കെ.പി.എൽ ഒത്തുകളി: രഞ്ജി താരങ്ങൾ അറസ്റ്റിൽ
text_fieldsബംഗളൂരു: കർണാടക പ്രീമിയർ ലീഗ് (െക.പി.എൽ) ഒത്തുകളി വിവാദത്തിൽ കൂടുതൽ അറസ്റ്റ്. ബ െല്ലാരി ടസ്കേഴ്സ് ടീം നായകൻ സി.എം. ഗൗതമും അബ്രാർ കാസിയുമാണ് പിടിയിലായത്. ആഗസ് റ്റ് 31ന് ഹുബ്ലി ടൈഗേഴ്സിനെതിരായ കെ.പി.എൽ ഫൈനലിൽ മന്ദഗതിയിൽ ബാറ്റുചെയ്യാനായി ഇ രുവരും 20 ലക്ഷം രൂപ കൈപ്പറ്റിയതായാണ് ആരോപണം. മത്സരത്തിൽ എട്ടുറൺസിന് ടസ്കേഴ്സ് തോറ്റിരുന്നു.
ഇരുവരും ബംഗളൂരു ടീമിനെതിരായ മത്സരത്തിലും ഒത്തുകളിച്ചതായി സൂചനയുണ്ട്. കർണാടകക്കായി രഞ്ജി കളിച്ച മുൻ ഇന്ത്യ ‘എ’ ടീം അംഗംകൂടിയായ ഗൗതം ഇൗ സീസണിൽ ഗോവയിലേക്ക് കൂടുമാറിയിരുന്നു. സയ്യിദ് മുഷ്താഖ് അലി ടൂർണമെൻറിൽ ഗോവയുടെ നായകസ്ഥാനം അലങ്കരിക്കാനൊരുങ്ങുന്നതിനിടെയാണ് താരത്തിെൻറ അറസ്റ്റ്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗൗതവുമായുള്ള കരാർ ഗോവ ക്രിക്കറ്റ് അസോസിയേഷൻ റദ്ദാക്കി. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും കളിച്ചിട്ടുണ്ട്.
കർണാടക, നാഗാലാൻഡ് ടീമുകൾക്കായി രഞ്ജി കളിച്ച കാസി ഈയടുത്താണ് മിസോറം ജഴ്സിയിലേക്ക് മാറിയത്. ഒത്തുകളിയെത്തുടർന്ന് നാല് ആഭ്യന്തര കളിക്കാരും രണ്ട് പരിശീലകരും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.