോക്കിെൻറ സ്റ്റംപിങ്ങിൽ മുരളി വിജയ് (26) മടങ്ങുകയായിരുന്നു. എന്നാൽ, അമ്പാട്ടി റായുഡുവിനൊപ്പം ധോണി എത്തിയതോടെ ഇരുവരും ചേർന്ന് സ്കോർ ഉയർത്തി. അഞ്ചാം വിക്കറ്റിൽ ധോണിയും റായുഡുവും ചേർന്ന് 66 റൺസിെൻറ പാർട്ണർഷിപ് ഒരുക്കിയത് ടീമിെൻറ നെട്ടല്ലായി. റായുഡു 37 പന്തിൽ 42 റൺസെടുത്തപ്പോൾ, ധോണി 29 പന്തിൽ 37 റൺസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.