വിജയമൊരുക്കുന്നു, ഈ വിക്കറ്റ് വേട്ടക്കാർ
text_fieldsമുംബൈ: രോഹിത് ശർമയും വിരാട് കോഹ്ലിയുമടക്കമുള്ളവരും ശ്രേയസ് അയ്യർവരെ എത്തി നിൽക്കുന്ന ഇളമുറക്കാരും ബാറ്റുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റിൽ വീരേതിഹാസം തീർക്കുന് ന കാലത്ത് ബൗളർമാർക്ക് എന്തുകാര്യം? റണ്ണുകളുടെ ഗിരിശൃംഗങ്ങളിൽ വീരനായകരായി ബാറ ്റ്സ്മാന്മാർ അവതരിക്കുന്ന മൈതാനത്ത് പക്ഷേ, അവരെക്കാൾ ഒരു പടി മുന്നിൽനിന്ന് ടീ മിനെ വിജയതീരത്തെത്തിച്ചവരാണ് അശ്വിനും മുഹമ്മദ് ഷമിയും നയിക്കുന്ന ബൗളിങ് നിരയ െന്ന് കണക്കുകൾ പറയുന്നു.
സമീപകാലത്ത് ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ച പന്തേറി ന് അവകാശികളായ ഈ ബൗളിങ് നിര മുന്നോട്ടുവെക്കുന്ന കണക്കുകൾ അസൂയപ്പെടുത്തുന്നത ാണ്. ‘‘മൈതാനത്തെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കലായിരുന്നു ലക്ഷ്യം. എതിരാളികളുടെ 20 വിക്കറ്റുകളും പിഴുതെടുക്കാനാവണം. ജൊഹാനസ്ബർഗിലോ മുംബൈയിലോ ഓക്ലൻഡിലോ മെൽബണിലോ എവിടെയുമാകട്ടെ. അത് എങ്ങനെ നടക്കും? മികച്ച ഫാസ്റ്റ് ബൗളർമാരും സ്പിന്നർമാരുമടങ്ങുന്ന ബൗളിങ് നിര വേണം’’ -ഇന്ത്യൻ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കയെ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ തൂത്തുവാരിയ ശേഷം പരിശീലകൻ രവിശാസ്ത്രിയുടെ ആത്മവിശ്വാസം നിഴലിക്കുന്ന വാക്കുകൾ.
ഓരോ തവണയും ബാറ്റ്സ്മാന്മാർ ശതകങ്ങളും ഇരട്ട ശതകങ്ങളുമായി കൂറ്റൻ ഇന്നിങ്സുകൾ കുറിച്ച കളിയിൽ പിറകെ പന്തുമായി ബൗളർമാർ നിറഞ്ഞാടി. അതിവേഗവും കൃത്യതയും സമം ചാലിച്ച പന്തുകളെ നേരിടാനാകാതെ പ്രോട്ടീസ് എളുപ്പം കൂടാരം കയറി. ഒടുവിൽ ടോസിനെ വരെ പഴിച്ചാണ് ആഫ്രിക്കക്കാർ നാടുവിട്ടത്.
കോഹ്ലിയുടെ ബൗളർമാർ
ഇത് ഒടുവിലെ മൂന്ന് ടെസ്റ്റുകളിലെ മാത്രം കഥയല്ല. കോഹ്ലി ഇന്ത്യൻ ടീം നായകനായി എത്തിയ ശേഷം ടീമിെൻറ ജയ-പരാജയം 3ഃ1 എന്ന ഉയർന്ന ശരാശരി (61 ശതമാനം) എത്തിപ്പിടിച്ചുവെങ്കിൽ അതിന് വലിയ സംഭാവന നൽകിയത് ബൗളർമാർതന്നെ. 40 ടെസ്റ്റുകളിലെങ്കിലും ദേശീയ ടീമിനെ നയിച്ച 27 ക്യാപ്റ്റന്മാരിൽ കോഹ്ലി ഇപ്പോൾ മൂന്നാമനാണ്. ഇന്ത്യൻ ക്യാപ്റ്റന്മാരിൽ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലും.
