ഡേവ് വാട്മോർ ബറോഡ ക്രിക്കറ്റ് ഡയറക്ടർ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഡേവ് വാട്മോറിെൻറ പരീക്ഷണം ഇനിയും തുടരു ം. 1996ൽ ശ്രീലങ്കയെ ലോകകിരീടമണിയിക്കുകയും, പിന്നീട് ബംഗ്ലാദേശ് ക്രിക്കറ്റിൽ വിപ്ല വകരമായ പാതവെട്ടിത്തുറക്കുകയും ചെയ്ത് രഞ്ജി ട്രോഫിയിൽ കേരളത്തിെൻറ ആശാനായി വിലസിയ ആസ്ട്രേലിയൻ പരിശീലകനെ ബറോഡ സ്വന്തമാക്കി.
ഏതാനും ദിവസം മുമ്പ് ധാരണയായെങ്കിലും ഞായറാഴ്ചയാണ് ബറോഡ ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപനം നടത്തിയത്. ക്രിക്കറ്റ് ഡയറക്ടർ ആയി രണ്ടുവർഷത്തേക്കാണ് നിയമനം. സീനിയർ ടീം പരിശീലകൻ എന്നതിനൊപ്പം, അണ്ടർ 19, അണ്ടർ 23 ലെവൽ ടീമുകളുടെയും ചുമതല വാട്മോറിനുണ്ട്. 2017ൽ കേരള ടീമിനൊപ്പം ചേർന്ന വാട്മോർ ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി സെമി ഫൈനൽ യോഗ്യത സമ്മാനിച്ചാണ് വിസ്മയിപ്പിച്ചത്.
എന്നാൽ, അവസാന സീസണിൽ ടീം നിരാശപ്പെടുത്തിയതോടെ കേരളവുമായി വഴിപിരിഞ്ഞു. ഇപ്പോൾ ആസ്ട്രേലിയയിലുള്ള വാട്മോർ ജൂണിൽ ഇന്ത്യയിലെത്തി ടീമിനൊപ്പം ചേരും. രഞ്ജിയിൽ ആറു തവണ ജേതാക്കളാണ് ബറോഡ. 2001ലാണ് അവസാനം കിരീടമണിഞ്ഞത്. യൂസുഫ് പത്താൻ, ഹാർദിക്-ക്രുണാൽ പാണ്ഡ്യ, ദീപക് ഹൂഡ തുടങ്ങി മികച്ച താരങ്ങൾ അണിനിരക്കുന്നതാണ് നിലവിലെ ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.