ക്രീസുണരുന്നു; ഇന്ന് ഇംഗ്ലണ്ട് x ദക്ഷിണാഫ്രിക്ക പോരാട്ടം
text_fieldsലണ്ടൻ: നാലുവർഷമായി അണിയറയിലൊരുങ്ങുകയായിരുന്നു ഇംഗ്ലണ്ട്. ലോകമെങ്ങും പറന്ന് കരുത്തരായ എതിരാളികളെ നേരിട്ടു. ബാറ്റിലും ബൗളിലും ഫീൽഡിലും മികവുള്ള ഒാൾറൗണ്ട് ടീ മിനെ വാർത്തെടുത്ത് സ്വന്തം മണ്ണിൽ കപ്പുയർത്താൻ പതിനെട്ടടവും പയറ്റിത്തെളിഞ്ഞു. 44 വ ർഷത്തെ വേദനക്ക് ഉത്തരം കണ്ടെത്താനുള്ള കഠിനാധ്വാനമായിരുന്നു കഴിഞ്ഞ നാലുവർഷം. ര ാകിമിനുക്കിയെടുത്ത അടവുകളുമായി ഇംഗ്ലണ്ട് അങ്കത്തട്ടിലേറുകയാണ്. സ്വന്തം കാണികൾക്ക് മുന്നിൽ ഉജ്ജ്വലമായി തുടങ്ങാനൊരുങ്ങുന്നവർക്ക് വെല്ലുവിളി ഉയർത്തുന്നത് കന്നി ലോകകപ്പ് സ്വപ്നമിടുന്ന ദക്ഷിണാഫ്രിക്ക.
ആതിഥേയർ എന്നും ലോകകപ്പിെൻറ ഹോട്ഫേവറിറ്റുകളാണ്. 20 വർഷത്തെ ഇടവേളക്കുശേഷം ഇംഗ്ലണ്ടിലേക്ക് വിശ്വമേളയെത്തുേമ്പാൾ ഒയിൻ മോർഗനും സംഘവും കൂടുതൽ കരുത്തരുമാണ്.
ബെറ്റിങ് വെബ്സൈറ്റുകളിൽ ഇംഗ്ലണ്ടാണ് സൂപ്പർ ഫേവറിറ്റ്. മുൻ താരങ്ങളും, കമേൻററ്റർമാരും ആരാധകരും കിരീടമുയർത്താൻ ഏറെ സാധ്യത കൽപിക്കുന്നത് ആതിഥേയർക്കു തന്നെ. ബാറ്റിലും ബൗളിലുമുള്ള ശക്തമായ നിര ചൂണ്ടിക്കാട്ടിയാണ് ഇൗ പ്രവചനങ്ങളത്രയും. ഏറ്റവും മികച്ച ഒാപണിങ് പാട്ണർഷിപ്പായി ജാസൺ റോയ്-ജോണി ബെയർസ്റ്റോ കൂട്ടുകെട്ട്. ജോ റൂട്ട്, ഒയിൻ മോർഗൻ, ജോസ്ബട്ലർ, ബെൻസ്റ്റോക്സ്, മൊഇൗൻ അലി തുടങ്ങിയ ബാറ്റിങ് ലൈനപ്പ്. ബൗളിങ്ങിൽ അലി, ജൊഫ്ര,ആദിൽ റാഷിദ് എന്നിവരുടെ നിരയും. പരിക്കിെൻറ ആശങ്കയുള്ള മാർക്വുഡ് ഒഴിയെ 10 പേരെയും ക്യാപ്റ്റൻ നേരത്തെ പ്രഖ്യാപിച്ചുകഴിഞ്ഞു.
മറുപക്ഷത്ത് ദക്ഷിണാഫ്രിക്കയും ഒരുങ്ങിക്കഴിഞ്ഞു. സന്നാഹത്തിൽ ശ്രീലങ്കക്കെതിരെ നേടിയ ജയവുമായാണ് അവർ ഇംഗ്ലീഷ് മണ്ണിൽ വരവറിയിച്ചത്. ലുൻഗി എൻഗിഡിയും റബാദയും നയിക്കുന്ന ബൗളിങ്ങും ക്യാപ്റ്റൻ ഡുെപ്ലസിസ്, ഡേവിഡ് മില്ലർ, ഡി കോക്, ഹാഷിം ആംല ബാറ്റിങ്ങും ഇംഗ്ലണ്ടിനെ വിറപ്പിക്കാൻ ശേഷിയുള്ളതാണ്.
സാധ്യതാ ഇലവൻ
ഇംഗ്ലണ്ട്: ജാസൺ റോയ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ഒയിൻ മോർഗൻ, ജോസ് ബട്ലർ, ബെൻസ്റ്റോക്സ്, മൊഇൗൻ അലി, ക്രിസ് വോക്സ്, ആദിൽ റാഷിദ്, ജൊഫ്ര ാർച്ചർ, ലിയാം പ്ലങ്കറ്റ്/ മാർക് വുഡ്
ദക്ഷിണാഫ്രിക്ക: ഹാഷിം ആംല, ക്വിൻറൺ ഡി കോക്ക്, ഫാഫ് ഡുെപ്ലസിസ്, റാസി വാൻ ഡർ ഡസൻ, ഡേവിഡ് മില്ലർ, ജെ.പി ഡുമിനി, അൻഡിലെ പെഹ്ലുക്വായോ, ക്രിസ് മോറിസ്, കഗിസോ റബാദ, ലുൻഗി എൻഗിഡി, ഇംറാൻ താഹിർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.