കണക്കുകൾ പരിഗണിച്ചാൽ, 14 പരമ്പരകളിലാണ് കോഹ്ലി ഇന്ത്യൻ ടീമിെൻറ നായകത്വം വഹിച്ചത്. ഒന്നിലൊഴികെ എല്ലാ പരമ്പരകളിലും ബൗളർമാരുടെ ശരാശരി 30 റൺസിൽ താഴെ. ഇന്ത്യൻ മണ്ണിൽ 24.56 ഉം. വിദേശത്താകട്ടെ, ദക്ഷിണാഫ്രിക്കയിൽ 23.49ഉം ആസ്ട്രേലിയയിൽ 25ഉമാണ്. അതായത് കോഹ്ലിക്കു കീഴിലിറങ്ങിയ 51 കളികളിൽ ടീമിെൻറ മൊത്തം ശരാശരി 26.11 മാത്രം. ഇതിനെക്കാൾ മികച്ച ശരാശരി അവകാശപ്പെടാവുന്ന മറ്റു നായകർ ഇംഗ്ലണ്ടിെൻറ പീറ്റർ മേയ്, ദക്ഷിണാഫ്രിക്കയുടെ ഹാൻസി ക്രോണ്യേ, വെസ്റ്റ് ഇൻഡീസിെൻറ വിവ് റിച്ചാർഡ്സ് എന്നിവരാണ്.
ഒരു ടെസ്റ്റിൽ എടുത്ത വിക്കറ്റുകളുടെ കണക്കിലും കോഹ്ലിയുടെ ഇന്ത്യ ഏറെ മുന്നിലാണ്- ശരാശരി 18. മുന്നിൽ 18.1 ശരാശരിയുള്ള റിക്കി പോണ്ടിങ്, സ്റ്റീവ് വോ എന്നിവർ മാത്രം. 2018 മുതൽ കോഹ്ലിക്കു കീഴിൽ കളിച്ച 19 ടെസ്റ്റിൽ 16 തവണയും ഇന്ത്യൻ ബൗളർമാർ 20 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
പേസിെൻറ കരുത്ത്, സ്പിൻ മാജിക്
മറ്റു ടീമുകളിലേറെയും ബൗളിങ്ങിൽ നേട്ടങ്ങൾ എറിഞ്ഞിട്ടത് തീതുപ്പുന്ന അതിവേഗത്താലെങ്കിൽ ഇന്ത്യൻ കരുത്ത് പേസിലൊതുങ്ങുന്നില്ല. ഓസീസ് നിരയിൽ ഷെയിൻ വോണും ഇംഗ്ലണ്ടിൽ ഗ്രേയം സ്വാനും പാകിസ്താനിൽ യാസിർ ഷായും സഈദ് അജ്മലുമുണ്ടായിട്ടും അവയൊന്നും ഇന്ത്യൻ സ്പിൻ കരുത്തിനോളം വരില്ല. കഴിഞ്ഞ കളികളിൽ ഫാസ്റ്റ് ബൗളർമാർ 26.79 ശരാശരിയിൽ മൊത്തം വിക്കറ്റിെൻറ 47 ശതമാനം സ്വന്തമാക്കിയപ്പോൾ സ്പിന്നർമാർക്കായിരുന്നു 53 ശതമാനവും- ശരാശരി 25.02.
അതേസമയം, രസകരമായ വസ്തുത വിവ് റിച്ചാർഡ്സിെൻറ വിൻഡിസിനു വേണ്ടി 95.5 ശതമാനം വിക്കറ്റും വീഴ്ത്തിയത് ഫാസ്റ്റ് ബൗളർമാരായിരുന്നു. ലോയ്ഡിെൻറ കാലമെത്തുേമ്പാൾ അത് 88.8 ശതമാനവും. മറ്റേ അറ്റത്തു നിൽക്കുന്ന മൻസൂർ അലി ഖാൻ പട്ടോഡി നയിച്ച ഇന്ത്യക്കു വേണ്ടി ഫാസ്റ്റ് ബൗളർമാർ 19 ശതമാനം വിക്കറ്റുകൾ മാത്രമായിരുന്നു വീഴ്ത്തിയത്.
കോഹ്ലിക്കു കീഴിൽ 30 ശരാശരിക്കു താഴെയുള്ള ബൗളർമാരിൽ അശ്വിൻ, ജഡേജ, ബുംറ എന്നീ മൂന്നുപേരുടെ ശരാശരി 25ൽ താഴെയാണ്. മുഹമ്മദ് ഷമിയും ഇശാന്ത് ശർമയും ചേരുേമ്പാൾ ടീമിന് മുനകൂടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.