സ്മിത്തിനും വാർണറിനുമെതിരായ നടപടികളിൽ മാറ്റമില്ലെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ
text_fieldsമെൽബൺ: പന്ത് ചുരുണ്ടൽ വിവാദത്തിൽ പിടിക്കപ്പെട്ട ആസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർനർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർക്കെതിരായ നടപടികളിൽ മാറ്റമില്ലെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ. ശിക്ഷ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ക്രിക്കറ്റ് താരങ്ങളുടെ യൂണിയൻ നൽകിയ അപേക്ഷ ബോർഡ് തള്ളി. കളിക്കാർക്കെതിരായ നടപടികളിൽ മാറ്റം വരുത്തുന്നത് ഉചിതമല്ലെന്ന് തീരുമാനിച്ചതായി ക്രിക്കറ്റ് ആസ്ട്രേലിയ ഇടക്കാല ചെയർമാൻ ഏൾ എഡ്ഡിംഗ്സ് വ്യക്തമാക്കി.
കളിക്കാർക്കെതിരായ ശിക്ഷ ലഘൂകരിക്കാൻ തീരുമാനിച്ചതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. കളിക്കാർ വേണ്ടുവോളം അനുഭവിച്ചു. ഇനി അവരെ കളിക്കാൻ അനുവിക്കൂ. ക്രിക്കറ്റ് താരങ്ങളുടെ യൂണിയൻ തലവനായ ഗ്രെഗ് ഡെയർ നേരത്തേ വ്യക്തമാക്കിയിരുന്നു.
നായകനെയും ഉപനായകനെയും ഒറ്റയടിക്ക് വിലക്കിയതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൂടെ സഞ്ചരിക്കുകയാണ് ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ആസ്ട്രേലിയ 5-0നാണ് നാണംകെട്ടത്. പാകിസ്താനെതിരെ ടെസ്റ്റ് പരമ്പരയും ട്വൻറി20യിലും ആസ്ട്രേലിയ ദയനീയമായി പരാജയപ്പെട്ടു. പിന്നീട് ദക്ഷിണാഫ്രിക്കക്കെതിരെയും ആസ്ട്രേലിയ പരാജയം രുചിച്ചു. കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടയിലാണ് വിവാദ സംഭവമുണ്ടായത്. സ്മിത്തിനും വാർനറിനും 12 മാസവും ബാൻക്രോഫ്റ്റിന് ഒമ്പത് മാസത്തേക്കുമാണ് സസ്പെൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.