ദ്രാവിഡും സൈനയുമടക്കമുള്ളവരെ കബളിപ്പിച്ച് ബംഗളുരു കമ്പനി 300 കോടി തട്ടി
text_fieldsബംഗളൂരു: പ്രമുഖ വ്യക്തികളടക്കം നിരവധി പേരിൽ നിന്നായി 300 കോടിയിലധികം തുക ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം തട്ടിയെടുത്തതായി പരാതി. ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡ്, ബാഡ്മിൻറൺ താരം സൈന നെഹ്വാൾ, മുൻ ബാഡ്മിൻറൺ താരമായ പ്രകാശ് പദുക്കോൺ എന്നിവരടക്കം നിരവധി രാഷ്ട്രീയക്കാരും ബിസിനസുകാരും തട്ടിപ്പിനിരയായി.
വിക്രം ഇൻവെസ്റ്റ്മെന്റ് എന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയതെന്ന് ബംഗളുരു പൊലീസ് വ്യക്തമാക്കി. കമ്പനിയുടെ ഉടമ രാഗവേന്ദ്രയും ജീവനക്കാരും അറസ്റ്റിലായി. ഇവരെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സുരേഷ് എന്നയാളും അറസ്റ്റിലായിട്ടുണ്ട്. സ്പോർട്സ് ജേർണലിസറ്റായ ഇയാളാണ് നിരവധി കായിക താരങ്ങളെ നിക്ഷേപപദ്ധതിയിൽ ചേർത്തത്. എന്നാൽ ഇവർക്കാർക്കും പണം തിരികെ ലഭിച്ചില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.