Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2019 5:43 PM GMT Updated On
date_range 19 Aug 2019 5:45 PM GMTഹ്യൂസ് ഒാർമയിൽ സ്മിത്തിെൻറ വീഴ്ച; നെക് ഗാർഡ് നിർബന്ധമാക്കാൻ ക്രിക്കറ്റ് ആസ്ട്രേലിയ
text_fieldsbookmark_border
സിഡ്നി: ഇംഗ്ലീഷ് പേസ് ബൗളർ ജോഫ്രെ ആർച്ചറുടെ 150 കിലോമീറ്റർ വേഗമുള്ള ബൗൺസർ കഴുത് തിനു കൊണ്ട് ആസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവൻ സ്മിത്ത് ക്രീസിൽ വീണപ്പോൾ ഫ ിൽ ഹ്യൂസിനെയാണ് ക്രിക്കറ്റ് ലോകം ഒാർത്തത്. അഞ്ചുവർഷം മുമ്പ് ഫസ്റ്റ് ക്ലാസ് മത്സ രത്തിനിടെ ഷെഫീൽഡ് താരമായ ഹ്യൂസ് എതിർടീമായ ന്യൂസൗത്ത് വെയ്ൽസിെൻറ ബൗളർ സീൻ ആ ബട്ടിെൻറ പന്ത് കൊണ്ട് വീണ് 48 മണിക്കൂർ തികയുംമുേമ്പ ജീവൻ കൈവിട്ട ഞെട്ടിപ്പിച്ച ആ ഒാർമയിലേക്ക്.
ആർച്ചറുടെ പന്ത് കൊണ്ട ഉടൻ നിലത്തുവീണ സ്മിത്ത്, ഏതാനും നിമിഷ ത്തേക്കെങ്കിലും കാഴ്ചക്കാരെ പരിഭ്രാന്തിയിലാക്കി. ചികിത്സതേടിയശേഷം ബാറ്റിങ് തുട ർന്നെങ്കിലും, 12 റൺസ് കൂട്ടിച്ചേർത്തശേഷം അവശതകളോടെ കളംവിട്ടത് ആശങ്കയായി. പിന ്നീടുള്ള മണിക്കൂറുകളിൽ സ്മിത്തിെൻറ ആരോഗ്യസ്ഥിതിയെക്കുറിച്ചാണ് ക്രിക്കറ്റ് ലോകം പരതിയത്. സ്മിത്തിെൻറ ആരോഗ്യത്തിൽ ആശങ്കയില്ലെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ തിങ്കളാഴ്ച വ്യക്തമാക്കിയതോടെ ആരാധകർക്ക് ആശ്വാസമായി. എങ്കിലും മൂന്നാം ടെസ്റ്റിനുള്ള ടീമിൽ ഇടംപിടിക്കുംമുേമ്പ ഏതാനും പരിശോധനകൾക്ക് സ്മിത്ത് വിധേയനാകേണ്ടിവരും. ബുധനാഴ്ച നെറ്റ്സിൽ താരം പേസ് ബൗളിങ്ങിനെ നേരിടും. ഫിറ്റ്നസ് തെളിയിച്ചാലാും ഒാർമപരിശോധന, നടത്തപരിശോധന തുടങ്ങിയവക്കും വിധേയനാകണം.
