ആരാകും ലോഡ്സ്
text_fieldsലണ്ടൻ: ക്രിക്കറ്റിെൻറ കളിത്തൊട്ടിലിൽ വിശ്വമേളക്ക് ഇന്ന് കൊടിയിറക്കം. ഒന്നരമാ സത്തിലേറെ നീണ്ടുനിന്ന ഉത്സവകാലത്തിനൊടുവിൽ ലോഡ്സിലെ വിശുദ്ധമണ്ണ് പുതുചാമ് പ്യനെ കാത്തിരിക്കുന്നു. കരുത്തരായ പത്ത് ടീമുകൾ മാറ്റുരച്ച പോരാട്ടനാളിനൊടുവിൽ ക ിരീടത്തിൽ ഉമ്മവെക്കാനൊരുങ്ങി രണ്ടുപേർ. ക്രിക്കറ്റിനെ ലോകത്തിന് സമ്മാനിച്ച ഇംഗ് ലണ്ടും അൻറാർട്ടിക്കയോടു ചേർന്ന ദ്വീപുരാജ്യമായ ന്യൂസിലൻഡും മുഖാമുഖം. ഇന്നത്തെ പകൽപോരാട്ടത്തിൽ ആരു ജയിച്ചാലും ഏകദിന ക്രിക്കറ്റിന് പുതു ലോകചാമ്പ്യനാവും. ആസ്ട്രേലിയ, വെസ്റ്റിൻഡീസ്, ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക ടീമുകൾക്കുശേഷമൊരു പുതുലോകചാമ്പ്യൻ ആരെന്ന കാത്തിരിപ്പിന് ഇന്ന് രാത്രിയിൽ ലോഡ്സ് ഉത്തരം നൽകും. ഒയിൻ മോർഗെൻറ ഇംഗ്ലണ്ടോ അതോ തുടർച്ചയായി രണ്ടാം ലോകകപ്പിലും ഫൈനലിലെത്തിയ ന്യൂസിലൻഡോ?
നാലാം ഫൈനലിൽ വീഴാതിരിക്കാൻ ഇംഗ്ലണ്ട്
കളികളെല്ലാം ലോകത്തിന് പഠിപ്പിച്ചവരാണ് ഇംഗ്ലീഷുകാർ. ക്രിക്കറ്റും ഫുട്ബാളും റഗ്ബിയുമെല്ലാം ജന്മംകൊണ്ട് ഇംഗ്ലീഷുകാരുടെ കളികളാണ്. എന്നാൽ, ആൽഫ് റംസിയും ബോബി മൂറും നയിച്ച ഫുട്ബാൾ ടീം 1966 ഫിഫ ഫുട്ബാൾ ലോകകപ്പ് ചൂടിയശേഷം രാജ്യാന്തര തലത്തിലൊരു അംഗീകാരത്തിനുള്ള കാത്തിരിപ്പ് അനന്തമായി തുടരുന്നു. ഗാരി ലിനേകറിനും (1990) ഹാരി കെയ്നിനും (2018) സെമിവരെ എത്തിക്കാനേ കഴിഞ്ഞിട്ടുള്ളൂ. വനിത ഫുട്ബാളിൽ ഇക്കുറി കപ്പിനരികിലെത്തിയെങ്കിലും സെമിയിൽ വീണു. ക്രിക്കറ്റിൽ പേരിനൊരു കപ്പുപോലുമില്ലെന്ന സങ്കടം ഫുട്ബാളിനെയും ക്രിക്കറ്റിനെയും നെഞ്ചോടുചേർക്കുന്ന ഇംഗ്ലീഷുകാർക്കുണ്ട്. നാലാം തവണയാണ് ഫൈനൽ പ്രവേശം. രണ്ടു വട്ടം സെമിയിൽ മടങ്ങി. രണ്ടാം ലോകകപ്പിൽ (1975) വെസ്റ്റിൻഡീസിനോടും 1987ൽ ആസ്ട്രേലിയയോടും 1992ൽ പാകിസ്താനോടും തോൽക്കാനായിരുന്നു ഒയിൻ മോർഗെൻറ മുൻഗാമികളുടെ വിധി. ഇക്കുറി ചരിത്രം മാറ്റിയെഴുതി ഫൈനൽ കടമ്പ കടന്നാൽ മോർഗനും ബെയർസ്റ്റോയും റൂട്ടും ഉൾപ്പെടുന്നവരെ കാത്തിരിക്കുന്നത് ഇതിഹാസപദവി.
