Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2018 2:24 AM GMT Updated On
date_range 7 July 2018 2:24 AM GMTരണ്ടാം ട്വൻറി20: ഇന്ത്യയെ അഞ്ചു വിക്കറ്റിന് തോൽപിച്ച് ഇംഗ്ലണ്ട്
text_fieldsbookmark_border
കാർഡിഫ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വൻറി20യിൽ ഇന്ത്യക്ക് തോൽവി. ആവേശം നിറഞ്ഞ മത്സരത്തിൽ ആതിഥേയർ അഞ്ചുവിക്കറ്റിനാണ് ജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1-1ന് ഒപ്പമെത്തി. സ്കോർ: ഇന്ത്യ-148/5, ഇംഗ്ലണ്ട് 149/5(19.4 ഒാവർ).
ആദ്യം ബാറ്റുചെയ്ത സന്ദർശകർ ക്യാപ്റ്റൻ വിരാട്കോഹ്ലി(47) എം.എസ്. ധോണി(32) എന്നിവരുടെ മികവിലാണ് നിശ്ചിത ഒാവറിൽ 148 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് പുറത്താകാതെ 58 റൺസെടുത്ത അലക്സ് ഹെയിൽസ്െൻറ ബാറ്റിങ് മികവിലാണ് തിരിച്ചടിച്ചത്.
ജോണി ബെയർസ്റ്റോ(28) അവസാനത്തിൽ ഹെയിൽസിന് പിന്തുണ നൽകി. ഞായറാഴ്ച്ചയാണ് ടൂർണമെൻറിലെ നിർണായകമായ അവസാന മത്സരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story