ആസ്ട്രേലിയ കളി മതിയാക്കി; ദക്ഷിണാഫ്രിക്കയിലും പാകിസ്താനിലും നിർത്തി
text_fieldsസിഡ്നി: കോവിഡ്-19 ബാധമൂലം േലാകത്താകമാനം ക്രിക്കറ്റ് മത്സരങ്ങളും നിർത്തിവെപ്പിക് കുന്നു. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കുകയും ഐ.പി.എൽ നീട്ടിവെക്കുകയു ം ചെയ്തതിന് പിന്നാലെ ആസ്ട്രേലിയ, ന്യൂസിലൻഡ് രാജ്യങ്ങളിൽ ആഭ്യന്തര ലീഗുകൾ അവസാനിപ്പിച്ചു. ബി.സി.സി.ഐയുടെ ഓഫിസുകൾ അടച്ചിടാനും ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിലെ ക്യാമ്പുകൾ അവസാനിപ്പിക്കാനും തീരുമാനിച്ചു.
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആസ്ട്രേലിയയിൽ ക്രിക്കറ്റിന് സമ്പൂർണ നിരോധം ഏർപ്പെടുത്തി. ഷെഫീൽഡ് ഷീൽഡ് നിർത്തുകയും ന്യൂസൗത്ത് വെയിൽസിനെ ചാമ്പ്യൻമാരായി പ്രഖ്യാപിക്കുകയും ചെയ്തു. ക്രിക്കറ്റ് ആസ്ട്രേലിയ ഓഫിസുകൾ അടച്ചുപൂട്ടിയതായും മേധാവി കെവിൻ റോബർട്സ് പറഞ്ഞു. അതേസമയം, 2020 അവസാനത്തെ ട്വൻറി 20 ലോകകപ്പ് മുൻനിശ്ചയ പ്രകാരം നടക്കും.
പാകിസ്താൻ സൂപ്പർ ലീഗിെൻറ (പി.എസ്.എൽ) തുടർന്നുള്ള മത്സരങ്ങൾ നീട്ടിവെക്കാൻ പാക് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു. ചൊവ്വാഴ്ച സെമിഫൈനലുകളും വ്യാഴാഴ്ച ഫൈനലും നടക്കാനിരിക്കെയാണ് നീട്ടിയത്.
രാജ്യത്തെ പ്രഫഷനൽ, അമച്വർ ക്രിക്കറ്റ് മത്സരങ്ങെളല്ലാം 60 ദിവസത്തേക്ക് നിർത്തിവെക്കാൻ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക തീരുമാനിച്ചു. പ്രാദേശിക വൺ ഡേ കപ്പ് മത്സരങ്ങളും മാറ്റിയിട്ടുണ്ട്. കോവിഡിനെ തുടർന്ന് ഇന്ത്യയുമായുള്ള പരമ്പര റദ്ദാക്കിയതിനെ തുടർന്ന് ദക്ഷിണാഫ്രിക്കൻ ദേശീയ ടീം അംഗങ്ങൾ തിരിച്ചെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.