യുവിയുടെ അർധ സെഞ്ച്വറി പാഴായി; ഡൽഹിക്ക് ആറു വിക്കറ്റ് ജയം
text_fieldsന്യൂഡൽഹി: തുടർ തോൽവികൾ ഏറ്റുവാങ്ങിയ ഡൽഹി ഡെയർഡെവിൾസ് വീണ്ടും വിജയവഴിയിൽ. ശക്തരായ സൺറൈസേഴ്സ് ഹൈദരാബാദിനെ ആറു വിക്കറ്റിനാണ് കരുൺ നായരും സംഘവും തോൽപിച്ചത്. ഹൈദരാബാദിെൻറ 185 റൺസിന് സംയുക്ത തിരിച്ചടി നൽകിയാണ് ഡൽഹി വിജയിച്ചത്.
സഞ്ജു വി. സാസണും (24) ക്യാപ്റ്റൻ കരുൺ നായരും (20 പന്തിൽ 39) നൽകിയ മികച്ച തുടക്കം ഋഷഭ് പന്തും (20 പന്തിൽ 34) ശ്രേയസ് അയ്യരും (25 പന്തിൽ 33) തുടർന്നതോടെ ഡൽഹിക്ക് വിജയപ്രതീക്ഷയെത്തി. അവസാന നിമിഷം കൊറി ആൻഡേഴ്സൺ (24 പന്തിൽ 41*) ക്രിസ് മോറിസിനെ (15*) കൂട്ടുപിടിച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സ്കോർ : ഹൈദരാബാദ് 185/3, ഡൽഹി 189/4
ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് യുവരാജ് സിങ്ങിെൻറ അർധ സെഞ്ച്വറിയിലാണ് (70) 185 റൺസ് അടിച്ചെടുക്കുന്നത്. കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരൻ ഡേവിഡ് വാർണറുടെയും(30) ശിഖർ ധവാെൻറയും(28) ഒാപണിങ്ങിലെ മികച്ച കൂട്ടുകെട്ടിനു പിന്നാലെയായിരുന്നു യുവരാജ് സിങ്ങിെൻറ ബാറ്റിങ് പ്രകടനം. കെയിൻ വില്യംസണിനു (24) ശേഷം മോയിസസ് ഹെൻറിക്വസിനെ (25*) കൂട്ടുപിടിച്ചാണ് യുവി ടീമിനെ നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.