ഫൈനൽ തേടി ഡൽഹി x ചെന്നൈ
text_fieldsവിശാഖപട്ടണം: അനായാസം ജയിക്കാമായിരുന്ന കളി ‘തോറ്റു’ജയിച്ചാണ് ഡൽഹി കാപിറ്റൽസ ് 12ാമത് െഎ.പി.എല്ലിലെ എലിമിനേഷൻ റൗണ്ട് കടന്നത്. അതുതന്നെയാണ് ഇൗ സീസണിലെ ഡൽഹി ക ാപിറ്റൽസിെൻറ കളിയുടെ ഏകദേശചിത്രവും. യുവതാരങ്ങൾക്ക് മുൻതൂക്കമുള്ള ടീം പഴയ പ േര് അനുസ്മരിപ്പിക്കുംവിധം ഡെയർ ഡെവിൾസ് കളി കാഴ്ചവെച്ചാണ് ഗ്രൂപ് റൗണ്ട് കടന ്നത്.
അതിനിടെ ജയിക്കാമായിരുന്ന കളികൾ തോൽക്കുകയും തോൽക്കുമെന്നുറപ്പിച്ച മത ്സരങ്ങൾ ജയിക്കുകയും ചെയ്തു. എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ എളു പ്പം ജയിക്കാമായിരുന്ന കളി അവസാന ഒാവറിെൻറ അനിശ്ചിതത്വം വരെ നീട്ടിയതും ഡൽഹിയുടെ ‘ കളി’ തന്നെ.
ഒടുവിൽ നാടകീയ ജയവുമായി േശ്രയസ് അയ്യരുടെ ടീം കന്നി ഫൈനൽ ടിക്കറ്റുറപ്പിക്കാൻ ഇറങ്ങുന്നത് െഎ.പി.എൽ ചരിത്രത്തിൽ ഏറ്റവും മികച്ച റെക്കോഡുള്ള ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ്. വമ്പൻ മത്സരങ്ങൾ ജയിക്കുന്നതിൽ പ്രത്യേക മിടുക്കുള്ള ടീമിനും അതിലുപരി മഹേന്ദ്ര സിങ് ധോണിയെന്ന അതികായനും എതിരെ ഇറങ്ങുേമ്പാൾ യുവസംഘത്തിെൻറ ചോരത്തിളപ്പ് തന്നെയാവും ഡൽഹിക്ക് മുതൽക്കൂട്ടാവുക.
ഗാംഗുലി-പോണ്ടിങ് സഖ്യം പകരുന്ന കരുത്ത്
ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സൗരവ് ഗാംഗുലിയും റിക്കി പോണ്ടിങ്ങുമാണ് അമരത്ത് എന്നതുതന്നെയാണ് ഡൽഹി കാപിറ്റൽസിെൻറ ഏറ്റവും വലിയ പ്ലസ് പോയൻറ്. കരിയറിലുടനീളം യുവതാരങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ദാദ നൽകുന്ന പ്രചോദനവും അടിമുടി പ്രഫഷണലായ പോണ്ടിങ് നൽകുന്ന പിന്തുണയും കൈമുതലാക്കിയാണ് ഡൽഹിയുടെ യുവസംഘം കളത്തിലിറങ്ങുന്നത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ മുതൽ ഋഷഭ് പന്തും പൃഥ്വി ഷായും വരെയുള്ളവരുടെ ബാറ്റിങ്ങിൽ അവരുടെ ഡെയർഡെവിൾ ആറ്റിറ്റ്യൂഡ് കാണാം. എലിമിനേറ്ററിൽ ഹൈദരാബാദിനെതിരെ അത് കളത്തിൽ പ്രകടമാവുകയും ചെയ്തു.
ചെൈന്നക്കെതിരെയും അത് തുടരാനാവും ഡൽഹിയുടെ ശ്രമം. ഇവർക്കൊപ്പം പരിചയസമ്പന്നനായ ശിഖർ ധവാൻ മികവ് തുടരുക കൂടി ചെയ്താൽ ബാറ്റിങ് തകർപ്പനാവും. രണ്ട് കോളിനുമാരിൽ ആരെ ഇറക്കണമെന്നത് മാത്രമാവും പോണ്ടിങ്ങിെൻറ ആശങ്ക. കഴിഞ്ഞ കളിയിൽ ഇൻഗ്രാമിന് പകരം ഇറക്കിയ മൺറോയെ ഒാപണിങ്ങിൽനിന്ന് മാറ്റി മധ്യനിരയിൽ കളിപ്പിച്ചത് ടീമിന് ഒട്ടും ഗുണം ചെയ്തിരുന്നില്ല.
