ഡൽഹി ശിക്കാർ
text_fieldsകൊൽക്കത്ത: െഎ.പി.എല്ലിലെ കന്നി സെഞ്ച്വറിക്ക് മൂന്ന് റൺസകലെ കാത്തിരുന്ന ശിഖർ ധവാനെ സാക്ഷിയാക്കി സിക്സർ പറത്തിയ കോളിൻ ഇൻഗ്രാമിലൂടെ ഡൽഹിക്ക് െഎ.പി.എൽ 12ാം സീസണിലെ നാലാം ജയം. കൗമാരക്കാരൻ ശുഭ്മാൻ ഗില്ലും (39 പന്തിൽ 65), ആന്ദ്രെ റസലും (21 പന്തിൽ 45) നടത്തിയ വെടിക്കെട്ട് മികവിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്ത കൊൽക്കത്തക്കെതിരെ ഡൽഹിയുടെ ഏഴുവിക്കറ്റ് ജയം.
18.5 ഒാവറിലായിരുന്നു നീലപ്പട ഇൗഡൻ ഗാർഡൻസിലെ മണ്ണിൽ ആവേശ ജയം നേടിയത്. ഒാപണർ പൃഥ്വി ഷായും (14), ക്യാപ്റ്റൻ ശ്രേയസ് അയ്യറും (6) എളുപ്പം മടങ്ങിയെങ്കിലും ശിഖർ ധവാനും (63 പന്തിൽ 97), ഋഷഭ് പന്തും (31 പന്തിൽ 46) നടത്തിയ വെടിക്കെട്ടിലൂടെ ഡൽഹി അനായാസ ജയം എത്തിപ്പിടിച്ചു. 18ാം ഒാവറിൽ ക്രീസിലെത്തി ആറു പന്ത് മാത്രം നേരിട്ട് 14 റൺസെടുത്ത കോളിൻ ഇൻഗ്രാം കളി അവസാന ഒാവറിെൻറ ൈക്ലമാക്സിലേക്ക് നീട്ടിവെക്കാതെ ഡൽഹിക്ക് വിജയം സമ്മാനിച്ചു. ഏക സങ്കടം ശിഖർ ധവാെൻറ െഎ.പി.എല്ലിലെ ആദ്യ സെഞ്ച്വറി അവസരം നഷ്ടമായത് മാത്രം.
2008 മുതൽ ടൂർണമെൻറിലെ സ്ഥിര സാന്നിധ്യമായ ധവാെൻറ ഏറ്റവും ഉയർന്ന സ്കോറായി 97 റൺസ്. 11 ബൗണ്ടറിയും, രണ്ട് സിക്സറും പറത്തിയാണ് ധവാൻ വിജയ നായകനായി മാറിയത്. പന്ത് 31 പന്തിൽ നാല് ബൗണ്ടറിയും രണ്ട് സിക്സറുമായി 46 റൺസടിച്ച് ഉറച്ച പിന്തുണ നൽകി. ഒാപണർ പൃഥ്വിഷാ തുടർച്ചയായി രണ്ട് സിക്സർ പറത്തിയാണ് തുടക്കമിട്ടതെങ്കിലും പ്രസിദ്ധിെൻറ പന്തിൽ പിഴച്ചപ്പോൾ ദിനേഷ് കാർത്തികിെൻറ കൈകളിൽ ഒതുങ്ങി.
ആദ്യ ബാറ്റു ചെയ്ത കൊൽക്കത്തക്ക് ആദ്യ പന്തിൽ തന്നെ പ്രഹരം സമ്മാനിച്ചാണ് ഡൽഹി തുടങ്ങിയത്. ഇശാന്തിെൻറ ന്യൂബാളിൽ ഒാപണർ ജോ ഡെൻലി (0) ക്ലീൻ ബൗൾഡായി. രണ്ടാം വിക്കറ്റിൽ ഗില്ലിനൊപ്പം റോബിൻ ഉത്തപ്പ (28) മികച്ച കൂട്ടുകെെട്ടാരുക്കി. ഇതിനിടെ നിതീഷ് റാണ (11) വന്നു പോയി. പിന്നീട് ക്രീസിലെത്തിയാണ് ആന്ദ്രെ റസൽ വെടിക്കെട്ടിന് തിരി കൊടുത്തിയത്. 21 പന്തിൽ നാല് സിക്സും മൂന്ന് ബൗണ്ടറിയും നേടിയ റസൽ ആളിക്കത്തും മുേമ്പ (45) മോറിസിെൻറ പന്തിൽ റബാദ പിടിച്ചു പുറത്താക്കി. മോറിസ്, റബാദ, കീമോ പോൾ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.