ഏകദിനത്തിലെ ആദ്യ 10,000ന് 19 വയസ്സ്
text_fieldsന്യൂഡൽഹി: 2001 മാർച്ച് 31ന് ഇൻഡോറിലെ നെഹ്റു ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായത് അപൂർവ റെക്കോഡിനായിരുന് നു. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ അന്നായിരുന്നു ഏകദിനത്തിൽ 10,000 റൺസെന്ന നാഴികക്കല്ല് പിന്നിട്ടത്.
ആസ്ട്രേലിയക്കെതിരായ മത്സരത്തിലാണ് മാസ്റ്റർ ബ്ലാസ്റ്റർ അപൂർവനേട്ടം സ്വന്തമാക്കിയത്. ആദ്യമായിട്ടായിരുന്നു ഒരുതാരം ഏകദിനത്തിൽ 10,000 തികക്കുന്നത്. 259ാമത്തെ ഏകദിനത്തിലായിരുന്നു സച്ചിെൻറ നേട്ടം. 139 റൺസാണ് അന്നത്തെ മത്സരത്തിൽ അദ്ദേഹം സ്വന്തം പേരിൽ കുറിച്ചത്. മത്സരത്തിലെ മാൻ ഓഫ് ദ മാച്ചും മറ്റാരുമല്ലായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 299 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 35 ഓവറിൽ 181 റൺസിന് കൂടാരം കയറി. ഗിൽഗ്രിസ്റ്റും സ്റ്റീവോയും പോണ്ടിങ്ങും മഗ്രാത്തുമെല്ലാം അടങ്ങിയ കരുത്തറ്റ നിരയായിരുന്നു ആസ്ട്രേലിയയുടേത്. സച്ചിനും വി.വി.എസ് ലക്ഷ്മണനും ചേർന്ന് നേടിയ 199 റൺസാണ് ടീമിെൻറ നട്ടെല്ലായത്.
2012ൽ ഏകദിനം മതിയാക്കുേമ്പാൾ 463 മത്സരങ്ങളിൽനിന്നായി 18,426 റൺസായിരുന്നു സച്ചിെൻറ സമ്പാദ്യം. ഏകദിന ക്രിക്കറ്റിൽ ആദ്യമായി ഡബിൾ സെഞ്ച്വറി തികച്ച റെക്കോർഡും മാസ്റ്റർ ബ്ലാസ്റ്ററുടെ പേരിലാണ്. കൂടാതെ 49 ഏകദിന സെഞ്ച്വറികൾ എന്ന റെക്കോർഡും ഇതുവരെ ആരും മറികടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.