ഇപ്പോൾ ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുന്നത് മണ്ടത്തരം; പ്രാധാന്യം ജനങ്ങളുടെ സുരക്ഷക്ക് -രവി ശാസ്ത്രി
text_fieldsമുംബൈ: "ഇപ്പോഴുള്ളത് വിഷാദനിർഭരമായ ഒരു നിമിഷമാണ്. കോവിഡ് 19 വൈറസ് എല്ലായിടത്തേക്കും വ്യാപിക്കുന്നു. ഇൗ സ മയത്ത് ക്രിക്കറ്റ് സംസാരിക്കുന്നത് വലിയൊരു മണ്ടത്തരമായിരിക്കും"- ദി ഹിന്ദുവിന് അനുവദിച്ച പ്രത്യേക അഭിമ ുഖത്തിൽ ഇന്ത്യൻ കോച്ചും മുൻ ഇന്ത്യൻ ബാറ്റ്സ്മാനുമായിരുന്ന രവി ശാസ്ത്രി പറഞ്ഞു. എെൻറ മനസിൽ ക്രിക്കറ്റ് ഇപ്പോൾ ഏറ്റവും അവസാന സ്ഥാനത്താണ്. ജനങ്ങളുടെ സുരക്ഷക്കാണിപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. പ്രധാനമന്ത്രി പറഞ്ഞത് പോലെ ഇൗ സാഹചര്യത്തിെൻറ ഗ്രാവിറ്റി നാം മനസിലാക്കണം -അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഏറെ നാളായി ഇന്ത്യന്‍ ടീം കാത്തിരുന്ന ഇടവേളയാണ് ഇപ്പോള്‍ കൊറോണ വൈറസ് വ്യാപനത്തോടെ അപ്രതീക്ഷിതമായി കിട്ടിയതെന്ന് അദ്ദേഹം ഞായറാഴ്ച പറഞ്ഞിരുന്നു. തുടര്‍ച്ചയായി വിദേശത്തും സ്വദേശത്തും മത്സരങ്ങള്‍ കളിക്കുകയായിരുന്ന താരങ്ങള്‍ മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുകയായിരുന്നു. ഇപ്പോൾ ലഭിച്ചിരിക്കുന്ന ഇടവേള ഇന്ത്യന്‍ ടീമിന് ഗുണം ചെയ്തേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
കളിക്കാർക്ക് കഴിഞ്ഞ ഒരു വർഷമായി വീട്ടിൽ വിശ്രമിക്കാനുള്ള അവസരം കാര്യമായി ലഭിച്ചിട്ടില്ല. കോവിഡ് 19 കൂടുതൽ അപകടകാരിയാവുന്നതിന് മുമ്പ് എല്ലാവർക്കും സുരക്ഷിതമായി വീട്ടിലെത്താൻ സാധിച്ചത് ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.