പന്ത് ചുരണ്ടൽ: സ്മിത്തിനും വാർണർക്കും മുമ്പും താക്കീത് നൽകിയെന്ന്
text_fieldsമെൽബൺ: ആസ്ട്രേലിയയിൽ നടന്ന അഭ്യന്തര ക്രിക്കറ്റ് മൽസരത്തിനിടെ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും പന്ത് ചുരണ്ടലുമായി ബന്ധപ്പെട്ട് മാച്ച് റഫറി താക്കീത് നൽകിയിരുന്നതായി വെളിപ്പെടുത്തൽ. 2016ൽ ഷെഫീൽഡ ഷീൽഡ് ടൂർണമെൻറിനിടെയാണ് ഇരുവരും പന്ത് ചുരണ്ടൽ വിവാദത്തിൽപ്പെട്ടത്.
ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും തമ്മിലുള്ള 2016 നവംബറിൽ നടന്ന മൽസരത്തിനിടെയാണ് വിവാദത്തിന് വഴിവെച്ച സംഭവമുണ്ടായത്. ആസ്ട്രേലിയൻ പത്രമായ മോണിങ് ഹെറാൾഡാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. താരങ്ങളുടെ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി മൽസരത്തിലെ ഫീൽഡ് അംപയർ ക്രിക്കറ്റ് ആസ്ട്രേലിയക്ക് ഇ-മെയിൽ അയച്ചുവെന്നും സംഘടന ഇരുവർക്കും താക്കീത് നൽകിയെന്നുമാണ് റിപ്പോർട്ടിലുള്ളത്.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മൽസരത്തിനിടെയാണ് ആസ്ട്രേലിയൻ താരങ്ങളാണ് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ബാൻക്രാഫ്റ്റ് തുടങ്ങിയവർ പന്ത് ചുരണ്ടൽ വിവാദത്തിൽപ്പെട്ടത്. സ്മിത്തിെൻറയും വാർണറുടെയും നിർദേശപ്രകാരം ബാൻക്രാഫ്റ്റ് പന്ത് ചുരണ്ടിയെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.