കോവിഡ് ഭീതിയിൽ ഐ.പി.എല്ലും: അനുമതി നൽകില്ലെന്ന് മഹാരാഷ്ട്ര
text_fieldsമുംബൈ: കോവിഡ്- 19 വൈറസ് ഭീതിയിൽ തട്ടി ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) 13ാം സീസൺ. പോരാട ്ടങ്ങൾക്ക് കൊടിയേറാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ലോകമൊന്നാകെ പടരുന്ന ‘കോവിഡ് 19’ ഐ. പി.എല്ലിെൻറ ഭാവിയും അനിശ്ചിതത്വത്തിലാക്കുന്നു. ലോകവ്യാപകമായി കായിക മത്സരങ്ങൾ റദ്ദാക്കപ്പെടുേമ്പാൾ ഐ.പി.എല്ലും മാറ്റിവെക്കണമെന്ന ആവശ്യവുമായി വിവിധ സംസ്ഥാന സ ർക്കാറുകൾ രംഗത്തെത്തി തുടങ്ങി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യുന്നത് കൂടിയതോടെയാണ് ഇത്.
മുംബൈ ഇന്ത്യൻസിെൻറ ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തിലെ മത്സരങ്ങൾക്ക് അനുമതി നൽകാനാവില്ലെന്ന നിലപാടുമായി മഹാരാഷ്ട്ര സർക്കാർ രംഗത്തെത്തി. ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തിൽ െഎ.പി.എൽ മത്സരങ്ങൾ നീട്ടിവെക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന ഏകാഭിപ്രായമാണ് ഉണ്ടായതെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. എന്നാൽ, അന്തിമ തീരുമാനം വ്യാഴാഴ്ച കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് വിൽപന നിർത്തിവെക്കാനും നിർദേശിച്ചിട്ടുണ്ട്.
മുംബൈയിൽ രണ്ടു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് സർക്കാർ നിലപാട് കടുപ്പിച്ചത്. നേരത്തേ സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താമെന്ന് സർക്കാർ പറഞ്ഞിരുന്നു. ക്രിക്കറ്റ് പ്രേമികൾക്ക് ചാനലുകൾ വഴിയും ഒാൺലൈൻ വഴിയും കളികാണാം. എന്നാൽ, ഇത് ബി.സി.സി.െഎക്ക് സ്വീകാര്യമായിരുന്നില്ല. ഐ.പി.എൽ മുൻനിശ്ചയ പ്രകാരം നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി വ്യക്തമാക്കി. ആവശ്യമായ മുൻകരുതലുകൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇൗ മാസം 29 ന് മുംബെ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ വാംഖഡെയിൽ വെച്ചാണ് ഉദ്ഘാടന മത്സരം.
ബംഗളൂരുവിലെ മത്സരങ്ങളെ കുറിച്ച് ആശങ്ക അറിയിച്ച് കർണാടക സർക്കാറും രംഗത്തെത്തി. കർണാടകയിലും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഐ.പി.എൽ മത്സരങ്ങൾക്ക് വേദിയൊരുക്കാൻ സന്നദ്ധമല്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാറിനോട് ഉപദേശം തേടിയിരിക്കുകയാണ് കർണാടക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.