‘നെക് ഗാർഡ്’ നിർബന്ധമാക്കണം
ക്രിക്കറ്റ് ലോകത്തെ കരയിച്ച ഫിൽ ഹ്യൂസിെൻറ മരണത്തിനു പിന്നാലെയാണ് ക്രിക്കറ്റ് ആസ്ട്രേലിയ പ്രത്യേക അന്വേഷണ സമിതി രൂപവത്കരിച്ചത്. മരണത്തിന് കാരണമായേക്കാവുന്ന അപകടം ഒഴിവാക്കുന്നത് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തിയ സമിതി ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചു. അവയിൽ പ്രധാനമാണ് കഴുത്തിനുള്ള രക്ഷാകവചം (നെക് ഗാർഡ്). ബൗൺസറിൽ പന്ത് കഴുത്തിന് ക്ഷതമേൽപിക്കുന്നത് ഒഴിവാക്കാൻ ഹെൽമറ്റിന് താഴെ പ്രത്യേക കവചം നിർബന്ധമാക്കണമെന്നായിരുന്നു അത്. ബാറ്റ്സ്മാന് തലക്ക് ക്ഷതമേൽക്കുംവിധം പരിക്കേറ്റാൽ അതേ നിലവാരത്തിലുള്ള താരത്തെ പകരമിറക്കാൻ (കൺകഷൻ സബ്) അനുവദിക്കണമെന്നായിരുന്നു മറ്റൊരു നിർദേശം. ക്രിക്കറ്റ് ആസ്ട്രേലിയ 2016ൽ നടപ്പാക്കിയ ഇൗ നിയമം, െഎ.സി.സി ആഗസ്റ്റ് ഒന്നുമുതൽ നടപ്പാക്കുകയും ചെയ്തു. ഇതുപ്രകാരമായിരുന്നു സ്മിത്തിന് പകരക്കാരനായി മാർനസ് ലബുഷെയ്നെത്തിയത്. ഒാസീസുകാരനിലൂടെതന്നെ പുതിയ നിയമം ആദ്യം നടപ്പായെന്നതും യാദൃച്ഛികം.
ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ നിർബന്ധമാക്കിയ നെക് ഗാർഡ് ഹെൽമറ്റുകൾ അധികം വൈകാതെ രാജ്യാന്തര ക്രിക്കറ്റിലും നടപ്പാക്കുമെന്നാണ് ആസ്ട്രേലിയൻ ക്രിക്കറ്റ് അധികൃതരുടെ പ്രതീക്ഷ. മെഡിസിൻ ചീഫ് അലക്സ് കൗണ്ടോറിസ് തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ബ്രിട്ടീഷ് സേഫ്റ്റി സ്റ്റാൻഡേഡ് ഹെൽമറ്റാണ് ഒാസീസ് നടപ്പാക്കിയത്. 2015ൽ പുറത്തിറക്കിയ നെക് ഗാർഡ് ഹെൽമറ്റുകൾ സ്റ്റീവ് സ്മിത്ത്, മൈക്കൽ ക്ലാർക്ക് എന്നിവർ ധരിച്ചിരുന്നെങ്കിലും അസ്വസ്ഥതകൾമൂലം പിന്നീട് ഉപേക്ഷിച്ചു. ഇത് കളിക്കാർക്ക് നിർബന്ധമാക്കണമെന്നാണ് ക്രിക്കറ്റ് ആസ്ട്രേലിയയുടെ ആവശ്യം.
ആർച്ചറെ ആരാച്ചാരാക്കാൻ റൂട്ട്
ലണ്ടൻ: ജെയിംസ് ആൻഡേഴ്സണിന് പരിക്കേറ്റതിനാൽ ലോഡ്സ് ഗ്രൗണ്ടിൽ ടെസ്റ്റ് അരങ്ങേറ്റത്തിന് വഴിെയാരുങ്ങിയ ജോഫ്ര ആർച്ചർ പരമ്പരയുടെ മൂഡ് മാറ്റിയതായ അഭിപ്രായമാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്. എഡ്ജ്ബാസ്റ്റണിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇരു ഇന്നിങ്സുകളിലും സെഞ്ച്വറിയുമായി ആസ്ട്രേലിയയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സ്റ്റീവ് സ്മിത്തിന് ജോഫ്ര ആർച്ചറുടെ ബൗൺസറേറ്റ് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങാനായില്ല. അഞ്ചാം ദിനം ടെസ്റ്റിലെ ആദ്യ ‘കൺകഷൻ സബ് ’ ആയി കളത്തിലിറങ്ങിയ ലബൂഷെയ്നെയും ഭീമൻ ബൗൺസറോടെയാണ് ആർച്ചർ വരവേറ്റത്. മണിക്കൂറിൽ 148 കി.മീ. വേഗത്തിൽ വന്ന പന്ത് ലബൂഷെയ്െൻറ ഹെൽമറ്റിൽ തറച്ചു. പേസും ഭയവും സമന്വയിപ്പിച്ച് 2013-14 ആഷസ് പരമ്പരയിൽ 37 വിക്കറ്റുകളുമായി ആസ്ട്രേലിയയെ പരമ്പര തൂത്തുവാരാൻ സഹായിച്ച മിച്ചൽ ജോൺസെൻറ പ്രകടനംപോലെ ഒന്നാണ് ആർച്ചറിൽനിന്നു റൂട്ട് പ്രതീക്ഷിക്കുന്നത്.
രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആർച്ചർ ആതിഥേയർക്ക് വിജയപ്രതീക്ഷ നൽകിയെങ്കിലും സ്റ്റീവൻ സ്മിത്തിെൻറ പകരക്കാരൻ മാർനസ് ലബൂഷെയ്നും (59) ട്രാവിസ് ഹെഡും (42 നോട്ടൗട്ട്) ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം ഒാസീസിനെ സമനിലപിടിക്കാൻ സഹായിക്കുകയായിരുന്നു. നാലിന് 132 എന്ന നിലയിൽ ലബൂഷെയ്നെ മടങ്ങിയതിനു പിന്നാലെ മാത്യു വെയ്ഡ് (1), നായകൻ ടിം പെയ്ൻ (4) എന്നിവരെ അടുത്തടുത്ത ഒാവറുകളിൽ പുറത്താക്കി ഇംഗ്ലണ്ട് പ്രതീക്ഷ പുതുക്കി. അവസാന ദിനം 48 ഒാവർ ബാക്കിനിൽക്കെയായിരുന്നു ഒാസീസിന് 267 റൺസ് വിജയലക്ഷ്യം വെച്ചുനീട്ടി ഇംഗ്ലണ്ട് അഞ്ചിന് 258 എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്.
ടെസ്റ്റ് റാങ്കിങ്: രണ്ടിലേക്കു കയറി സ്മിത്ത്
ദുൈബ: ആഷസ് പരമ്പരയിലെ ഗംഭീര പ്രകടനത്തിെൻറ മികവിൽ ആസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്കു കയറി. വെറും ഒമ്പതു പോയൻറ് വ്യത്യാസത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഒന്നാമത്. ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ മൂന്നാമതും ഇന്ത്യൻ താരം ചേതേശ്വർ പുജാര നാലാമതുമെത്തി. ബൗളർമാരുടെ പട്ടികയിൽ ഒാസീസ് താരം പാറ്റ് കമ്മിൻസാണ് ഒന്നാമത്. ഇന്ത്യയുടെ രവീന്ദ്ര ജദേജ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമെതത്തിയപ്പോൾ ആർ. അശ്വിൻ പത്താം റാങ്കിൽ തുടരുന്നു. ടീം റാങ്കിങ്ങിൽ ഇന്ത്യയാണ് (113 പോയൻറ്) ഒന്നാമത്.

