Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോവിഡ്​ ഫണ്ട്​:...

കോവിഡ്​ ഫണ്ട്​: ആദ്യമായി ഹാഫ്​ മാരത്തൺ ഓടിത്തീർത്ത്​ ബെൻ സ്​റ്റോക്​സ്​

text_fields
bookmark_border
കോവിഡ്​ ഫണ്ട്​: ആദ്യമായി ഹാഫ്​ മാരത്തൺ ഓടിത്തീർത്ത്​ ബെൻ സ്​റ്റോക്​സ്​
cancel

ലണ്ടൻ: ഇംഗ്ലണ്ടിലെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ അകമഴിഞ്ഞ പിന്തുണയും സഹായവുമായാണ്​ കായിക താരങ്ങൾ രംഗത്ത്​ വരുന്നത്​. ബ്രിട്ടൻെറ നാഷനൽ ഹെൽത്ത്​ സർവീസസിൻെറ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട്​ കണ്ടെത്താൻ ജീവിതത്തിൽ ആദ്യമായി ഹാഫ്​ മാരത്തൺ ഓടിത്തീർത്തിരിക്കുകയാണ്​ ഇംഗ്ലീഷ്​ ക്രിക്കറ്റ്​ താരം ബെൻ സ്​റ്റോക്​സ്​.

‘അത്​ വളരെ കഠിനമായിരുന്നു. നിങ്ങളെ കൊണ്ട്​ സാധിക്കുമെങ്കിൽ സംഭാവന ചെയ്യൂ. വലിയൊരു സൽപ്രവർത്തിക്കായാണിതെല്ലാം’ വടക്കുകിഴക്കൻ ലണ്ടനിലെ തൻെറ വീടിനോട്​ ചേർന്ന പ്രദേശത്ത്​ വെച്ച്​ മാരത്തൺ ഓടിത്തീർത്ത ശേഷം സ്​റ്റോക്​സ്​ ട്വിറ്ററിലൂടെ പ്രതികരിച്ചു. ​

ഒരു മണിക്കൂർ 39 മിനിറ്റ്​ കൊണ്ട്​ ഓട്ടം പൂർത്തിയാക്കിയ സ്​റ്റോക്​സ്​ ലഭിച്ച വരുമാനം എൻ.എച്​.എസ്​ ചാരിറ്റീസ്​ ടുഗെതർ എന്ന സംഘടനക്ക്​ കൈമാറി. രാജ്യത്തെ 140 എൻ.എച്​.എസ് ചാരിറ്റികളെ ഏകോപിപ്പിക്കുന്ന സംഘടനയാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ben stokesenglish cricketNHScovid fundhalf marathon
News Summary - England allrounder Ben Stokes completes first half-marathon to raise funds for NHS- sports
Next Story