സ്മിത്തിനെയും വാർണറെയും ഒരു വർഷം വിലക്കും; കോച്ച് ലേ മാൻ രാജിവെക്കും
text_fieldsമെൽബൺ: പന്തിൽ കൃത്രിമം കാണിച്ച സംഭവത്തിൽ ആസ്ട്രേലിയൻ ടീമിൻറെ പരിശീലക സ്ഥാനത്തു നിന്നും ഡാരൻ ലേമാൻ രാജി വെക്കുമെന്ന് റിപ്പോർട്ടുകൾ. അടുത്ത 24 മണിക്കൂറിനകം രാജിയുണ്ടാകുമെന്ന് ടെലഗ്രാഫ് സ്പോർട് ആണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷമായി ആസ്ട്രേലിയൻ പരിശീലകനായി പ്രവർത്തിക്കുന്ന ലേമാന് കീഴിൽ രണ്ട് ആഷസ് പരമ്പരയും ഒരു ലോകകപ്പും കംഗാരുക്കൾ നേടിയിട്ടുണ്ട്. സംഭവത്തിൽ അദ്ദേഹം ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
കൃത്യത്തിൽ പങ്കാളികളായവർക്കുള്ള ശിക്ഷ ക്രിക്കറ്റ് ആസ്ട്രേലിയയുടെ ചീഫ് എക്സിക്യൂട്ടീവ് ജെയിംസ് സതർലാൻഡ് ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിക്കും. സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഒരു വർഷം വിലക്ക് നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനിടെയുണ്ടായ സംഭവത്തിെൻറ പേരിൽ സ്മിത്തിനെ ഒരു മത്സരത്തിൽ മാത്രം വിലക്കിയ െഎ.സി.സിയുടെ ശിക്ഷ കുറഞ്ഞുപോയെന്ന് വിമർശനമുയർന്നതോടെയാണ് ക്രിക്കറ്റ് ആസ്ട്രേലിയ മാതൃകാപരമായി ശിക്ഷിക്കുമെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രാജിവെച്ച സ്മിത്തിനും ഗൂഢാലോചനയിൽ പങ്കാളികളായ സീനിയർ താരങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കും. ദക്ഷിണാഫ്രിക്കയിലെത്തിയ അന്വേഷണ സംഘത്തിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാവും നടപടി. കഴിഞ്ഞ ദിവസം കേപ്ടൗണിലെത്തിയ രണ്ടംഗ സംഘം കോച്ച് ലെഹ്മാൻ, സീനിയർ താരങ്ങൾ എന്നിവരിൽനിന്ന് തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.