‘‘ബൗൺസറുകൾ കളിയുടെ ഭാഗമാണ്. പക്ഷേ, ബാറ്റ്സ്മാെൻറ മുഖത്തോ തലയിലോ പന്ത് കൊണ്ടാൽ ബൗളർ ഒാടിയെത്തി പരിശോധിക്കണം. സ്മിത്ത് വേദനയിൽ പുളഞ്ഞ് വീണപ്പോൾ ആർച്ചർ മാറിനിന്നത് ശരിയായില്ല. ഇത്തരം സന്ദർഭങ്ങളിൽ ബാറ്റ്സ്മാനരികിൽ ആദ്യം ഒാടിയെത്തുന്നതായിരുന്നു എെൻറ ശീലം’’ -ശുെഎബ് അക്തർ
ആഷസ് രണ്ടാം ടെസ്റ്റിനിടെ ഇംഗ്ലണ്ട് ബൗളറുടെ പന്ത് കൊണ്ട് പരിക്കേറ്റ സ്റ്റീവ് സ്മിത്ത് ഗ്രൗണ്ടിൽ വീണു കിടക്കുന്നു
‘നെക് ഗാർഡ്’ നിർബന്ധമാക്കണം
ക്രിക്കറ്റ് ലോകത്തെ കരയിച്ച ഫിൽ ഹ്യൂസിെൻറ മരണത്തിനു പിന്നാലെയാണ് ക്രിക്കറ്റ് ആസ്ട്രേലിയ പ്രത്യേക അന്വേഷണ സമിതി രൂപവത്കരിച്ചത്. മരണത്തിന് കാരണമായേക്കാവുന്ന അപകടം ഒഴിവാക്കുന്നത് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തിയ സമിതി ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചു. അവയിൽ പ്രധാനമാണ് കഴുത്തിനുള്ള രക്ഷാകവചം (നെക് ഗാർഡ്). ബൗൺസറിൽ പന്ത് കഴുത്തിന് ക്ഷതമേൽപിക്കുന്നത് ഒഴിവാക്കാൻ ഹെൽമറ്റിന് താഴെ പ്രത്യേക കവചം നിർബന്ധമാക്കണമെന്നായിരുന്നു അത്. ബാറ്റ്സ്മാന് തലക്ക് ക്ഷതമേൽക്കുംവിധം പരിക്കേറ്റാൽ അതേ നിലവാരത്തിലുള്ള താരത്തെ പകരമിറക്കാൻ (കൺകഷൻ സബ്) അനുവദിക്കണമെന്നായിരുന്നു മറ്റൊരു നിർദേശം. ക്രിക്കറ്റ് ആസ്ട്രേലിയ 2016ൽ നടപ്പാക്കിയ ഇൗ നിയമം, െഎ.സി.സി ആഗസ്റ്റ് ഒന്നുമുതൽ നടപ്പാക്കുകയും ചെയ്തു. ഇതുപ്രകാരമായിരുന്നു സ്മിത്തിന് പകരക്കാരനായി മാർനസ് ലബുഷെയ്നെത്തിയത്. ഒാസീസുകാരനിലൂടെതന്നെ പുതിയ നിയമം ആദ്യം നടപ്പായെന്നതും യാദൃച്ഛികം.
ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ നിർബന്ധമാക്കിയ നെക് ഗാർഡ് ഹെൽമറ്റുകൾ അധികം വൈകാതെ രാജ്യാന്തര ക്രിക്കറ്റിലും നടപ്പാക്കുമെന്നാണ് ആസ്ട്രേലിയൻ ക്രിക്കറ്റ് അധികൃതരുടെ പ്രതീക്ഷ. മെഡിസിൻ ചീഫ് അലക്സ് കൗണ്ടോറിസ് തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ബ്രിട്ടീഷ് സേഫ്റ്റി സ്റ്റാൻഡേഡ് ഹെൽമറ്റാണ് ഒാസീസ് നടപ്പാക്കിയത്. 2015ൽ പുറത്തിറക്കിയ നെക് ഗാർഡ് ഹെൽമറ്റുകൾ സ്റ്റീവ് സ്മിത്ത്, മൈക്കൽ ക്ലാർക്ക് എന്നിവർ ധരിച്ചിരുന്നെങ്കിലും അസ്വസ്ഥതകൾമൂലം പിന്നീട് ഉപേക്ഷിച്ചു. ഇത് കളിക്കാർക്ക് നിർബന്ധമാക്കണമെന്നാണ് ക്രിക്കറ്റ് ആസ്ട്രേലിയയുടെ ആവശ്യം.
