ക്യാപ്റ്റനല്ലെന്ന് ധോണി മറന്നുപോയോ- VIDEO
text_fieldsപൂണെ: താന്‍ നായകനല്ലെന്ന് മഹേന്ദ്ര സിംഗ് ധോണി മറന്ന് പോയോ. ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ഏകദിന മത്സരത്തിനിടെയായിരുന്നു രസകരമായ സംഭവം. ഇയാന്‍ മോര്‍ഗൻെറ ബാറ്റിലുരസിയ പന്ത് ധോണിയുടെ കൈയ്യിലെത്തിയപ്പോഴാണ് ധോണി ക്യാപ്റ്റനായത്. പന്ത് ഗ്ലൗസിലെത്തിയ ഉടന്‍ ധോണി ആഹ്ലാദ പ്രകടനം തുടങ്ങി. എന്നാല്‍ അമ്പയര്‍ ഔട്ട് വിളിച്ചില്ല. ഇതോടെ ധോണി ഡി.ആര്‍.എസിനായി കൈയ്യുയര്‍ത്തി. ഫീല്‍ഡിംഗ് ടീമിൻറെ നായകന് മാത്രമാണ് ഡി.ആര്‍.എസ് അപ്പീൽ ചെയ്യാവൂ. ഉടനെ ഇടപെട്ട ക്യാപ്റ്റൻ വിരാട് കോഹ്ലി ധോണിക്ക് അനുകൂലമായി ഡി.ആര്‍.എസിനായി കൈയ്യുയര്‍ത്തി.
ധോണിയുടെ കണക്കുകൂട്ടല്‍ ശരിവെക്കുന്ന വിധത്തിലായിരുന്നു തീരുമാനം. പന്ത് മോര്‍ഗന്റെ ബാറ്റില്‍ ഉരസിയിരുന്നു. ഡി.ആര്‍.എസ് തീരുമാനം എടുക്കുന്നതിനുളള ധോണിയുടെ കഴിവിനെ നേരത്തെ വിരാട് കോഹ്ലി പ്രശംസിച്ചിരുന്നു. 95 ശതമാനവും ധോണിയുടെ തീരുമാനം ശരിയാകാറുണ്ടെന്നായിരുന്നു കോഹ്ലി മത്സരത്തിന് തൊട്ട് മുമ്പ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.