ചാമ്പ്യന്മാർ തകർന്നടിഞ്ഞു
text_fieldsലണ്ടൻ: കൃത്യം 10 ദിവസം മുമ്പ് കിരീടമുയർത്തിയ അതേ മൈതാനത്ത് ലോക ക്രിക്കറ്റിലെ കുഞ ്ഞന്മാരായ അയർലൻഡിനെതിരെ ഇംഗ്ലണ്ട് ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. 13 റൺസ് വ ഴങ്ങി അഞ്ച് വിക്കറ്റ് പിഴുത ടീം മുർതഗിന് മുന്നിൽ ബാറ്റ്സ്മാൻമാർ മുട്ടുകുത്തി യതോെട ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 23.4 ഒാവറിൽ വെറും 85 റൺസിന് കൂടാരം കയറി. ജോ റൂട്ടി െൻറ നായകത്വത്തിലിറങ്ങിയ ഇംഗ്ലീഷ് നിരയിൽ ലോകകപ്പ് നേടിയ ടീമിലെ അഞ്ചുതാരങ്ങൾ അണിനിരന്നിരുന്നു.
കന്നി ടെസ്റ്റ് കളിക്കുന്ന ജേ ഡെൻലിയാണ് (23) ടോപ് സ്കോററായത്. ഡെൻലിയെകൂടാതെ സാം കറനും (18) ഒല്ലി സ്റ്റോണും മാത്രമാണ് (19) രണ്ടക്കം കടന്നത്. 36-1 എന്നനിലയിൽനിന്നാണ് 43-7 എന്നനിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തിയത്. വാലറ്റത്ത് കറനും സ്റ്റോണും നടത്തിയ ചെറുത്തുനിൽപ്പാണ് ഇംഗ്ലണ്ടിനെ 85ലെത്തിച്ചത്.
ലോകകപ്പ് ടീമിൽ അംഗമായിരുന്ന ജോണി ബെയർസ്റ്റോ, മുഇൗൻ അലി, ക്രിസ് വോക്സ് എന്നിവർ ‘സംപൂജ്യ’രായി മടങ്ങി. റോറി ബേൺസ് (6), ജേസൺ റോയ് (5), റൂട്ട് (2), ക്രിസ് ബ്രോഡ് (3), ജാക്ക് ലീച്ച (1 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. ലോഡ്സിൽ ആദ്യ സെഷനിൽതന്നെ ഇംഗ്ലണ്ട് പുറത്താകുന്നത് ഇതാദ്യമാണ്. എന്നാൽ, കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇതു മൂന്നാം തവണയാണ് ഇംഗ്ലണ്ട് ആദ്യ സെഷനിൽ പുറത്താകുന്നത്.
വെറും 44 പന്തുകൾ മാത്രമെറിഞ്ഞാണ് മുർതക് ഇംഗ്ലീഷ് മുന്നേറ്റനിരയുടെ മുനയൊടിച്ചത്. അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡയര്‍ മൂന്നു വിക്കറ്റും ബോയ്ഡ് റാന്‍കിന്‍ രണ്ടു വിക്കറ്റും നേടി. ആഷസിന് മുന്നോടിയായി നടക്കുന്ന പരമ്പരയിൽ ഒരു മത്സരം മാത്രമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.