മാഞ്ചസ്റ്റിലെ നൊമ്പരമായി ധോണിയും രോഹിതും
text_fields2003 ലോകകപ്പ് ഫൈനൽ മൽസരം ഇന്ത്യൻ ക്രിക്കറ്റ് കാണികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ആസ്ട്രേലിയയോടുള് ള പരാജയത്തിനും അപ്പുറം ഇന്ത്യൻ കാണികളെ അന്ന് കരയിപ്പിച്ചത് സചിൻ ടെൻഡുൽക്കറെന്ന കളിക്കാരൻെറ മുഖമായിരുന്നു. ലോകകപ്പിലുടനീളം മികച്ച പ്രകടനം നടത്തിയ സചിന് മാൻ ഓഫ് ദ സീരിസ് പുരസ്കാരവും ലഭിച്ചിരുന്നു. ലോകകപ്പിലെ ഏറ ്റവും മികച്ച പുരസ്കാരം തേടിയെത്തിയിട്ടും തലതാഴ്ത്തി അത് വാങ്ങാനായി പോകുന്ന സചിൻെറ ചിത്രമായിരുന്നു ഇന് ത്യക്കാരിൽ നൊമ്പരമുണർത്തിയത്.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ന്യൂസിലൻഡ് സെമിയിലും ക്രിക്കറ്റ് പ്രേമികളു ടെ നൊമ്പരമായി രണ്ട് താരങ്ങളുണ്ടായിരുന്നു. ഇന്ത്യൻ ടീമിൻെറ നെടുംതൂണായ മഹീന്ദ്ര സിങ് ധോണിയെന്ന മുൻ ക്യാപ് റ്റനും വിക്കറ്റ് കീപ്പറും. ഈ ടൂർണമെൻറിൽ ടീമിനെ പലപ്പോഴും ഒറ്റക്ക് ചുമലിലേറ്റിയ രോഹിത് ശർമ്മയെന്ന ഹിറ്റ്മാനുമായിരുന്നു ഇന്ത്യക്കാരിൽ നൊമ്പരമുണർത്തിയത്.
ന്യൂസിലാൻഡിനെതിരായ മൽസരത്തിൽ ടീം തകർച്ചെയ അഭിമുഖീകരിച്ചപ്പോഴും രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് രക്ഷാപ്രവർത്തനം നടത്തിയത് ധോണിയായിരുന്നു. ബാറ്റിങ് ഓർഡറിൽ ഒരുപാട് താഴെ പോയത് ധോണിയുടെ പ്രകടനത്തെ ബാധിച്ചുവെങ്കിലും വിട്ടുകൊടുക്കാൻ മുൻ ഇന്ത്യൻ നായകൻ തയാറായിരുന്നില്ല. അവസാനം ഇഞ്ചുകളുടെ വ്യത്യാസത്തിൽ ഗുപ്തിലിൻെറ ഏറ് ധോണിയുടെ വിക്കറ്റെടുത്തപ്പോൾ വിതുമ്പാതെ ആ പോരാളിക്ക് കളിക്കളം വിടാനാവുമായിരുന്നില്ല.
ന്യൂസിലൻഡിനെതിരായ കളിയിൽ നിറംമങ്ങി പോയെങ്കിലും ഇന്ത്യയെ ഈ ടൂർണമെൻറിൽ മുന്നോട്ട് നയിച്ചത് ഹിറ്റ്മാൻ രോഹിത്തിൻെറ സെഞ്ച്വറികളായിരുന്നു. ധോണിയും ജഡേജയും ഓരോ റൺ നേടുേമ്പാഴും ഡ്രസിങ് റൂമിൽ ആർത്തു വിളിച്ച് രോഹിതുമുണ്ടായിരുന്നു. അവസാനം ഇരുവരും പുറത്തായപ്പോൾ മുഖംപൊത്തി നിശബ്ദനായി ഇരിക്കാനെ ഇന്ത്യയുടെ മികച്ച ഓപ്പണർമാരിലൊരാൾക്ക് കഴിഞ്ഞുള്ളു.
സചിൻ ടെൻഡുൽക്കറെന്ന ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരത്തിനായി ലോകകപ്പ് നേടിക്കൊടുത്തതിൽ മുഖ്യ പങ്ക് വഹിച്ചത് ധോണിയായിരുന്നു. ഇത് ധോണിയുടെ അവസാന ലോകകപ്പായിരിക്കും. എന്നാൽ, ധോണിക്കായി വിശ്വകിരീടം ഉയർത്താൻ കോഹ്ലിക്കും കൂട്ടർക്കും കഴിഞ്ഞില്ല.
പക്ഷേ, ഇത് ക്രിക്കറ്റാണ്, അനിശ്ചിതത്വങ്ങളുടെ കളി. കളിക്കളത്തിൽ എന്തും സംഭവിക്കും. മാഞ്ചസ്റ്റിലെ കളിദൈവങ്ങൾ ഇക്കുറി ഇന്ത്യയുടെ പക്ഷത്തുണ്ടായിരുന്നില്ല. ഇനി വരുന്ന ടൂർണമെൻറുകളിൽ കോഹ്ലിയും കൂട്ടരും ഇതിനുള്ള പ്രായശ്ചിത്വം ചെയ്യുമായിരിക്കും.
എങ്കിലും ധോണി... ക്രീസിൽ നിന്നറങ്ങി നിങ്ങൾ കളിക്കുന്ന ഹെലികോപ്ടർ ഷോട്ടുകൾ ഇനി ക്രിക്കറ്റിലെ വിശ്വപോരാട്ടത്തിൽ കാണാൻ കഴിയില്ലെന്നത് ആരാധകരെ നിരാശരാക്കും. 28 വർഷത്തിന് ശേഷം ധോണി ഇന്ത്യയിലെത്തിച്ച വിശ്വകിരീടം ലോകോത്തര ക്രിക്കറ്റ് താരത്തിനായി ഒരിക്കൽ കൂടി നേടാൻ കഴിയാത്തത് കോഹ്ലിക്കും നിശാരയുണ്ടാക്കുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.