വംശീയാധിക്ഷേപം: ‘മാപ്പു പറയൂ... ഇല്ലെങ്കിൽ പേര് വെളിപ്പെടുത്തും’ -സമി
text_fields‘ഇന്ത്യൻ അമേരിക്കൻ ഹാസ്യതാരം ഹസൻ മിൻഹാജിെൻറ ഒരു ഷോ കണ്ടപ്പോഴാണ് ‘കാലു’ എന്നതിെൻറ അർഥം മനസ്സിലായത്. അതറിഞ്ഞപ്പോൾ ഏറെ നിരാശയും സങ്കടവും തോന്നി. 2013-14 സീസണുകളിൽ ഹൈദരാബാദിൽ കളിച്ചപ്പോൾ ടീമിലെ അംഗങ്ങളും മറ്റും എന്നെയും ശ്രീലങ്കയുടെ തിസാര പെരേരയെയും ഇത്തരം വാക്കുകൾ വിളിച്ചിരുന്നു. കരുത്തർ എന്ന നിലയിലാണ് ആ പ്രയോഗമെന്നതിനാൽ ഞങ്ങളും അതാസ്വദിച്ചു. കറുത്തവർ എന്ന നിലയിൽ വംശീയാധിക്ഷേപമാണെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത നിരാശ.
വിളിച്ചവർക്ക് അറിയാം അതാരാണെന്ന്. അവർ എന്നെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്യട്ടെ. നമുക്ക് സംസാരിച്ച് തീർക്കാം. അങ്ങനെയൊരു അർഥം നിങ്ങൾ ഉദ്ദേശിച്ചില്ലെങ്കിൽ എനിക്ക് പ്രശ്നമല്ല. അല്ലെങ്കിൽ മാപ്പു പറയൂ. എനിക്ക് ദേഷ്യം അടക്കാൻ വയ്യ’’ -ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ സമി പറഞ്ഞു. അമേരിക്കയിൽ ജോർജ് േഫ്ലായ്ഡ് എന്ന യുവാവിനെ വംശവെറിയനായ വെള്ളക്കാരൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് സമി ഇന്ത്യയിൽവെച്ച് തനിക്കും വംശീയാധിക്ഷേപം നേരിട്ട കാര്യം തുറന്നുപറഞ്ഞത്.
ഇന്ത്യയിൽ വംശീയാധിക്ഷേപം നേരിട്ടു’ -സമിയുടെ ആരോപണത്തിൽ കഴമ്പുണ്ട്
കുടത്തിലെ ഭൂതത്തെയാണ് ഡാരൻ സമി തുറന്നിട്ടത്. ഇന്ത്യയിൽ െഎ.പി.എൽ കളിക്കുന്നതിനിടെ സൺറൈസേഴ്സ് ഹൈദരാബാദിലെ സഹതാരങ്ങളിൽനിന്നും വംശീയാധിക്ഷേപം നേരിട്ടുവെന്ന ആരോപണം പലരും നിഷേധിച്ചെങ്കിലും സമി പിന്നോട്ടില്ല. സമിക്ക് പിന്തുണയുമായി ആരാധകർ രംഗത്തെത്തുകയും താരത്തെ ‘കാലു’ എന്ന് വിളിച്ചവരെ സോഷ്യൽ മീഡിയയിൽ തെളിവോടെ പിടികൂടിയിരിക്കുകയുമാണ് അവർ. ടീം അംഗമായിരുന്ന ഇശാന്ത് ശർമയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ സമി വിഡിയോയിലെത്തി തന്നെ അപമാനിച്ചവരെ വെല്ലുവിളിച്ചു.
‘കാലു’ വിളിച്ച ഇശാന്തിനെ ‘കൈയോടെ പിടിച്ചു’
ന്യൂഡൽഹി: ആരാണ് സമിയെ വേദനിപ്പിച്ചതെന്ന അന്വേഷണത്തിനിടെ പഴയ ട്വീറ്റുകൾ തെളിവായി നിരത്തി സോഷ്യൽ മീഡിയ. സൺറൈസേഴ്സിൽ സമിയുടെ സഹതാരമായിരുന്ന ഇന്ത്യൻ പേസ് ബൗളർ ഇശാന്ത് ശർമ 2014ൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ആരാധകർ പുറത്തുവിട്ടത്. ഭുവനേശ്വർ, ഡെയ്ൽ സ്റ്റെയ്ൻ എന്നിവർക്കൊപ്പമുള്ള ചിത്രത്തിൽ ‘കാലു’ എന്നാണ് സമിയെ വിശേഷിപ്പിച്ചത്. ‘ഞാൻ, ഭുവി, കാലു, ഗൺ സൺറൈസേഴ്സ്’ എന്നായിരുന്നു അടിക്കുറിപ്പ്.
വി.വി.എസ്. ലക്ഷ്മണിന് പിറന്നാൾ ആശംസ നേർന്ന ട്വീറ്റിൽ സമി സ്വയം വിശേഷിപ്പിച്ചത് ‘ഡാർക് കാലു’ എന്നായിരുന്നു. സമിയെ കാലു എന്ന് വിളിക്കുന്നതിനെക്കുറിച്ച് ടീം കോച്ചിങ് സ്റ്റാഫിനും അറിയാമായിരുന്നു. ടീമിലെ ചില താരങ്ങളും ആരാധകരും അങ്ങനെ വിളിച്ചതായാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.