ക്രിക്കറ്റ് ലോകകപ്പിലെ മറക്കാനാവാത്ത അഞ്ച് മുഹൂർത്തങ്ങൾ
text_fields1975: ഗിൽമോറിെൻറ സുവർണ ദിനം
1975 ലോകകപ്പ് സെമി പോരാട്ടം. ആതിഥേയരായ ഇംഗ്ലണ്ട് കരുത്തരായ ആസ്ട്രേലിയയെ നേരിടുന്നു. ലീഡ്സിലെ പോരാട്ടത്തിൽ നാട്ടുകാരായ ഇംഗ്ലണ ്ടിനായിരുന്നു എല്ലാവരും സാധ്യത കൽപിച്ചത്. ഫാസ്റ്റ് ബൗളർമാരായ ഡെന്നിസ് ലില്ലിയ ും ജെഫ് തോംസണുമാണ് ആസ്ട്രേലിയയുടെ ആയുധം. ഇരുവരെയും നന്നായി ഗൃഹപാഠം ചെയ്തായി രുന്നു ഇംഗ്ലണ്ട് മൈതാനത്തിറങ്ങിയത്. പക്ഷേ, ഇംഗ്ലണ്ടിന് പ്രഹരം വന്നത് മറ്റൊരു താര ത്തിൽ നിന്നാണ്. ഗാരി ഗിൽമോർ എന്ന ഇടംകൈയൻ ബൗളറുടെ പന്തിൽ ഇംഗ്ലീഷ് ബ്ലാറ്റ്സ്മാ ന്മാർ തകർന്നടിഞ്ഞു. 14 റൺസ് മാത്രം വിട്ടുകൊടുത്ത് ആറു വമ്പന്മാരെ പുറത്താക്കി ഗിൽമോ ർ തിളങ്ങിയതോടെ ഇംഗ്ലണ്ട് 93 റൺസിന് കൂടാരം കയറി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കങ്കാ രുപ്പടയെ ഇംഗ്ലണ്ടും അതേ മാതൃകയിൽ തിരിച്ചടിച്ചു. 39ന് ആറ് എന്ന നിലയിൽ ഒാസീസ് തോൽവിയിേലക്ക് നീങ്ങിെകാണ്ടിരിക്കുേമ്പാൾ, ഗിൽമോർ വീണ്ടും വിലങ്ങുതടിയായി. പുറത്താകാതെ 28 റൺസുമായി ബാറ്റിങ്ങിലും തിളങ്ങിയതോടെ ആസ്ട്രേലിയ നാലു വിക്കറ്റിന് ജയിച്ച് ഫൈനലിലേക്ക്.
1983: കപിലിെൻറ സെഞ്ച്വറി ഇന്നിങ്സ്
ഇന്ത്യ ആദ്യമായി വിശ്വകിരീടമണിഞ്ഞ ലോകകപ്പ്. കപിലിെൻറ ചെകുത്താന്മാർ ക്രിക്കറ്റിെൻറ ഇൗറ്റില്ലമായ ലോഡ്സിനെ സാക്ഷിയാക്കി ലോക കിരീടം നെേഞ്ചറ്റിയ വർഷം. ഗ്രൂപ് റൗണ്ടിൽ സിംബാബ്വെക്കെതിരായ ഒരു മത്സരമാണ് ആരാധകരുടെ മനസ്സിൽ എന്നും മായാതെ നിൽപുണ്ടാവുക. ഡംഗൻ ഫ്ലച്ചറുടെ ഒാൾ റൗണ്ടർ പ്രകടനത്തിൽ ആദ്യ മത്സരത്തിൽ ആസ്ട്രേലിയയെ അട്ടിമറിച്ച സിംബാബ്വെ നല്ല ആത്മവിശ്വാസത്തിലായിരുന്നു. ഗ്രൂപ് റൗണ്ടിലെ അഞ്ചാം മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യയെ സിംബാബ്വെ വരിഞ്ഞുമുറുക്കി. അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 17 എന്ന നിലയിൽ പ്രതിസന്ധിയിലായ ടീം പക്ഷേ, ക്യാപ്റ്റൻ കപിൽ ദേവിെൻറ മാസ്മരികതയിൽ ഉദിച്ചുയർന്നു. 138 പന്തിൽ പുറത്താകാതെ 175 റൺസെടുത്ത് കപിൽ ഇന്ത്യൻ സ്കോറിെൻറ നെട്ടല്ലായി. 226 റൺസെന്ന പൊരുതാവുന്ന ടോട്ടൽ പടുത്തുയർത്തിയ ഇന്ത്യ സിംബാബ്വെയെ 31 റൺസിന് തോൽപിച്ച് സെമിയിൽ പ്രവേശിച്ചു.
