ക്രിക്കറ്റ് സംപ്രേഷണം: 6000 കോടിയും കടന്ന് ലേലംവിളി
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ അടുത്ത അഞ്ചു വർഷത്തെ ഹോം മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള ലേലം മുംബൈയിൽ പുരോഗമിക്കുന്നു. സ്റ്റാർ, സോണി, ജിയോ എന്നിവർ മത്സരിക്കുന്ന ലേലം രണ്ടുദിവസം പിന്നിടുേമ്പാൾ റെക്കോഡുകൾ തകർത്ത് 6032 കോടിയിൽ എത്തി.
ബി.സി.സി.െഎയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേലത്തുകയാണിത്. ഇൗ മാസം 15 മുതൽ 2023 മാർച്ച് 31 വരെയുള്ള അഞ്ചു വർഷക്കാലയളവിൽ ഇന്ത്യയിൽ നടക്കുന്ന 102 അന്താരാഷ്ട്ര മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിനുള്ള ലേലമാണ് നടക്കുന്നത്. നിലവിലെ ലേലത്തുക അനുസരിച്ച് ഒാരോ മത്സരത്തിനും ബി.സി.സി.െഎക്ക് 59.14 കോടി രൂപ ലഭിക്കും. കഴിഞ്ഞ അഞ്ചു വർഷത്തെ സംപ്രേഷണാവകാശം 3851 കോടിരൂപക്കായിരുന്നു സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.