Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആസ്​ത്രേലിയക്കെതിരെ...

ആസ്​ത്രേലിയക്കെതിരെ ഇംഗ്ലണ്ടിന്​ തുടർച്ചയായ  രണ്ടാം ജയം

text_fields
bookmark_border
ആസ്​ത്രേലിയക്കെതിരെ ഇംഗ്ലണ്ടിന്​ തുടർച്ചയായ  രണ്ടാം ജയം
cancel

ബ്രിസ്​ബേൻ: ആസ്​ട്രേലിയക്കെതിരായ രണ്ടാം  ഏകദിനത്തിൽ ഇംഗ്ലണ്ടിന്​ നാല്​ വിക്കറ്റി​​െൻറ തകർപ്പൻ ജയം.  ആദ്യം ബാറ്റുചെയ്​ത ആസ്​ട്രേലിയ ഉയർത്തിയ 271 റൺസി​​െൻറ വിജയലക്ഷ്യം 34 പന്ത്​ ബാക്കിനിൽക്കെ ആറ്​ വിക്കറ്റ്​ നഷ്​ടത്തിൽ ഇംഗ്ലണ്ട്​ മറികടന്നു.

തുടർച്ചയായ രണ്ടാം മത്സരത്തിലും ആരോൺ ഫിഞ്ച്​ (106) സെഞ്ച്വറി നേടിയെങ്കിലും കാര്യമുണ്ടായില്ല.  രണ്ട്​ വിക്കറ്റ്​ വീഴ്​ത്തി 46 റൺസെടുത്ത്​  പുറത്താകാതെ ടീമിനെ വിജയ​ത്തിലേക്ക്​ നയിച്ച ജോ റൂട്ടാണ്​ മാൻ ഒാഫ്​ ദ മാച്ച്​. ജോണി  ബൈർസ്​റ്റോ (60), അലക്സ് ഹെയില്‍സ് (57), ഒയിന്‍ മോര്‍ഗന്‍ (21), ജോസ് ബട്‍ലര്‍ (42) എന്നിവർ ഇംഗ്ലണ്ടിനായി മികച്ച ബാറ്റിങ്​ പ്രകടന​ം കാഴ്​ചവെച്ചു.

ആസ്​ട്രേലിയക്കായി മിച്ചൽ സ്​റ്റാർക്ക്​ നാലും റിച്ചാഡ്​സൺ രണ്ടും വിക്കറ്റ്​ വീഴ്​ത്തി. അഞ്ചു  മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട്​ 2-0ന്​  മുന്നിലെത്തി. നേരത്തെ, ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ട്​ അഞ്ചു വിക്കറ്റിന്​ ജയിച്ചിരുന്നു. മൂന്നാം ഏകദിനം ഞായറാഴ്​ച സിഡ്​നിയിൽ നടക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaenglandmalayalam newssports newsCricket News
News Summary - England beat Australia- Sports news
Next Story