കോഹ്ലിയുമായി വേണ്ട; പാക് ഇതിഹാസങ്ങളുമായി താരതമ്യം ചെയ്യുക -ബാബർ അസം
text_fieldsഇന്ത്യയുടെ ലോകോത്തര ബാറ്റ്സ്മാൻ വിരാട് കോഹ്ലിയുമായി തന്നെ താരതമ്യം ചെയ്യുന്നതിനോട് താൽപര്യമില്ലെന്ന് പാകിസ്താൻ ഏകദിന നായകനായ ബാബർ അസം. അതേസമയം പാകിസ്താൻ ഇതിഹാസ താരങ്ങളായ ജാവേദ് മിയാൻദാദ്, യൂസുഫ് ഖാൻ, മുഹമ്മദ് യൂനിസ് എന്നിവരുമായി തന്നെ താരതമ്യം ചെയ്യുന്നതാണ് നല്ലതെന്നും ബാബർ അസം പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിനായി പോയ ബാബർ അവിടെവെച്ച് പാകിസ്താൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു.
പാകിസ്താൻ കോഹ്ലി എന്നായിരുന്നു കരിയറിെൻറ തുടക്കത്തിൽ തന്നെ ബാബറിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ താനും കോഹ്ലിയും വ്യത്യസ്ത തരത്തിലുള്ള താരങ്ങളാണെന്നാണ് പലപ്പോഴായി ബാബർ പറഞ്ഞിരുന്നത്. നിലവിൽ െഎ.സി.സി ടി20 റാങ്കിങ്ങിൽ ഒന്നാമതാണ് ബാബർ. ഏകദിന റാങ്കിങ്ങിൽ കോഹ്ലിയാണ് ഒന്നാമനായി തുടരുന്നത്.
കോലിക്കൊപ്പമോ, ഭാവിയില്‍ അതിനു മുകളിലോയെത്താന്‍ ശേഷിയുള്ള ബാറ്റ്സ്മാനെന്നാണ് അസം ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റ്സ്മാനാണ് ബാബർ അസം എന്ന് മുൻ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ടോം മൂഡി പറഞ്ഞിരുന്നു. "വിരാട് കോഹ്ലിയുടെ ബാറ്റിങ് മനോഹരമാണെന്നാണോ നിങ്ങൾ ചിന്തിക്കുന്നത്, എങ്കിൽ ഒന്ന് ബാബർ ബാറ്റ് ചെയ്യുന്നത് കൂടി നോക്കൂ. ദൈവമേ, അദ്ദേഹം അൽപ്പം കൂടി പ്രത്യേകതയേറിയതാണ് -മൂഡി പറഞ്ഞു. ബാബർ അസമിെൻറ ബാറ്റിങ് കവിത പോലെയാണെന്നാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ അഭിപ്രായപ്പെട്ടത്.
എന്നാൽ, മുൻ പാകിസ്താൻ താരം മുഹമ്മദ് യൂസുഫ് ഇത് തള്ളി രംഗത്തെത്തിയിരുന്നു. കോലിയുമായി ബാബറിനെ ഇപ്പോള്‍ താരതമ്യം ചെയ്യുന്നതിനോടു താന്‍ യോജിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അവിശ്വസനീയമായാണ് കോലിയുടെ ബാറ്റിങ്. സമ്മര്‍ദ്ദ ഘട്ടങ്ങളെ ചങ്കൂറ്റത്തോടെ നേരിട്ട് അദ്ദേഹം സെഞ്ച്വറികള്‍ നേടിക്കൊണ്ടിരിക്കുകയാണ്. മറ്റൊരാള്‍ക്കും കോലിയെപ്പോലെ ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് താന്‍ കരുതുന്നില്ല. കോലി അസമിനേക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുകയും കൂടുതല്‍ അനുഭവസമ്പത്തുമുള്ള താരവുമാണ്. - യൂസുഫ് കൂട്ടിച്ചേർത്തു.
വിദേശ മണ്ണിൽ ബാബർ അസമിെൻറ ബാറ്റിങ് ശരാശരി 37 മാത്രമാണ്. പാകിസ്ഥാനിൽ 67 ഉം. എന്നാൽ വിദേശ രാജ്യങ്ങളിൽ ബാബർ അധികം മത്സരം കളിച്ചിട്ടില്ല. ഐ.സി.സി റാങ്കിങ്ങിൽ മികച്ച അഞ്ച് ടെസ്റ്റ് ബാറ്റ്സ്മാൻമാരിൽ ബാബർ അസം ഒന്നാമതായി ഇടം നേടിയിരുന്നു. നിലവില്‍ ബാബര്‍ അസമാണ് ഏറ്റവും വേഗതയില്‍ 1000 ടി 20 റണ്‍സ് നേടിയ കളിക്കാരന്‍. 26 ഇന്നിങ്‌സുകളില്‍ നിന്നായി ആണ് താരം 1000 റണ്‍സ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.