ലാറയുടെ റെക്കോഡ് പഴങ്കഥയാക്കാൻ രോഹിതുണ്ട്- –വാർണർ
text_fieldsഅഡലെയ്ഡ്: 335 റൺസുമായി ഡേവിഡ് വാർണർ ക്രീസിൽ നിൽക്കെ കഴിഞ്ഞ ദിവസം ആസ്ട്രേലിയൻ ക്യാപ്റ്റൻ ഒന്നാം ഇന്നിങ്സ് കളി നിർത്തിയതിനെ ട്രോളി സമൂഹ മാധ്യമങ്ങൾ രംഗത്തെത്തിയ സംഭവത്തിൽ പ്രതികരണവുമായി ഓസീസ് താരം. തനിക്ക് ലഭിക്കാതെ പോയത് ഇനി നേടാൻ ഇന്ത്യൻ ‘ഹിറ്റ്മാൻ’ രോഹിത് ശർമയുണ്ടെന്നും ടെസ്റ്റിൽ അപരാജിത 400 എന്ന ബ്രയൻ ലാറയുടെ റെക്കോഡ് പഴങ്കഥയാക്കുന്ന നാൾ വരുമെന്നും വാർണർ പറഞ്ഞു.
കഴിഞ്ഞ ദിവസം പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിെൻറ ഒന്നാം ഇന്നിങ്സിലായിരുന്നു ആസ്ട്രേലിയക്കുവേണ്ടി വാർണർ ട്രിപ്ൾ സെഞ്ച്വറി കുറിച്ചത്. ലോകത്ത് ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിലേക്ക് കുതിക്കുന്നതിനിടെയായിരുന്നു ക്യാപ്റ്റൻ ടിം പെയിൻ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാെൻറ ഉയർന്ന സ്കോറായ 334 മറികടന്ന ഉടനായിരുന്നു ഇന്നിങ്സ് അവസാനിപ്പിച്ചത്.
400 എന്ന സ്കോർ മറികടക്കാവുന്നതാണെന്നും എന്നാൽ, പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു. നീണ്ട ഇന്നിങ്സ് കളിക്കുേമ്പാൾ തളർച്ച വിഷയമാണെന്നും അവസാന ഘട്ടത്തിലെത്തിയപ്പോൾ ബൗണ്ടറിയിലെത്തിക്കാനാവുമെന്ന് തോന്നിയില്ലെന്നും വാർണർ പറഞ്ഞു.
സ്ട്രൈക്ക് നിലനിർത്താൻ പരമാവധി രണ്ട് ഓടുകയായിരുന്നു ലക്ഷ്യം. ആ ലക്ഷ്യം ഇനി നേടാൻ ശേഷിയുള്ളത് രോഹിതിനാണെന്നും ടെസ്റ്റ് ക്രിക്കറ്റിൽ വലിയ ഇന്നിങ്സുകൾ സ്വപ്നം കാണാൻ പഠിപ്പിച്ചത് വിരേന്ദർ സെവാഗായിരുന്നുവെന്നും വാർണർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.