1999: ആസ്ട്രേലിയയുടെ ത്രില്ലർ ടൈ
ലോകകപ്പിലെ ഏറ്റവും ത്രില്ലർ മത്സരം 1999ലെ ആസ്ട്രേലിയ- ദക്ഷിണാഫ്രിക്ക സെമി ഫൈനലാവും. ദക്ഷിണാഫ്രിക്കയുടെ ദൗർഭാഗ്യത്തിെൻറ പ്രതീകം കൂടിയാണ് ഇൗ മത്സരം. ആവേശകരമായ സെമിയിൽ 36 റൺസിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഷോൺ െപാള്ളോക്കിെൻറ ബൗളിങ് മികവിൽ ആസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക 213 റൺസിന് ഒതുക്കുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കത്തിൽ തകർന്നടിഞ്ഞെങ്കിലും ജാക്വിസ് കാലിസിെൻറയും(53) ജോണ്ടി റോഡ്സിെൻറയും(43) രക്ഷാപ്രവർത്തനത്തിൽ ജയത്തിെൻറ വക്കോളമെത്തി. ഒടുവിൽ അവസാന ഒാവറിൽ ജയിക്കാൻ വേണ്ടത് ഒമ്പത് റൺസ്. ഒമ്പതു വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കക്കായി ക്രീസിലുണ്ടായിരുന്നത് ലാൻസ് ക്ലൂസ്നറും അലൻ ഡൊണാൾഡും. ഡാമിയൻ ഫ്ലെമിങ്ങിനെ ആദ്യ രണ്ടു പന്തിലും ക്ലൂസ്നർ ഫോറടിച്ചതോടെ ദക്ഷിണാഫ്രിക്ക എതിരാളികളുടെ സ്കോറിനൊപ്പമെത്തി. ജയം ഉറപ്പിച്ചിരിക്കെ പക്ഷേ, സ്റ്റീവോയുടെ ഫീൽഡിങ് തന്ത്രത്തിൽ ദക്ഷിണാഫ്രിക്ക വീണു. നാലാം പന്തിൽ ക്ലൂസ്നർ കണ്ണുംചിമ്മി ബാറ്റു വീശിയതോടെ പന്ത് ബാറ്റിൽ തട്ടിത്തെറിച്ചു. നോൺസ്ട്രൈക്കിലുള്ള ഡോണാൾഡിനോട് ഒാടാൻ പറഞ്ഞെങ്കിലും താരം അതു കേട്ടില്ല. അനിശ്ചിതത്വത്തിനിടയിൽ ഡൊണാൾഡ് തിരിച്ചോടുേമ്പാഴേക്കും ആദം ഗിൽക്രിസ്റ്റ് സ്റ്റെെമ്പടുത്തിരുന്നു. സമനിലയായ മത്സരത്തിൽ സൂപ്പർസിക്സിലെ മികവിൽ ഒാസീസ് ഫൈനലിൽ.
