ന്യൂസിലൻഡിനെതിരെ രണ്ടു റൺസിന് ജയിച്ചിട്ടും ഇംഗ്ലണ്ട് ഫൈനൽ കാണാതെ പുറത്ത്
text_fieldsഹാമിൽട്ടൺ: അവസാന മത്സരത്തിൽ രണ്ടു റൺസിന് ജയിച്ചെങ്കിലും ഇംഗ്ലണ്ടിന് ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനൽ നഷ്ടമായി. ന്യൂസിലൻഡിനെതിരായ ട്വൻറി20യിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ഏഴു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ കിവികൾക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ഒായിൻ മോർഗൻ (46 പന്തിൽ 80), ഡേവിഡ് മലാൻ (53) എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ കണ്ടെത്തിയത്. ന്യൂസിലൻഡ് മാർട്ടിൻ ഗുപ്റ്റിലിെൻറയും (62) കോളിൻ മൺറോയുടെയും (57) വെടിക്കെട്ട് വീര്യത്തിൽ തിരിച്ചടിച്ചെങ്കിലും അവസാന ഒാവറിലെ മെല്ലെപ്പോക്ക് ചതിച്ചു.
ഒടുവിൽ ലക്ഷ്യത്തിനും രണ്ട് റൺസ് അകലെ വിജയം കൈവിട്ടു. പരമ്പരയിൽ നാലു കളിയും ജയിച്ച ആസ്ട്രേലിയ അനായാസം ഫൈനലിൽ ഇടംപിടിച്ചിരുന്നു. ബുധനാഴ്ചയാണ് ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.