കോവിഡ് : 2016ൽ റെക്കോഡ് കൂട്ടുകെട്ടുയർത്തിയ കിറ്റ് കോഹ്ലിയും ഡിവില്ലിയേഴ്സും ലേലം ചെയ്യും
text_fieldsബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നിനാണ് 2016 സീസണിൽ റോയൽ ചലഞ് ചേഴ്സ് ബാംഗ്ലൂരും ഗുജറാത്ത് ലയൺസും തമ്മിൽ ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തിൽ നടന്ന മത്സരം സാക്ഷ്യം വഹിച്ച ത്. അന്ന് ബാംഗ്ലൂർ 248 റൺസ് സ്കോർ ചെയ്തപ്പോൾ തട്ടുപൊളിപ്പൻ സെഞ്ച്വറികളുമായി 229 റൺസ് കൂട്ടുകെട്ടുയർത്തി യ എബി ഡിവില്ലിയേഴ്സും വിരാട് കോഹ്ലിയും തങ്ങളുടെ തന്നെ റെക്കോഡ് തിരുത്തി.
ഇപ്പോൾ ഇന്ത്യയിലെയും ദക്ഷിണാഫ്രിക്കയിലെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തങ്ങളുടെ ആ പച്ച നിറത്തിലുള്ള ജഴ്സിയടങ്ങിയ കിറ്റ് ലേലത്തിൽ വെക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇരുവരും. വെള്ളിയാഴ്ച വൈകീട്ട് നടത്തിയ ഇൻസ്റ്റഗ്രാം ചാറ്റ് ഷോയിലാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. പരമാവധി ആളുകൾക്ക് ഭക്ഷണമെത്തിക്കുന്നതിനാണ് ധന സമാഹരണം.
ഉയർച്ച താഴ്ചകൾക്കിടയിലും ടീമിന് കട്ട സപ്പോർട്ട് നൽകുന്ന ആരാധകപ്പടയെ ഓർമിച്ച് ചാറ്റിനിടെ കോഹ്ലി വികാരാധീതനായി. എന്തുവന്നാലും ആർ.സി.ബി വിടില്ലെന്നും കോഹ്ലി പറഞ്ഞു. 2011 മുതൽ കോഹ്ലിയും ഡിവില്ലിയേഴ്സും ബാംഗ്ലൂർ ടീമിൽ ഒരുമിച്ചാണ്. 2016ൽ നാല് സെഞ്ച്വറികളടക്കം 973 റൺസ് വാരിക്കൂട്ടിയ കോഹ്ലി ഐ.പി.എൽ ചരിത്രത്തിൽ ഒരുസീസണിൽ ബാറ്റ്സ്മാൻെറ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ചാറ്റിനിടെ ഇന്ത്യ- ദക്ഷിണാഫ്രിക്ക താരങ്ങൾ ഉൾകൊള്ളുന്ന ഏകദിന ടീമിനെയും ഇരുവരും തെരഞ്ഞെടുത്തു. എം.എസ്. ധോണി ടീമിൻെറ നായകനായപ്പോൾ ഗാരി കേഴ്സ്റ്റൻ പരിശീലകനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.