കളം നിറയാൻ ക്രിക്കറ്റ് താരങ്ങളും
text_fieldsന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബി.െജ.പിയിൽ ചേർന്നു. മീനാക്ഷി ലേഖി യുടെ സിറ്റിങ് സീറ്റായ ന്യൂഡൽഹിയിൽനിന്ന് ഗൗതം ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കും. പ്രധ ാനമന്ത്രിയും രാജ്യത്തെ കുറിച്ചുള്ള അദ്ദേഹത്തിെൻറ കാഴ്ചപ്പാടും തന്നിൽ ഏറെ സ്വാധീന ം ചെലുത്തിയെന്ന് ബി.ജെ.പി നേതാവ് അരുൺ െജയ്റ്റ്ലിയിൽനിന്ന് അംഗത്വം ഏറ്റുവാങ്ങി യ ഗൗതം ഗംഭീർ പറഞ്ഞു. ഇൗയിടെ മോദി സർക്കാർ പത്മശ്രീ നൽകി ഗംഭീറിനെ ആദരിച്ചിരുന്നു.
മ ുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ, മുൻ താരം കീർത്തി ആസാദ് എന്നിവരും ഇത്തവ ണ മത്സരരംഗത്തുണ്ടാവും. മൂന്ന് വട്ടം ബിഹാറിലെ ദർഭംഗ മണ്ഡലത്തിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ പാർലമെൻറിലെത്തിയ കീർത്തി ആസാദ് ഇപ്പോൾ കോൺഗ്രസിലാണ്.
ബിഹാറിലെ മുൻ കോൺഗ്രസ് മുഖ്യമന്ത്രി ഭഗവത് ഝാ ആസാദിെൻറ മകനായ കീർത്തി ആസാദ് ഇത്തവണ ദർഭംഗയിൽനിന്നുതന്നെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനാണ് സാധ്യത. 2009ൽ യു.പിയിലെ മൊറാദാബാദിൽനിന്ന് േകാൺഗ്രസ് ടിക്കറ്റിൽ പാർലമെൻറിലെത്തിയ അസ്ഹറുദ്ദീൻ 2014ൽ രാജസ്ഥാനിലെ ടോങ്ക്-മധോപുരിൽ പരാജയപ്പെട്ടിരുന്നു.
ഇത്തവണ സ്വന്തം നാടായ ഹൈദരാബാദിലോ സെക്കന്തരാബാദിലോ അസ്ഹർ മത്സരിച്ചേക്കുമെന്നാണ് സൂചന. മുൻ ഇന്ത്യൻ താരം നവ്ജോത് സിങ് സിദ്ദുവാണ് രാഷ്ട്രീയ ക്രീസിൽ സജീവമായുള്ള മറ്റൊരു ക്രിക്കറ്റ് താരം. ബി.ജെ.പിയുടെ എം.പിയായിരുന്ന സിദ്ദു പാർട്ടിവിട്ട് കോൺഗ്രസിലെത്തി ഇപ്പോൾ പഞ്ചാബിൽ മന്ത്രിയാണ്. ഇന്ത്യൻ താരം രവീന്ദ്ര ജദേജയുടെ ഭാര്യ റിവ സോളങ്കി ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്. കർണിസേനയുടെ വനിത വിഭാഗം നേതാവായ റിവക്ക് ബി.ജെ.പി ടിക്കറ്റ് നൽകിയേക്കുമെന്നാണ് കരുതുന്നത്. വീരേന്ദ്ര സെവാഗ്, ഹർഭജൻ സിങ് തുടങ്ങിയവരും തെരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും ഇതുവരെ രംഗത്തെത്തിയിട്ടില്ല. ബി.ജെ.പി സമീപിച്ചിരുന്നെങ്കിലും ഇതുവരെ ഇരുവരും മത്സരിക്കാൻ തയറാണെന്ന് അറിയിച്ചിട്ടില്ല.
മുൻ ഇന്ത്യൻ ഒാപണർ ചേതൻ ചൗഹാനാണ് ക്രിക്കറ്റ് ക്രീസിൽനിന്ന് രാഷ്ട്രീയത്തിലേക്ക് കളംമാറ്റിയവരിലെ ഒാപണർ. 1991ലും 98ലും ബി.ജെ.പി ടിക്കറ്റിൽ യു.പിയിലെ അംറോഹയിൽനിന്നുള്ള എം.പിയായിരുന്നു സുനിൽ ഗവാസ്കർക്കൊപ്പം ഇന്ത്യൻ ടെസ്റ്റ് ടീമിെൻറ ഒാപണറായിരുന്ന ചേതൻ ചൗഹാൻ. 2014ൽ മുഹമ്മദ് കൈഫ് യു.പിയിലെ ഫൂൽപുരിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. അതേസമയം, കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം തലസ്ഥാനത്ത് ശക്തമായി. എന്നാൽ ജിതിൻ പ്രസാദ ഇത് നിഷേധിച്ചു.
ഉത്തർപ്രദേശിലെ ധൗറാഹ്റയിൽനിന്ന് സ്ഥാനാർഥിയായി ജിതിൻ പ്രസാദയെ കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിറകെയാണ് അഭ്യൂഹം വന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ എന്തിന് താൻ നിങ്ങളുടെ സാങ്കൽപിക ചോദ്യത്തിന് ഉത്തരം നൽകണമെന്ന് തിരിച്ച് ചോദിക്കുകയാണ് ജിതിൻ പ്രസാദ ചെയ്തത്. വാർത്ത കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല നിേഷധിെച്ചങ്കിലും അത്തരമൊരു നീക്കത്തിൽനിന്ന് ജിതിനെ പിന്തിരിപ്പിക്കാൻ േകാൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും മാധവ റാവു സിന്ധ്യയും തീവ്രശ്രമം നടത്തിയെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.