ഗുജറാത്തിൽ ട്രംപ് തുറക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം
text_fieldsഅഹമ്മദാബാദ്: ഇന്ത്യ സന്ദർശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉദ്ഘാടനം ചെയ്യുന്നത് ലോകത്തിലെ ഏറ്റവുംവലിയ ക്രിക്കറ്റ് സ്റ്റേഡിയം. സ്റ്റേഡിയത്തിൽ വെച്ച് ട്രംപും മോഡിയും ജനങ്ങളെ അഭിസംബ ോധന ചെയ്തേക്കും.
The Sun is out! #MoteraStadium
— BCCI (@BCCI) February 19, 2020
Ahmedabad, India pic.twitter.com/JYAC886Bd4
ഗുജറാത്തിലെ അഹമ്മദാബാദ് മൊട്ടേരയിലുള്ള സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ 110000ത്തിലേറെ പേരെ ഉൾകൊള്ളാനാകും. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന ഖ്യാതിയുള്ളത് ഓസ്ട്രേലിയയിലെ മെൽബണിലുള്ള എം.സി.ജിക്കാണ്. ഒരു ലക്ഷത്തോളമാണ് എം.സി.ജി.യുടെ കപ്പാസിറ്റി.
1982ൽ ഉദ്ഘാടനം ചെയ്ത ഈ സ്റ്റേഡിയത്തിൽ ഇതുവരെ 12 ടെസ്റ്റ് മത്സരങ്ങളും 24 ഏകദിനത്സരങ്ങളും അരങ്ങേറിയിട്ടുണ്ട്. 700കോടിയിലേറെ ചെലവഴിച്ചാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം നവീകരിച്ചത്.
ശീതീകരിച്ച 75 കോർപ്പറേറ്റ് ബോക്സുകൾ, ക്രിക്കറ്റ് അക്കാദമി, ഇൻഡോർ പ്രാക്സീസ് സൗകര്യം, ആധുനിക മീഡിയ ബോക്സ്, 3000കാറുകൾക്കും 10000ഇരുചക്ര വാഹനങ്ങൾക്കുമുള്ള പാർക്കിങ്, നീന്തൽകുളങ്ങൾ, ജിംനേഷ്യം, രണ്ട് ചെറുസ്റ്റേഡിയങ്ങൾ എന്നിവയെല്ലാം ഇതിെൻറ പ്രേത്യകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.