സിറിയൻ ബാലന് നേരെ വംശീയാക്രമണം; ഞെട്ടിക്കുന്നതെന്ന് ഷെയ്ൻ വോൺ
text_fieldsമെൽബൺ: സിറിയൻ ബാലന് നേരെയുണ്ടായ വംശീയാക്രമണത്തിൽ പ്രതികരണവുമായി ആസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഷെയ്ൻ വോൺ. സിറിയൻ ബാലന് നേരെയുള്ള വംശീയാക്രമണം ഞെട്ടിക്കുന്നതാണ്. അന്യദേശത്തു നിന്ന് പഠിക്കാനെത്തുന്നവർക്ക് എത്രയും പെെട്ടന്ന് സുരക്ഷയൊരുക്കാൻ സ്കൂൾ അധികാരികൾ തയാറാവണമെന്നും ഷെയ്ൻ വോൺ ആവശ്യപ്പെട്ടു. സിറിയൻ ബാലനെ ആക്രമിക്കുന്നതിെൻറ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചാണ് സംഭവത്തിൽ ഷെയ്ൻ വോൺ പ്രതികരിച്ചത്.
Absolutely disgusting. Do something about this urgently. School should be a safe place away from home for all boys and girls !! https://t.co/6ysJxHBI0g
— Shane Warne (@ShaneWarne) November 28, 2018
വെസ്റ്റ് യോക്ക്ഷെയറിലെ ഹഡ്സ്ഫീൽഡിലുള്ള അൽമോണ്ട്ബറി പബ്ലിക് സ്കൂളിലെ വിദ്യാർഥിയായ സിറിയൻ ബാലനാണ് അക്രമത്തിന് ഇരയായത്. പ്രകോപനമൊന്നും കൂടാതെ സിറിയൻ ബാലൻ ജമാലിനെ മറ്റൊരു വിദ്യാർഥി ആക്രമിക്കുകയായിരുന്നു. ആദ്യം സംഭവം ചർച്ചയായില്ലെങ്കിലും ഇതിെൻറ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിലുടെ പ്രചരിച്ചതോടെ വിഷയം പൊതുജനശ്രദ്ധയിലേക്ക് എത്തുകയായിരുന്നു.
അതേസമയം, ഇക്കാര്യത്തിൽ സ്കൂൾ അധികാരികൾ ഉചിതമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. ഇതിനിടെയാണ് ഷെയ്ൻ വോൺ ഉൾപ്പടെയുള്ളവർ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.