2011: ഒബ്രിയാെൻറ ഒന്നൊന്നര സെഞ്ച്വറി
എം.എസ്. ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ വീണ്ടും കിരീടം ഉയർത്തിയ ലോകകപ്പ്. ഗ്രൂപ് ബിയിൽ ടെസ്റ്റ് റാങ്കിങ് പദവി പോലുമില്ലാത്ത അയർലൻഡ് ഇംഗ്ലണ്ടിനെ അട്ടിമറിച്ച മത്സരം ക്രിക്കറ്റ് ലോകം മറക്കില്ല. ബാംഗ്ലൂരിലായിരുന്നു ഇംഗ്ലീഷുകാർ ഒാർക്കാനാഗ്രഹിക്കാത്ത ആ പോരാട്ടം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 327 റൺസെടുത്തു. ലോകകപ്പിൽ മുമ്പ് ഒരു ടീമും ചേസ് ചെയ്യാത്ത സ്കോർ. ജയം ഉറപ്പിച്ച് ഫീൽഡിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് പക്ഷേ, കണക്കുകൂട്ടൽ തെറ്റി. 50 പന്തിൽ 13 ഫോറും ആറു സിക്സും പറത്തി സെഞ്ച്വറി കുറിച്ച കെവിൻ ഒബ്രിയാൻ എന്ന കളിക്കാരനു മുന്നിൽ ഇംഗ്ലണ്ട് തോൽവി സമ്മതിക്കേണ്ടിവന്നു. 111ന് അഞ്ച് എന്ന നിലയിൽ നിന്നാണ് ഒബ്രിയാൻ അയർലൻഡിെൻറ സൂപ്പർമാനായത്. ലോകകപ്പിലെ അതിവേഗ സെഞ്ച്വറി കൂടിയാണിത്.
2015: നാട്ടുകാരൻ ദക്ഷിണാഫ്രിക്കയെ ‘ചതിച്ച’ മത്സരം
വമ്പൻ താരങ്ങളുമായെത്തി കിരീടം നേടുമെന്ന് ദക്ഷിണാഫ്രിക്ക സ്വപ്നം കണ്ട ലോകകപ്പ്. പക്ഷേ, ഇത്തവണ ചതിച്ചത് ദക്ഷിണാഫ്രിക്കയിൽ ജനിച്ച് ന്യൂസിലൻഡിലേക്ക് കുടിയേറിയ ഒരു കളിക്കാരനാണ്. പേര് ഗ്രാൻഡ് എലിയറ്റ്. 2001ലാണ് എലിയറ്റ് ദക്ഷിണാഫ്രിക്ക വിട്ട് ന്യൂസിലൻഡിലേക്ക് കുടിയേറിയത്. മഴകാരണം 43 ഒാവറാക്കി ചുരുക്കിയ സെമിയിൽ ആദ്യം ബാറ്റുചെയ്ത ദക്ഷണാഫ്രിക്ക 281റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിനെ ഗ്രാൻറ് എലിയറ്റ് (84) ജയിപ്പിച്ചു. അവസാന രണ്ടു പന്ത് ബാക്കിൽ അഞ്ചു റൺസ് വേണ്ടിയിരിക്കെ എല്ലിയോട്ട് സിക്സർ പറത്തിയാണ് കിവികളെ ജയിപ്പിക്കുന്നത്. ആറു തവണ സെമിയിൽ വീണ ന്യൂസിലൻഡിന് ഇതോടെ കന്നി ഫൈനൽ പ്രവേശം.
ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ എന്നും ചില അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ഒാരോ ലോകകപ്പും പടിയിറങ്ങുന്നത്. ഇക്കുറി ലണ്ടനും കാത്തിരിക്കുന്നത് അങ്ങനെ ചില നിമിഷങ്ങൾക്കാണ്. 44 വർഷത്തെ ചരിത്രം പറയുന്ന ലോകകപ്പിലെ പലനിമിഷങ്ങളും ഇന്നും ത്രസിപ്പിക്കുന്നതാണ്. അങ്ങനെ ചില സുന്ദര മുഹൂർത്തങ്ങളിതാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.