ക്രിക്കറ്റിൽ എല്ലാ മത്സരങ്ങളും ഒത്തുകളിയെന്ന്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വാതുവെപ്പുകാരൻ
text_fieldsന്യൂഡൽഹി: ക്രിക്കറ്റില്‍ എല്ലാ മത്സരങ്ങളും ഒത്തുകളിയാണെന്നും ഒരു മത്സരവും സത്യസന്ധമായി നടക്കുന്നില്ലെന്ന വെളിപ്പെടുത്തലുമായി അറസ്റ്റിലായ വാതുവെപ്പുകാരന്‍ സഞ്ജീവ് ചൗള. ഒരു ദേശീയ മാധ്യമത്തോടാണ് സഞ്ജീവ് ചൗള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. അന്തരിച്ച ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യ ഉള്‍പ്പെട്ട ഒത്തുകളിക്കേസിലെ മുഖ്യ പ്രതികളിലൊരാളാണ് ചൗള. ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ വാതുവെപ്പ് നടന്നത് 2000ത്തിലായിരുന്നു.
യു.കെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ചൗള 20 വര്‍ഷത്തോളം ഒളിവിലായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇയാളെ ഇന്ത്യയിലേക്കു കൊണ്ടുവന്നത്. നിലവിൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ക്രിക്കറ്റിൽ നിരവധി ഒത്തുകളിക്ക് താൻ നേതൃത്വം നൽകിയിട്ടുണ്ടെന്ന് ചൗള അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
ക്രിക്കറ്റിലെ ഒരു മല്‍സരം പോലും ക്ലീന്‍ അല്ല. ക്രിക്കറ്റ് മത്സരങ്ങളെല്ലാം ഒരു സിനിമ പോലെ മുൻകൂട്ടി സംവിധാനം ചെയ്യുന്നതാണ്. അതിന് പിന്നിൽ വലിയൊരു അധോലോക മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ക്രിക്കറ്റില്‍ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഈ മാഫിയയാണ്. -ചൗള വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് തെൻറ ജീവന് അപകടത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് ചൗള പറഞ്ഞു.
എന്നാല്‍ തന്നെ നിയന്ത്രിക്കുന്ന അധോലോക മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപറയാൻ ചൗള തയാറായില്ല. അങ്ങനെ ചെയ്താൽ തെൻറ ജീവന് ഭീഷണിയുണ്ടാകുമെന്നും അയാൾ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയില്‍ പര്യടനം നടത്തിപ്പോഴായിരുന്നു ചൗളയുള്‍പ്പെട്ട ഒത്തുകളി സംഘം അവരെ സമീപിച്ചത്. വാതുവെപ്പുകാരും ക്രോണ്യയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിെൻറ രേഖകള്‍ പോലീസ് പിടിച്ചെടുത്തതോടെ ഒത്തുകളിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.