ദ്രാവിഡിനെ ചൊല്ലി ഐ.സി.സിക്കും ബി.സി.സിഐക്കും ആരാധകരുടെ വിമർശനം
text_fieldsന്യൂഡൽഹി: ഇന്ത്യൻ ബാറ്റിങ് നിരയിലെ വൻമതിൽ എന്ന വിശേഷണത്തിന് അർഹനായ രാഹുൽ ദ്രാവിഡിനെ ചൊല്ലി ട്വിറ്ററിൽ ഐ. സി.സിക്കും ബി.സി.സി.ഐക്കുമെതിരെ ആഞ്ഞടിച്ച് ആരാധകർ.
രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയെ സന്ദർ ശിച്ച ചിത്രം ‘രണ്ട് മഹാൻമാർ കണ്ടുമുട്ടിയപ്പോൾ’ എന്ന തലക്കെേട്ടാടെ ട്വീറ്റ് ചെയ്തതോടെയാണ് ബി.സി.സി.ഐക ്കെതിരെ ആരാധകർ രംഗത്തെത്തിയത്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മൂന്നാമത് ട്വൻറി20 ടൂർണമെൻറിൻെറ പരിശീലനത് തിടെയാണ് ദ്രാവിഡ് രവിശാസ്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ബി.സി.സി.ഐയുടെ ട്വീറ്റിലെ ‘രണ്ട് മഹ ാൻമാർ’ എന്ന പ്രയോഗം ആരാധകർക്ക് അത്ര രസിച്ചില്ല. പരിഹാസവും രോഷവുമായി അവർ ട്വിറ്ററിൽ ബി.സി.സി.ഐക്കെതിരെ ആഞ്ഞട ിച്ചു.
Only one hero my hero #TheWall #Legend #Dravid don't compare him with anybody
— VINU S PILLAI (@vinu_bagavathi) September 20, 2019
ഒരേയൊരു ഹീറോ, വൻമതിൽ, പ്രതിഭ ദ്രാവിഡിനെ മറ്റാരുമായും താരതമ്യപ്പെടുത്തരുതെന്ന് ഒരുആരാധകൻ ട്വീറ്റ് ചെയ്തു. ‘‘രാഹുൽ, ദ്രാവിഡ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത വ്യക്തികളായാണ് നിങ്ങൾ എണ്ണിയതെന്ന് തോന്നുന്നു’’ എന്നായിരുന്നു മറ്റൊരു ട്വീറ്റ്. പ്രതീക്ഷയും യാഥാർഥ്യവും എന്ന കുറിപ്പോടെ ബി.സി.സി.െഎയുടെ ട്വീറ്റ് പങ്കിട്ടവരുമുണ്ട്. രണ്ട് മഹാൻമാർ -രാഹുലും ദ്രാവിഡും എന്നിങ്ങനെയും രാഹുൽ ദ്രാവിഡിൻെറ സേവനം ഇന്ത്യക്കാവശ്യമുണ്ടെന്നും ആരാധകർ ട്വീറ്റ് ചെയ്തു.
Expectations vs Reality
— Sagar (@sagarcasm) September 20, 2019
പ്രശസ്ത ക്രിക്കറ്റ് പ്രതിഭകളെ പരിചയപ്പെടുത്തുന്ന െഎ.സി.സിയുടെ ‘ഹാൾ ഓഫ് ഫെയിം’ പേജിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ രാഹുൽ ദ്രാവിഡിെന ഇടംകൈയൻ ബാറ്റ്സ്മാൻ എന്ന് രേഖപ്പെടുത്തിയതാണ് ആരാധകരെ ചൊടിപ്പിച്ച മറ്റൊരു സംഭവം.
െഎ.സി.സിക്കെതിരെ നിരവധി പേർ ട്വിറ്ററിൽ ആഞ്ഞടിച്ചു. 1996 മുതല്‍ 2012 വരെ ഇന്ത്യക്ക് വേണ്ടി 164 ടെസ്റ്റുകളും 344 ഏകദിനങ്ങളും കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 24,177 റണ്‍സിൻെറ പെരുമയുള്ള ദ്രാവിഡിനെ അപമാനിക്കുന്ന നടപടിയാണ് ഐ.സി.സിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.
16 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 36 സെഞ്ച്വറികളും 63 അർധ സെഞ്ച്വറികളുമടക്കം 13,288 ടെസ്റ്റ് റൺസും 12 െസഞ്ച്വറികളും 83 അർധ സെഞ്ച്വറികളുമടക്കം 10889 ഏകദിന റൺസുകളും നേടിയ രാഹുൽ ദ്രാവിഡ് വലംകൈയൻ ബാറ്റ്സ്മാനാണോ ഇടംകൈയൻ ബാറ്റ്സ്മാനാണോ എന്നു പോലും അറിയാത്ത ഐ.സി.സിയെ കുറിച്ചോർത്ത് ലജ്ജിക്കുന്നുവെന്ന് ഒരു ആരാധകൻ ട്വീറ്റ് ചെയ്തു.
##shame on you @ICC . After 16 years of International cricket, 13,288 test runs with 36 centuries and 63 half centuries, 10889 ODI runs with 12 centuries and 83 half centuries you did not even know that, Rahul Dravid is right hand Or Left hand batsman!!!!
— samir rout (@businessodisha) September 20, 2019
ഐ.സി.സി മദ്യപിച്ചിട്ടുണ്ടോ എന്നും ചില ആരാധകർ രോഷത്തോടെ ചോദിക്കുന്നു. എന്തായാലും അബദ്ധം മനസ്സിലാക്കിയ ഐ.സി.സി അധികം വൈകാതെ പേജിൽ തിരുത്തൽ വരുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.