ഇനിയില്ലെങ്കിൽ പിന്നെയില്ല എന്നായിരുന്നു സ്വന്തം മണ്ണിൽ ലോകകപ്പിനൊരുങ്ങുേമ്പാൾ ആരാധകരും മാധ്യമങ്ങളും ടീമിനെ ഒാർമിപ്പിച്ചത്. 2015ലെ വൻ തകർച്ചയുടെ പാഠവുമായി നാലുവർഷം മുമ്പ് തുടങ്ങിയ കഠിനാധ്വാനഫലമാണ് ഒാൾറൗണ്ട് മികവുള്ള ടീമിെൻറ പിറവി. ജേസൺ റോയും ബെയർസ്റ്റോയും നൽകുന്ന ഒാപണിങ്ങിന് കോൺക്രീറ്റ് ബലം. മധ്യനിരയിൽ ജോ റൂട്ട്, ക്യാപ്റ്റൻ ഒയിൻ മോർഗൻ, ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ, ഒാൾറൗണ്ട് മികവുമായി ക്രിസ് വോക്സ് എന്നിവരുടെ ബാറ്റിങ് നിര. ബൗളിങ്ങിൽ ജൊഫ്ര ആർച്ചർ, മാർക് വുഡ്, ലിയാം പ്ലങ്കറ്റ് പേസ് നിര, സ്പിൻ മികവുമായി ആദിൽ റാഷിദും. ഒാൾറൗണ്ട് മികവിലാണ് ഇംഗ്ലണ്ടിെൻറ കുതിപ്പ്. പ്രാഥമിക റൗണ്ടിൽ പാകിസ്താനോടും ശ്രീലങ്കയോടും ആസ്ട്രേലിയയോടും അപ്രതീക്ഷിതമായി വഴങ്ങിയ തോൽവി മാറ്റിനിർത്തിയാൽ എന്തുകൊണ്ടും കപ്പ് സ്വന്തമാക്കാൻ കെൽപുള്ളവർ. സെമിയിൽ ഒാസീസിനെതിരെ നേടിയ ആധികാരിക ജയംതന്നെ സാക്ഷ്യം. ഫെയ്മസ് ഫൈവ് എന്ന വിളിേപ്പരുകാരായ മുൻ നിര (ബെയർസ്റ്റോ, ജേസൺ, റൂട്ട്, ബട്ലർ, സ്റ്റോക്സ്) ഫോമിലായാൽ നാലാം ഫൈനലിൽ ഇംഗ്ലണ്ട് വിധിമാറ്റിയെഴുതുമെന്ന് ആരാധകർക്കും ഉറപ്പ്.
കടംവീട്ടാൻ കിവികൾ
നാലു വർഷംമുമ്പ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആസ്ട്രേലിയക്കു മുന്നിൽ കൈവിട്ട കിരീടം വീണ്ടെടുക്കാനാണ് കിവികളുടെ പടപ്പുറപ്പാണ്. അന്ന്, സമ്മർദഭാരത്തിൽ 183 റൺസിന് വീണുപോയപ്പോൾ ഏഴു വിക്കറ്റിനാണ് തോറ്റത്. ഇക്കുറി സന്തുലിത ടീമുമായാണ് യാത്ര. സെമിയിൽ ഇന്ത്യയെ തോൽപിച്ച ശൈലിതന്നെ കിവികൾക്ക് മാനസിക മുൻതൂക്കം നൽകുന്നു. റൺറേറ്റിെൻറ മികവിലാണ് സെമിയിലെത്തിയതെങ്കിലും ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ഇന്ത്യക്കെതിരെ ചാമ്പ്യൻ ഫേവറിറ്റെന്ന നിലയിലാണ് കളിച്ചത്. ബാറ്റിങ്ങിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസണും റോസ് ടെയ്ലറും തന്നെ പ്രതീക്ഷ. എന്നാൽ, ഒാപണർ മാർട്ടിൻ ഗുപ്റ്റിലും ഹെൻറി നികോൾസും ക്ഷീണമാണ്. മധ്യനിരയില കോളിൻ ഗ്രാൻഡ്ഹോമും ടോം ലതാമും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല. ബൗളിങ്ങാണ് വിശ്വസനീയം. ലോക്കി ഫെർഗൂസൻ, ട്രെൻറ് ബോൾട്ട്, മാറ്റ് ഹെൻറി എന്നിവർ മിന്നുംഫോമിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.