വിരമിക്കുമെന്ന് സൂചന നൽകി വാർണർ
text_fieldsസിഡ്നി: ട്വന്‍റി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്നുള്ള സൂചന നൽകി ആസ്ട്രേലിയൻ സൂപ്പർ താരം ഡേവിഡ് വാർണർ. കുട ുംബത്തിനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ഏകദിന-ടെസ്റ്റ് മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് വിരമിക്ക ലിന് ഒരുങ്ങുന്നതെന്നാണ് വിവരം.
33കാരനായ വാർണർ ട്വന്‍റി20 ഉൾപ്പടെ എല്ലാ തരം ക്രിക്കറ്റിലും മികവ് കാട്ടി നിൽക ്കുന്ന സമയത്താണ് വിരമിക്കാനൊരുങ്ങുന്നത്. ഏറ്റവും മികച്ച താരത്തിനുള്ള ക്രിക്കറ്റ് ആസ്ട്രേലിയയുടെ അലൻ ബോർഡർ പുരസ്കാരം ഇത്തവണ നേടിയത് വാർണറാണ്.
2018ൽ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഡേവിഡ് വാർണറെയും സ്റ്റീവ് സ്മിത്തിനെയും ആസ്ട്രേലിയ ഒരു വർഷത്തേക്ക് വിലക്കിയിരുന്നു. 2019ൽ ടീമിൽ തിരിച്ചെത്തിയ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
അലൻ ബോർഡർ പുരസ്കാരത്തിന് പുറമേ ആസ്ട്രേലിയയുടെ മികച്ച ട്വന്‍റി20 താരത്തിനുള്ള പുരസ്കാരവും വാർണർക്ക് ലഭിച്ചിരുന്നു.
മൂന്ന് വിഭാഗം ക്രിക്കറ്റും ഒരേ സമയം കളിക്കുക വെല്ലുവിളി നിറഞ്ഞതാണ് -വാർണർ പറഞ്ഞു. എ.ബി. ഡിവില്ല്യേഴ്സ്, വീരേന്ദർ സെവാഗ് തുടങ്ങിയവരോട് ഇക്കാര്യം സംസാരിച്ചിരുന്നു. മൂന്നു കുട്ടികളും ഭാര്യയും എല്ലാസമയവും വീട്ടിലുള്ളപ്പോൾ നിരന്തരമുള്ള യാത്രകൾ പ്രയാസമേറിയതാണെന്നും വാർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.