വിക്കറ്റ് വേട്ടയിലെ മുമ്പൻ കഗിസോ റബാദ മടങ്ങിയെങ്കിലും ഇഷാന്ത് ശർമ-ട്രെൻറ് ബോൾട്ട് സഖ്യവും കീമോ പോളുമടങ്ങിയ പേസ് നിര ഭേദപ്പെട്ട രീതിയിൽ പന്തെറിയുന്നുണ്ട്. അമിത് മിശ്രയുടെ ലെഗ്സ്പിന്നും ടീമിന് മുതൽകൂട്ടാണ്.
തലയുടെ തലയിലേറി
എട്ടാം ഫൈനൽ ലക്ഷ്യമിട്ടാണ് ചെന്നൈയുടെ പടപ്പുറപ്പാട്. മൂന്ന് തവണ ജേതാക്കളും നാലുവട്ടം റണ്ണേഴ്സപ്പുമായ ചെന്നൈ ഒരിക്കൽപോലും ആദ്യ റൗണ്ട് പിന്നിടാതിരുന്നിട്ടുമില്ല. മികച്ച തുടക്കത്തിനുശേഷം അവസാന ഘട്ടത്തിൽ പരാജയങ്ങളേറ്റുവാങ്ങിയെങ്കിലും രണ്ടാം സ്ഥാനക്കാരായിരുന്നു പ്ലേഒാഫ് പ്രവേശം. ആദ്യ ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനു മുന്നിൽ മുട്ടുമടക്കുകയും ചെയ്തു. ടീമിെൻറ ‘തല’യായ ധോണിയെതന്നെയാണ് ചെന്നൈ ഏറെ ആശയ്രിക്കുന്നത്. ബാറ്റിങ് നിര സ്ഥിരതയില്ലായ്മയിൽപെട്ടുഴലുേമ്പാൾ കപ്പിത്താനാണ് കപ്പൽ മുങ്ങാതെ പിടിച്ചുനിർത്തുന്നത്. സുരേഷ് റെയ്ന, ഷെയ്ൻ വാട്സൺ, ഫാഫ് ഡുപ്ലസിസ്, അമ്പാട്ടി റായുഡു തുടങ്ങിയവരിൽ രണ്ട് പേരെങ്കിലും േഫാം കണ്ടെത്തിയാൽ ചെന്നൈ ബാറ്റിങ് സ്റ്റഡിയാവും. ബൗളിങ്ങിൽ ഡ്വൈൻ ബ്രാവോയുടെ ഡെത്ത് ബൗളിങ് മികവ് മങ്ങിയിട്ടുണ്ടെങ്കിലും ദീപക് ചഹാറിെൻറ ന്യൂബാൾ ടെക്നിക് ഒാരോ മത്സരം കഴിയുന്തോറും മെച്ചപ്പെടുകയാണ്. ഇംറാൻ താഹിർ-ഹർഭജൻ സിങ്-രവീന്ദ്ര ജദേജ ത്രയത്തിെൻറ സ്പിൻ ബൗളിങ് ആയിരിക്കും ഡൽഹിക്ക് പ്രധാന വെല്ലുവിളി.
പരസ്പര പോര്
പ്രാഥമിക റൗണ്ടിൽ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ജയം ചെന്നൈക്കായിരുന്നു. ഡൽഹിയിൽ ആറു വിക്കറ്റിനും ചെന്നൈയിൽ 80 റൺസിനും. ഫിറോസ് ഷാ കോട്ലയിൽ 147ന് പുറത്തായ ഡൽഹിക്കെതിരെ 19.4 ഒാവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ ലക്ഷ്യം കണ്ടപ്പോൾ ചെപ്പോക്കിൽ 179 റൺസടിച്ച ചെന്നൈക്കെതിരെ ഡൽഹി 99ന് ഒാൾഒൗട്ടാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.