പാെണ്ഡയും പത്താനും തിളങ്ങി; കൊൽക്കത്തക്ക് ജയം
text_fieldsന്യൂഡൽഹി: മനീഷ് പാെണ്ഡയെന്ന യുവതാരത്തെ നിലനിർത്തിയതിെൻറ വില കൊൽക്കത്ത ഇന്നലെയറിഞ്ഞു. െകെവിട്ടുപോയെന്ന് കരുതിയ വിജയം യാതൊരു സമ്മർദവുമില്ലാതെ പാണ്ഡെ അടിച്ചെടുത്തു. വിജയസാധ്യത മാറിമറിഞ്ഞ പോരാട്ടത്തിൽ ഡൽഹിയെ സ്വന്തം തട്ടകത്തിൽ നാലുവിക്കറ്റിനാണ് കൊൽക്കത്ത തോൽപിച്ചത്. അർധസെഞ്ച്വറിയുമായി പുറത്താകാതെനിന്ന മനീഷ് പാെണ്ഡയും (49 പന്തിൽ 69) യൂസുഫ് പത്താനുമാണ് (39 പന്തിൽ 59) വിജയശിൽപികൾ.
ഡൽഹി കുറിച്ച 169 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തക്ക് ക്യാപ്റ്റൻ ഗൗതം ഗംഭീർ(14), കോളിൻ ഗ്രാൻഡ്ഹോം (1), റോബിൻ ഉത്തപ്പ (4) എന്നിവരെ നഷ്ടമായി നിലപരുങ്ങിയ സമയത്താണ് പാണ്ഡെ-പത്താൻ കൂട്ടുകെട്ട് പിറന്നത്. മൂന്നിന് 21 എന്ന നിലയിൽ തകർന്നവരെ ഇരുവരും 110 റൺസിെൻറ പാർട്ണർഷിപ്പിൽ കരകയറ്റി. ഒടുവിൽ ലക്ഷ്യത്തിനരികെ അർധസെഞ്ച്വറിയുമായി യൂസുഫ് പത്താൻ (59) പുറത്തായതോടെ ഡൽഹി വീണ്ടും കളിയിലേക്ക് തിരിച്ചുവന്നു. പാെണ്ഡക്ക് കൂട്ടുനൽകാൻ സൂര്യകുമാർ യാദവിനു (7) കഴിയാതിരുന്നതോടെ അവസാന ഒാവറിൽ കൊൽക്കത്ത വിയർത്തു. ഒടുവിൽ ആറുപന്തിൽ വേണ്ടത് ഒമ്പത് റൺസ്. സഹീർഖാൻ പന്തേൽപിച്ചത് അമിത് മിശ്രയെ. ഡൽഹിയുടെ പ്രതീക്ഷകാത്ത് രണ്ടാം പന്തിൽ ക്രിസ്വോക്സ് (3) പുറത്ത്. സഹീർഖാനും കൂട്ടർക്കും വിജയപ്രതീക്ഷ എത്തിയെങ്കിലും െക്ലെമാക്സ് വീണ്ടും തിരിഞ്ഞു. ക്രീസിലെത്തിയ സുനിൽ നരെയ്ൻ പാണ്ഡെക്ക് സ്ട്രൈക്ക് നൽകി. ഒടുവിൽ രണ്ടു പന്തിൽ എട്ടുറൺസ്. നാലാം പന്തിൽ കണ്ണുംചിമ്മി പാെണ്ഡ മിന്നിയതോടെ പന്ത് ഗാലറിയിൽ. അഞ്ചാം പന്തിൽ ഡബിൾ ഒാടിയെടുത്തതോടെ ഒരു പന്ത് ബാക്കിനിൽക്കെ ത്രില്ലർ ജയം. സീസണിൽ കൊൽക്കത്തയുടെ നാലാം ജയവും.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹിക്കായി സഞ്ജു സാംസൺ (39), സാം ബില്ലിങ്സ് (21) ശ്രേയസ് അയ്യർ (26) ഋഷഭ് പന്ത് (38) എന്നിവരുടെ മികവിലാണ് 168 റൺസ് എടുക്കുന്നത്. മികച്ച തുടക്കമായിരുന്നു മലയാളിതാരവും സീസണിലെ ഏക െസ്വഞ്ച്വറിക്കാരനുമായ സഞ്ജു സാംസൺ നൽകിയത്. ബില്ലിങ്സിനെ കൂട്ടുപിടിച്ച് ബൗണ്ടറികളോടെ താരം അടിച്ചു പരത്തിയപ്പോൾ ആദ്യ വിക്കറ്റിൽ പടുത്തുയർത്തിയത് 53 റൺസായിരുന്നു. ഒടുവിൽ കൗൾട്ടർ നീലിെൻറ പന്തിൽ ഉത്തപ്പക്ക് ക്യാച്ച് നൽകി ബില്ലിങ്സ് (21) മടങ്ങി. എന്നാൽ ക്രീസിലെത്തിയ കരുൺ നായരോടൊപ്പം കൂടുതൽ നിൽക്കാൻ സഞ്ജുവിന് ആയുസ്സുണ്ടായിരുന്നില്ല. ഉമേഷ് യാദവിെൻറ പന്ത് ബാറ്റിൽ ഉരസി വിക്കറ്റ് കീപ്പറുടെ കൈകളിൽ വിശ്രമിക്കുേമ്പാൾ 25 പന്തിൽ 39 റൺസ് അടിച്ചുകൂട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.