ആർച്ചറെ ആരാച്ചാരാക്കാൻ റൂട്ട്
ലണ്ടൻ: ജെയിംസ് ആൻഡേഴ്സണിന് പരിക്കേറ്റതിനാൽ ലോഡ്സ് ഗ്രൗണ്ടിൽ ടെസ്റ്റ് അരങ്ങേറ്റത്തിന് വഴിെയാരുങ്ങിയ ജോഫ്ര ആർച്ചർ പരമ്പരയുടെ മൂഡ് മാറ്റിയതായ അഭിപ്രായമാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്. എഡ്ജ്ബാസ്റ്റണിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇരു ഇന്നിങ്സുകളിലും സെഞ്ച്വറിയുമായി ആസ്ട്രേലിയയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സ്റ്റീവ് സ്മിത്തിന് ജോഫ്ര ആർച്ചറുടെ ബൗൺസറേറ്റ് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങാനായില്ല. അഞ്ചാം ദിനം ടെസ്റ്റിലെ ആദ്യ ‘കൺകഷൻ സബ് ’ ആയി കളത്തിലിറങ്ങിയ ലബൂഷെയ്നെയും ഭീമൻ ബൗൺസറോടെയാണ് ആർച്ചർ വരവേറ്റത്. മണിക്കൂറിൽ 148 കി.മീ. വേഗത്തിൽ വന്ന പന്ത് ലബൂഷെയ്െൻറ ഹെൽമറ്റിൽ തറച്ചു. പേസും ഭയവും സമന്വയിപ്പിച്ച് 2013-14 ആഷസ് പരമ്പരയിൽ 37 വിക്കറ്റുകളുമായി ആസ്ട്രേലിയയെ പരമ്പര തൂത്തുവാരാൻ സഹായിച്ച മിച്ചൽ ജോൺസെൻറ പ്രകടനംപോലെ ഒന്നാണ് ആർച്ചറിൽനിന്നു റൂട്ട് പ്രതീക്ഷിക്കുന്നത്.
രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആർച്ചർ ആതിഥേയർക്ക് വിജയപ്രതീക്ഷ നൽകിയെങ്കിലും സ്റ്റീവൻ സ്മിത്തിെൻറ പകരക്കാരൻ മാർനസ് ലബൂഷെയ്നും (59) ട്രാവിസ് ഹെഡും (42 നോട്ടൗട്ട്) ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം ഒാസീസിനെ സമനിലപിടിക്കാൻ സഹായിക്കുകയായിരുന്നു. നാലിന് 132 എന്ന നിലയിൽ ലബൂഷെയ്നെ മടങ്ങിയതിനു പിന്നാലെ മാത്യു വെയ്ഡ് (1), നായകൻ ടിം പെയ്ൻ (4) എന്നിവരെ അടുത്തടുത്ത ഒാവറുകളിൽ പുറത്താക്കി ഇംഗ്ലണ്ട് പ്രതീക്ഷ പുതുക്കി. അവസാന ദിനം 48 ഒാവർ ബാക്കിനിൽക്കെയായിരുന്നു ഒാസീസിന് 267 റൺസ് വിജയലക്ഷ്യം വെച്ചുനീട്ടി ഇംഗ്ലണ്ട് അഞ്ചിന് 258 എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്.
സ്മിത്തിന് പരിക്കേറ്റപ്പോൾ മാറി നിന്ന് നോക്കുന്ന ആർച്ചറും ജോസ് ബട്ലറും
ടെസ്റ്റ് റാങ്കിങ്: രണ്ടിലേക്കു കയറി സ്മിത്ത്
ദുൈബ: ആഷസ് പരമ്പരയിലെ ഗംഭീര പ്രകടനത്തിെൻറ മികവിൽ ആസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്കു കയറി. വെറും ഒമ്പതു പോയൻറ് വ്യത്യാസത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഒന്നാമത്. ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ മൂന്നാമതും ഇന്ത്യൻ താരം ചേതേശ്വർ പുജാര നാലാമതുമെത്തി. ബൗളർമാരുടെ പട്ടികയിൽ ഒാസീസ് താരം പാറ്റ് കമ്മിൻസാണ് ഒന്നാമത്. ഇന്ത്യയുടെ രവീന്ദ്ര ജദേജ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമെതത്തിയപ്പോൾ ആർ. അശ്വിൻ പത്താം റാങ്കിൽ തുടരുന്നു. ടീം റാങ്കിങ്ങിൽ ഇന്ത്യയാണ് (113 പോയൻറ്) ഒന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story