പത്താൻ ബ്രദേഴ്സിെൻറ വക 4000 മാസ്ക്കുകൾ; ശമ്പളവും പെൻഷനും നൽകി ലക്ഷ്മി രത്തൻ ശുക്ല
text_fieldsവഡോദര: പൊതുജനങ്ങൾക്കായി 4000 മാസ്ക്കുകൾ വിതരണം ചെയ്ത് പത്താൻ ബ്രദേഴ്സ്. പ്രദേശിക ഭണകർത്താക്കൾക്കാണ് ഇർഫാനും യൂസുഫും മുഖാവരണങ്ങൾ കൈമാറിയത്.
മുൻ ഇന്ത്യൻക്രിക്കറ്റ് താരവും നിലവിൽ പശ്ചിമ ബംഗാൾ കായിക മന്ത്രിയുമായ ലക്ഷ്മി രത്തൻ ശുക്ല കോവിഡിനെതിരായ പോരാട്ടങ്ങൾക്ക് ശക്തിപകരാൻ മൂന്നുമാസത്തെ ശമ്പളവും ബി.സി.സി.ഐ പെൻഷനും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. കൊൽക്കത്തൻ മൈതാനങ്ങളിലെ ജോലിക്കാർക്ക് അരിയും പലവ്യഞ്ജനങ്ങളും അദ്ദേഹം എത്തിച്ചു. ബംഗാളിനായി 100ലധികം ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച ശുക്ല 1999ൽ ഇന്ത്യക്കായി മൂന്ന് ഏകദിനങ്ങൾ കളിച്ചെങ്കിലും കണങ്കാലിനേറ്റ പരിക്കുമൂലം ടീമിൽനിന്നും പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.